Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന വയോധികന്റെ ആറുമാസം പഴക്കമുള്ള മൃതദേഹം വീട്ടിൽ ചിതലരിച്ച നിലയിൽ; മൃതദേഹം കണ്ടത് അച്ഛനെ കാണാതായതിനെ തുടർന്ന് മകൾ നൽകിയിൽ പൊലീസ് വീട് പരിശോധിച്ചപ്പോൾ

ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന വയോധികന്റെ ആറുമാസം പഴക്കമുള്ള മൃതദേഹം വീട്ടിൽ ചിതലരിച്ച നിലയിൽ; മൃതദേഹം കണ്ടത് അച്ഛനെ കാണാതായതിനെ തുടർന്ന് മകൾ നൽകിയിൽ പൊലീസ് വീട് പരിശോധിച്ചപ്പോൾ

തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികന്റെ മൃതദേഹം ആറ് മാസത്തെ പഴക്കത്തോടെ വീട്ടിൽ നിന്നും കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപത്തെ വീട്ടിൽ നിന്നാണ് എഴുപതുകാരന്റെ മൃതദേഹം കണ്ടെത്തിയത്. ഡന്റൽ കോളേജിലെ നേഴ്സിങ് ഓഫീസറായി വിരമിച്ച രാധാകൃഷ്ണന്റെ മൃതദേഹമാണ് ചിതലരിച്ച നിലയിൽ കണ്ടെത്തിയത്.

ജോലിയിൽ നിന്ന് വിരമിച്ച ശേഷം അയൽവാസികളുമായോ ബന്ധുക്കളുമായോ വലിയ ബന്ധമൊന്നും ഇല്ലാതെ ഒറ്റക്കാണ് രാധാകൃഷ്ണൻ കഴിഞ്ഞിരുന്നത്. ബന്ധുക്കളോടും വീട്ടുകാരോടും പിണക്കത്തിലായിരുന്നു രാധാകൃഷ്ണൻ എന്നാണ് അറിയുന്നത്. കാസർഗോഡുള്ള മകൾ ഞായറാഴ്ച നാട്ടിലെത്തിയപ്പോൾ അച്ഛനെ കണ്ടില്ല. ഇതേടെ വിവരമില്ലാത്തതിനേത്തുടർന്ന് പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് വീട് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്.

ഹൃദയാഘാതമോ മറ്റ് അസുഖങ്ങളോ ആയിരിക്കാം മരണകാരണമെന്നാണ് പൊലീസിന്റെ നിഗമനം. വീട്ടിൽ നിന്നും ഏപ്രിൽ മാസത്തിലെ പത്രം കണ്ടെത്തിയിട്ടുണ്ട്. കലണ്ടറും ഏപ്രിലിലേതായിരുന്നു. അതിനാൽ മരണം നടന്നത് ഏപ്രിൽ മാസത്തിലാണെന്നാണ് കരുതുന്നത്. പരിശോധനകൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP