Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കനത്ത നാശം വിതച്ച ശേഷം ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് പിന്നിട്ടു; മഴയും കാറ്റും ശമിച്ചെങ്കിലും ദുരിതത്തിൽ നിന്നു കരകയറാൻ കുടുതൽ സമയമെടുക്കും; കാറ്റിൽ വൻ നാശം സംഭവിച്ചത് മിനിക്കോയി, കൽപ്പേനി ദ്വീപുകളിൽ; വൈദ്യുതി വിതരണവും അവതാളത്തിൽ; തെങ്ങു വീണ് നിരവധി വീടുകൾ തകർന്നു; ജനങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റിയതിനാൽ ആളപായമില്ല; ദ്വീപു വിട്ട വടക്കൻ തീരത്തേക്ക് നീങ്ങിയ കാറ്റ് ഇനിയും ശക്തിപ്രാപിക്കുമെന്ന് റിപ്പോർട്ടുകൾ

കനത്ത നാശം വിതച്ച ശേഷം ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് പിന്നിട്ടു; മഴയും കാറ്റും ശമിച്ചെങ്കിലും ദുരിതത്തിൽ നിന്നു കരകയറാൻ കുടുതൽ സമയമെടുക്കും; കാറ്റിൽ വൻ നാശം സംഭവിച്ചത് മിനിക്കോയി, കൽപ്പേനി ദ്വീപുകളിൽ; വൈദ്യുതി വിതരണവും അവതാളത്തിൽ; തെങ്ങു വീണ് നിരവധി വീടുകൾ തകർന്നു; ജനങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റിയതിനാൽ ആളപായമില്ല; ദ്വീപു വിട്ട വടക്കൻ തീരത്തേക്ക് നീങ്ങിയ കാറ്റ് ഇനിയും ശക്തിപ്രാപിക്കുമെന്ന് റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

കൽപേനി: ലക്ഷദ്വീപിൽ കനത്ത നാശനഷ്ടം വരുത്തിയ ഓഖി ചുഴലിക്കാറ്റ് തീരം വിട്ടു. അറബിക്കടലിന്റെ വടക്കൻ തീരങ്ങളിലേക്കാണ് കാറ്റു നീങ്ങുന്നത്. അതിനാൽ തന്നെ കേരളത്തിലെ ഉത്തര ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. കൽപ്പേനി, മിനിക്കോയി എന്നീ ദ്വീപുകളിലാണ് ഓഖി കനത്ത നാശനഷ്ടം വരുത്തിവെച്ചത്. രണ്ടിടങ്ങളിലും വൈദ്യുതി ബന്ധങ്ങൾ തകരാറിലാകുകയും നിരവധി വീടുകൾ തകരുകയും ചെയ്തിട്ടുണ്ട്.

ലക്ഷദ്വീപ് പിന്നിട്ടതോടെ കാറ്റും മഴയും കുറഞ്ഞിട്ടുണ്ട്. മിനിക്കോയ് ലൈറ്റ്ഹൗസിന് അടക്കം കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇവിടുത്തെ ജീവനക്കാരായ സുജിത്തും പോളും ഒറ്റപ്പെട്ട നിലയിലാണ്. ഇവർക്കു ഭക്ഷണം ലഭിക്കുന്നില്ല. ഭക്ഷണം കിട്ടണമെങ്കിൽ അഞ്ചു കിലോമീറ്റർ സഞ്ചരിക്കണം. എന്നാൽ മരങ്ങൾ വീണതിനാൽ യാത്ര സാധിക്കുന്നില്ലെന്നും ഇവർ അറിയിച്ചു. കവരത്തി ബീച്ചിന്റെ വശങ്ങളിൽ മരങ്ങൾ വീണു വഴി ഇല്ലാതായിട്ടുണ്ട്.

കനത്തമഴയിൽ കൽപ്പേനി വിമാനത്താവളം വെള്ളത്തിനടിയിലായി. വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി. ശുദ്ധജലവിതരണം നിലച്ചു. വാർത്തവിനിമയ സംവിധാനങ്ങൾ തകർന്നു. പലയിടങ്ങളിലും വൈദ്യുതിവിതരണം നഷ്ടപ്പെട്ടു.രക്ഷാപ്രവർത്തനത്തിനായി ഒവു കപ്പൽ കൂടി ലക്ഷദ്വീപിലേക്ക് തിരിച്ചു. കൽപ്പേനിയിലും മിനക്കോയിലും വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വീടുകളുടെ മേൽക്കൂരകൾ തകർന്നു. കൽപ്പേനിയിലെ ബോട്ടുജെട്ടി ഭാഗികമായി തകർന്നു. കവരത്തിയുടെ വടക്കാൻ പ്രദേശത്ത് കടൽ കയറി. ദുരിതമേഖലയിലെ ജനങ്ങളെ സ്‌കൂളുകളിലേക്കു മാറ്റി.

ഓഖി ചുഴലിക്കാറ്റ് അമിനിയുടെ 240 കിലോമിറ്റർ അകലെ തെക്ക് കിഴക്ക് ഭാഗത്തേക്ക് മണിക്കൂറിൽ 130 കിലോമിറ്റർ വേഗതയിൽ കൂടുതൽ ശക്തി പ്രാപിച്ച് സഞ്ചരിക്കുന്നതായാണ് റിപ്പോർട്ട്.മിനിക്കോയ് ദ്വിപിൽ മിക്ക ഭാഗങ്ങളിലും തെങ്ങുകളുംമറ്റ് മരങ്ങളും കടപുഴകി വീണു. പല ഭാഗങ്ങളിലായി തെങ്ങുകൾ വീണ് വീടുകൾ തകരുകയും കോൺഗ്രീറ്റ് അല്ലാത്ത മിക്ക മേൽക്കുരകളും ശക്തമായ കാറ്റിൽ പറന്നു പോയി. കവരത്തിയിൽ കടലിനോട് ചേർന്നുള്ള ഫാം ഹൗസിൽനിന്ന് മൃഗങ്ങളെ മാറ്റി. കൽപേനി ഹെലിപാഡ് മുങ്ങി. അതിനിടെ, കൊച്ചിയിൽനിന്നുള്ള 12 ബോട്ടുകൾ കൽപേനിയിൽ സുരക്ഷിതരായി എത്തിയതായും റിപ്പോർട്ടുണ്ട്.

മണിക്കൂറിൽ 135 കിലോമീറ്റർ വേഗത്തിലാണ് ലക്ഷദ്വീപിൽ ചുഴലിക്കാറ്റ് വീശിയത്. കൽപേനയിലും മിനിക്കോയിലും വീടുകളുടെ മേൽക്കൂരകൾ തകർന്നു. കൽപേനിയിലെ ബോട്ടുജെട്ടി ഭാഗികമായി തകർന്നു. കവരത്തിയുടെ വടക്കൻപ്രദേശത്ത് കടൽ കയറി. ദുരിതമേഖലകളിലെ ജനങ്ങളെ സ്‌കൂളുകളിലേക്കു മാറ്റി. മിനിക്കോയിൽ വാർത്താവിതരണ സംവിധാനങ്ങൾ തകർന്നു. ചുഴലിക്കാറ്റ് ഇവിടെയെത്തിയപ്പോൾ 'അതിതീവ്ര' വിഭാഗത്തിലേക്കു മാറിയിരുന്നു.

ജനങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റിയതിനാൽ ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രക്ഷാപ്രവർത്തനത്തിന് നാവികസേന രംഗത്തെത്തിയിട്ടുണ്ട്. ബ്രേക്ക് വാട്ടർ വാർഫും ഭാഗികമായി കടലെടുത്തു. അതിനിടെ ലക്ഷദ്വീപിൽ രണ്ട് ഉരു മുങ്ങിയെന്ന് റിപ്പോർട്ടുണ്ട്. ഇതിലെ ആളുകളെ രക്ഷപെടുത്തി. വെള്ളിയാഴ്ച വൈകിട്ടോടെ ശക്തിപ്രാപിച്ച ഓഖി ഇനിയുള്ള മണിക്കൂറുകളിൽ 120-130 കിലോമീറ്റർ വേഗത്തിൽ വീശുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജാഗ്രതാ നിർദ്ദേശം നൽകിയവർ

ജാഗ്രതാ നിർദ്ദേശത്തെ തുടർന്ന് വേണ്ടത്ര സമയം കിട്ടിയതിനാൽ ഒരുക്കങ്ങൾ നടത്താനും ജനങ്ങൾക്ക് സമയം കിട്ടിയത് ഉപകാരമായി. കേരളത്തിൽ നിന്നും ലക്ഷദ്വീപിലേക്കുള്ള കപ്പൽ സർവീസുകൾ റദ്ദാക്കിയിരുന്നു. കവരത്തി, അഗത്തി, മിനിക്കോയ്, അമേനി, കദ്മത്ത്, ചെത്തിലാത്ത്, ബിത്ര, ആന്ത്രോത്ത്, കൽപ്പേനി, കിൽത്താൻ എന്നിങ്ങനെ പത്ത് ദ്വീപുകളിലും ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഇവിടെയെല്ലാം മലയാളി സാന്നിധ്യമുണ്ട്.

നാവികസേന ലക്ഷദ്വീപിലേക്ക് രണ്ടു കപ്പൽ അയച്ചിട്ടുണ്ട്. ഇക്കാര്യം ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്‌മിറൽ എ ആർ കാർവെ പറഞ്ഞു. കുടിവെള്ളം, വെള്ളം ശുദ്ധീകരിക്കാനുള്ള കിറ്റുകൾ, പുതപ്പുകൾ, മരുന്ന്, ഭക്ഷണസാധനങ്ങൾ എന്നിവയുമായി ഐഎൻഎസ് സുജാത, ഐഎൻഎസ് ശാരദ എന്നീ കപ്പലുകളാണ് ലക്ഷദ്വീപിൽ എത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP