Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓഖിയുടെ താണ്ഡവത്തിൽ ഇന്ന് മാത്രം കണ്ടെത്തിയത് പത്തോളം മൃതദേഹങ്ങൾ; എട്ട് മൽസ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കോഴിക്കോട് നിന്നും കണ്ടെത്തി; ഇതോടെ ഓഖി ഇത്‌വരെ കവർന്നത് 55 ജീവനുകൾ

ഓഖിയുടെ താണ്ഡവത്തിൽ ഇന്ന് മാത്രം കണ്ടെത്തിയത് പത്തോളം മൃതദേഹങ്ങൾ; എട്ട് മൽസ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കോഴിക്കോട് നിന്നും കണ്ടെത്തി; ഇതോടെ ഓഖി ഇത്‌വരെ കവർന്നത് 55 ജീവനുകൾ

കോഴിക്കോട്: ഓഖിയുടെ സംഹാര താണ്ഡവത്തിൽ ഇന്ന് മാത്രം കണ്ടെടുത്തത് പത്ത് മൃതദേഹങ്ങൾ, ഇതിൽ തന്നെ എട്ടോളം മൃതദേഹങ്ങൾ കണ്ടെത്തിയത് കോഴിക്കോട് നിന്നാണ്, ഉൾക്കടലിൽ മൃതദേഹങ്ങൾ ഒഴുകിനടക്കുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് കോസ്റ്റ്ഗാർഡും മറൈൻ എൻഫോഴ്‌സ്‌മെന്റും ചേർന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഓഖിയുടെ ആക്രമണത്തിൽ കടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആകെ എണ്ണം 55 ആയിരിക്കുകയാണ്.

കോഴിക്കോട് കണ്ടെടുത്ത എട്ട് മൃതദേഹങ്ങളിൽ നാലെണ്ണം ബേപ്പൂർ തീരത്താണ് എത്തിച്ചത്്.എല്ലാ മൃതദേഹങ്ങളും പൂർണ്ണമായും ജീർണ്ണിച്ച അവസ്ഥയിൽ ആയതിനാൽ ഇവ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.രാവിലെ തിരുർ, പരപ്പനങ്ങാടി ഭാഗത്തുനിന്നായി രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇന്നലെ മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

അതേ സമയം തിരുവനന്തപുരത്ത് ഡി.എൻ.എ ടെസ്റ്റുവഴി ഒരു മൃതദേഹവും കൂടി തിരിച്ചറിഞ്ഞു. പൊഴിയൂർ സ്വദേശിയായ മേരി ജോൺ എന്നയാളിനെയാണ് തിരിച്ചറിഞ്ഞത് ബോഡി ഇന്നു ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. 

അതിനിടെ, കടൽക്ഷോഭത്തെ തുടർന്ന് കർണാടക തീരത്ത് എത്തിയ ഏതാനും പേർ പുതിയതുറയിൽ തിരിച്ചെത്തി. ഇന്ധനം തീർന്ന് സഹായത്തിന് അപേക്ഷിച്ച തങ്ങളെ സർക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന് അവർ ആരോപിച്ചു. ഭക്ഷണവും ഇന്ധനവും ലഭിക്കാതെ വലഞ്ഞ തങ്ങളെ കർണാടക സർക്കാരും സഹായിച്ചില്ല. കർണാടക തീരത്ത് നിരവധി പേർ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഇവർ പറഞ്ഞു. ട്രെയിൻ മാർഗമാണ് ഇന്ന് ഇവർ നാട്ടിലെത്തിയത്.

ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ അകപ്പെട്ട കൊച്ചിയിൽ നിന്നു പുറപ്പെട്ട 111 പേർ കൂടി കൊച്ചിയിൽ തിരിച്ചെത്തിയിട്ടുണ്ട്. 13 ബോട്ടുകളും തിരിച്ചെത്തി. ഇതോടെ ആകെ തിരിച്ചെത്തിയ ബോട്ടുകളുടെ എണ്ണം 213 ആയി. ഇതുവരെ ആകെ 2312 മത്സ്യത്തൊഴിലാളികളും തിരിച്ചെത്തി. 23 ബോട്ടുകളാണ് ഇനി തിരിച്ചെത്താനുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP