Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആകെയുള്ള മകൾ വിദേശത്ത്; വാർദ്ധക്യത്തിന്റെ അവശതകൾ താണ്ടിയൊരു ജീവിതം വയ്യെന്ന് പറഞ്ഞ് ആത്മഹത്യ; റാന്നിയിൽ ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ്

ആകെയുള്ള മകൾ വിദേശത്ത്; വാർദ്ധക്യത്തിന്റെ അവശതകൾ താണ്ടിയൊരു ജീവിതം വയ്യെന്ന് പറഞ്ഞ് ആത്മഹത്യ; റാന്നിയിൽ ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ്

റാന്നി: മാതാപിതാക്കളെ തനിച്ചാക്കി വിദേശത്ത് ജോലി ചെയ്യുന്ന മാതാപിതാക്കളുടെ മനസിൽ തീയാണ്. ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാൻ സാഹചര്യം അനുവദിക്കാറില്ല. മറുവശത്ത് അച്ഛനമ്മമാർ ഒറ്റക്കാണെല്ലോ എന്ന ആശങ്കയും. ഇങ്ങനെ മാതാപിതാക്കളെ ഓർത്ത് ആശങ്കപ്പെടുന്ന പ്രവാസി മലയാളികൾക്ക് ഷോക്കായ വാർത്തയാണ് കഴിഞ്ഞ ദിവസം റാന്നിയിൽ നിന്നും പുറത്തുവന്നത്. വയോധിക ദമ്പതികൾ മരിച്ച നിലയിൽ കാണപ്പെട്ടത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമാത്.

ഇട്ടിയപ്പാറ ചുഴുകുന്നിൽ ജോർജ് ജോണിന്റെ (75) മരണം കഴുത്തിലെ മുറിവുകൾ മൂലവും ഭാര്യ കുഞ്ഞൂഞ്ഞമ്മയുടേത് (72) ശ്വാസംമുട്ടിയും ആണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടി വ്യക്തമായത്. പരിശോധനകളുടെയും കിട്ടിയ തെളിവുകളുടെയും അടിസ്ഥാനത്തിൽ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ജോർജ് ജോൺ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

റാന്നി എസ്‌സി യുപി സ്‌കൂളിനടുത്ത് താമസിക്കുന്ന ജോർജ് ജോണിനെയും ഭാര്യയെയും ചൊവ്വാഴ്ച രാത്രി ഒൻപതോടെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. രണ്ട് ദിവസമായി ഇവരെ പുറത്തേക്ക് കാണാത്ത സാഹചര്യത്തിൽ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. വീടിന്റെ കതക് കുത്തിതുറന്നാണ് പൊലീസ് വീട്ടിൽ കയറിയത്. ഇന്നലെ നടത്തിയ പരിശോധനയിൽ അകത്തു നിന്നാണ് കതക് പൂട്ടിയിരുന്നതെന്ന് കണ്ടെത്തി. തിരുവല്ല ഡിവൈഎസ്‌പി തമ്പി എസ്. ദുർഗാദത്ത്, സിഐ ടി. രാജപ്പൻ, എസ്‌ഐ ലാൽ സി. ബേബി എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്തത്. മൃതദേഹം സംസ്‌കാരം നടത്തി.

കഴുത്തിനേറ്റ ആഘാതം മൂലം ശ്വാസംമുട്ടിയാണ് കുഞ്ഞൂഞ്ഞമ്മ മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ വിദഗ്ദ്ധർ അറിയിച്ചതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.ജോർജ് ജോണിന്റെ കഴുത്തിൽ ചെറുതും വലുതുമായ അഞ്ചു മുറിവുകൾ ഉണ്ടായിരുന്നു. ഇതാണ് മരണ കാരണമായി പോസ്റ്റ്‌മോർട്ടത്തിൽ പറയുന്നത്. എന്നാൽ മരണത്തിന് പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. മൃതദേഹങ്ങൾ കിടന്ന കിടപ്പു മുറിയിലും സ്‌റ്റെയർ കെയ്‌സിനു സമീപവും രക്തം കാണപ്പെട്ടിരുന്നു. തുടർന്നാണ് സയന്റിഫിക് വിദഗ്ധ ശശികലയും വിരലടയാള വിദഗ്ധരും തെളിവെടുപ്പ് നടത്തിത്.

തനിച്ചുള്ള ജീവിതത്തിൽ മനംമടുത്ത് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് കരുതുന്നു. ജോർജ് ജോണും ഭാര്യയും മാത്രമാണ് വീട്ടിൽ താമസം. ഇവരുടെ ഏകമകൾ ജിക്കി വിദേശത്താണ് താമസം. 10 വർഷം മുൻപു കയ്യാലയിൽ നിന്നു വീണ ജോർജ് ജോൺ അതിനുശേഷം വീൽച്ചെയറിലാണ് സഞ്ചരിച്ചിരുന്നത്. കൂടാതെ വാർദ്ധക്യത്തിന്റെ അവശതകളും കൂടിയുണ്ടായിരുന്നു. വാർദ്ധക്യത്തിന്റെ അവശതകൾ താണ്ടിയുള്ള ജീവിതം വയ്യെന്ന പറഞ്ഞ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. മരണവിവരം അറിഞ്ഞ് മകൾ ജിക്കി വിവരമറിഞ്ഞ് ഇന്നലെ നാട്ടിലെത്തിയിട്ടുണ്ട്. അപ്രതീക്ഷിത ദുരന്തത്തിന്റെ ഞെട്ടലിലാണ് ഇവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP