Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെൺമക്കൾ മൂന്നുണ്ടായിട്ടും നൊന്തുപെറ്റ മാതാവിനെയും അധ്വാനിച്ച് വളർത്തിയ പിതാവിനെയും വയസ്സാം കാലത്ത് തിരിഞ്ഞ് നോക്കാൻ ആരുമില്ല; ഒടുവിൽ വയോധിക മാതാപിതാക്കളുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കുവാൻ വിസമ്മതിച്ച മക്കളോട് ഹാജരാകാൻ ഉത്തരവിട്ട് ആർഡിഒ

പെൺമക്കൾ മൂന്നുണ്ടായിട്ടും നൊന്തുപെറ്റ മാതാവിനെയും അധ്വാനിച്ച് വളർത്തിയ പിതാവിനെയും വയസ്സാം കാലത്ത് തിരിഞ്ഞ് നോക്കാൻ ആരുമില്ല; ഒടുവിൽ വയോധിക മാതാപിതാക്കളുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കുവാൻ വിസമ്മതിച്ച മക്കളോട് ഹാജരാകാൻ ഉത്തരവിട്ട് ആർഡിഒ

ആലപ്പുഴ : വയസുകാലത്ത് വെള്ളം കിട്ടണമെങ്കിൽ പെൺമക്കളെ പ്രവസിവിക്കണമെന്നൊരു ചൊല്ലുണ്ട്. എന്നാൽ ഈ ചൊല്ലിനെ കാറ്റിൽ പറത്തിയാണ് മൂന്നു പെൺമക്കളുടെ മാതവായ ശ്യാമ കുമാരി വെള്ളം കിട്ടാതെ പെരുവഴിയിലായത്. പെൺമക്കളെ പെറ്റിട്ടും ശ്യാമകുമാരിക്ക് വെള്ളം കിട്ടാൻ കാരുണ്യ പ്രവർത്തകരുടെ സഹായം വേണം.

ഒരാൾ പ്രവാസിയായിട്ടും നൊന്തുപെറ്റമാതാവിനെയും അധ്വാനിച്ച് വളർത്തിയ പിതാവിനെയും വഴിയിൽതള്ളി സുഖജീവിതം നയിക്കുകയാണ് ഈ മൂന്നു പെൺമക്കളും. നിരാലംബരായ മാതാപിതാക്കളുടെ ദുരിതജീവിതം വാർത്തയായതോടെ മക്കൾ മൂന്നുപേരും ചെങ്ങന്നൂർ ആർ ഡി ഒയ്ക്ക് മുന്നിൽ ഹാജരാകാൻ ഉത്തരവിട്ടിരിക്കുകയാണ്. ഇവർ വയോധിക മാതാപിതാക്കളുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കുവാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ആർ.ഡി.ഒ. കേസെടുത്തത്.

ചെങ്ങന്നൂർ മുളക്കുഴ പെരിങ്ങാല തടത്തിൽപടി പൂവൻ പള്ളിയിൽ മാധവൻ, ഭാര്യ ശ്യാമകുമാരി എന്നിവരാണ് മക്കൾ ഉപേക്ഷിച്ചതോടെ ദുരിതത്തിലായത്. ചെങ്ങന്നൂർ പൊലീസും, മുളക്കുഴ വില്ലേജ് ഓഫിസറുമെത്തി വയോധിക ദമ്പതികളുടെ ദുരിത ജീവിതത്തെ കുറിച്ച് റിപ്പോർട്ട് തയ്യാറാക്കി ആർ ഡി.ഒ.ക്ക് കൈമാറിയതിനെ തുടർന്നാണ് മക്കൾക്കെതിരെ കേസ് എടുക്കാൻ തീരുമാനമായത്. ഇവരുടെ ദുരിത ജീവതം മനസിലാക്കിയ പ്രദേശത്തെ ജനപ്രതിനിധിയായ ചന്ദ്രിക കുമാർ അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് വാർത്ത പുറംലോകം അറിയുന്നത്.

വയോധികദമ്പതികളുടെ മൂന്നു പെൺമക്കളും അടുത്ത ഓഗസ്റ്റ്് എട്ടിന് ചെങ്ങന്നൂർ റവന്യൂ ഡിവിഷണൽ ഓഫിസർ മുൻപാകെ ഹാജരാകുവാനാണ് ഉത്തരവ്. മാതാവ് ശ്യാമകുമാരി കഴിഞ്ഞ എട്ടുവർഷമായി മനോനില തെറ്റിയ അവസ്ഥായിലായിരുന്നു. ഒരു മകൾ വിദേശത്താണ്.

പട്ടിണിമൂലം ആരോഗ്യം നശിച്ച് രോഗികളായി മാറിയ വയോധിക മാതാപിതാക്കൾ ഇപ്പോൾ അടൂർ മഹാത്മാ ജനസേവന കേന്ദ്രത്തിലാണ്. സേവാകേന്ദ്രം ഇവരുടെ താൽക്കാലിക സംരക്ഷണ ചുമതല ഏറ്റെടുത്തിട്ടുണ്ട്. വയോധിക ദമ്പതികളുടെ ചികിൽസാ ചെലവ് മദർ തേരേസാ ചാരിറ്റബിൾ സൊസൈറ്റി വഹിക്കും.

ആരോഗ്യസ്ഥതി മോശമായതിനെ തുടർന്ന് ഇവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല ,സൊസൈറ്റി ഭാരവാഹികളായ മനോജ്, ജോർജ് മുരിക്കൻ എന്നിവർ ചേർന്നാണ് ദമ്പതികളെ ഏറ്റെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP