Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

ഓഖിയിൽപ്പെട്ട രണ്ടു മൃതദേഹങ്ങൾകൂടി ഡിഎൻഎ ടെസ്റ്റിൽ തിരിച്ചറിഞ്ഞു; പൂന്തുറ സ്വദേശി ജയിംസ്, തമിഴ്‌നാട് സ്വദേശി ജോൺസൺ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്

ഓഖിയിൽപ്പെട്ട രണ്ടു മൃതദേഹങ്ങൾകൂടി ഡിഎൻഎ ടെസ്റ്റിൽ തിരിച്ചറിഞ്ഞു; പൂന്തുറ സ്വദേശി ജയിംസ്, തമിഴ്‌നാട് സ്വദേശി ജോൺസൺ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽ ക്ഷോഭത്തിൽപ്പെട്ടു മരിച്ച രണ്ടു പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പൂന്തുറ ചെറിയമുട്ടം സ്വദേശി ജയിംസ്(41), തമിഴ്‌നാട് കൊല്ലംകോട് സ്വദേശി ജോൺസൺ (58) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചശേഷം വിവിധ ആശുപത്രികളിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളാണ് ഡിഎൻഎ ടെസ്റ്റിൽ തിരിച്ചറിഞ്ഞത്. മൃതദേഹങ്ങൾ ബുധനാഴ്ച ബന്ധുക്കൾ ഏറ്റുവാങ്ങും.

മെഡിക്കൽ കോളജിൽ ഇനി മൃതദേഹങ്ങൾ തിരിച്ചറിയാനില്ല. ഇതുവരെ 19 പേരെയെയാണ് മരിച്ച നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP