Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൂക്കളം ഇടൽ മത്സരം പത്തിന് മുമ്പ്; മറ്റ് ആഘോഷങ്ങൾ ഇടവേളകളിൽ; ഓണസദ്യയ്ക്ക് മാത്രം കൂടുതൽ സമയം അനുവദിക്കും; മൂന്ന് ദിവസം സർക്കാർ ഓഫീസ് അടച്ച് ഓണം ആഘോഷിച്ച ഉദ്യോഗസ്ഥർ ഇക്കുറി മര്യാദക്കാരാവും

പൂക്കളം ഇടൽ മത്സരം പത്തിന് മുമ്പ്; മറ്റ് ആഘോഷങ്ങൾ ഇടവേളകളിൽ; ഓണസദ്യയ്ക്ക് മാത്രം കൂടുതൽ സമയം അനുവദിക്കും; മൂന്ന് ദിവസം സർക്കാർ ഓഫീസ് അടച്ച് ഓണം ആഘോഷിച്ച ഉദ്യോഗസ്ഥർ ഇക്കുറി മര്യാദക്കാരാവും

തിരുവനന്തപുരം: ഓണാഘോഷത്തിന്റെയും പൂക്കളമൽസരത്തിന്റെയും പേരിൽ രണ്ടും മൂന്നും ദിവസം അപ്രഖ്യാപിത അവധി അനുവദിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ഫലിച്ചു. ഓണപ്പൂക്കള മൽസരവും സദ്യയും ജോലിയുടെ ഇടവേളകളിലേക്കു മാറ്റാൻ ഉദ്യോഗസ്ഥരും ജീവനക്കാരും തീരുമാനിച്ചു. സെക്രട്ടറിയേറ്റിൽ ഇത് കർശനമായി പാലിക്കും. ഓണാഘോഷം നല്ലതാണെങ്കിലും ജോലി തടസ്സപ്പെടുത്തി പൂക്കള മൽസരം വേണ്ടെന്നുള്ള കർശന നിർദ്ദേശമാണു മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്. ഈ സാഹചര്യത്തിലാണ് തീരുമാനം.

സെക്രട്ടറിയേറ്റിൽ അഞ്ച്, ആറ് തീയതികളിലെ പൂക്കളമിടൽ രാവിലെ 10നു മുമ്പ് പൂർത്തിയാക്കാനും വിധികർത്താക്കളുടെ സന്ദർശനം ഉച്ചയ്ക്കുള്ള ഇടവേളയിലേക്കു മാറ്റാനും തീരുമാനിച്ചു. മൂവായിരത്തോളം പേർ പങ്കെടുക്കുന്ന സദ്യ രണ്ടു പന്തി വച്ചു തീർക്കാനായി സെൻട്രൽ സ്റ്റേഡിയത്തിലെ ബാസ്‌കറ്റ്‌ബോൾ കോർട്ടിലേക്കു മാറ്റിയേക്കും. ഒരു മണിക്കൂറിനുള്ളിൽ സദ്യ വിളമ്പി തീർക്കാൻ സാധിച്ചേക്കില്ലെന്നതിനാൽ സർക്കാരിന്റെ പ്രത്യേക അനുമതിയോടെ ഇടവേള ദീർഘിപ്പിക്കാനും ആലോചിക്കുന്നുണ്ട്.

കന്റീൻ മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഓണസദ്യ ഒരുക്കുന്നത്. സബ്‌സിഡിയോടെ 50 രൂപയ്ക്കാണു കൂപ്പൺ. കഴിഞ്ഞ വർഷം 2800 കൂപ്പൺ വിറ്റുപോയിരുന്നു. ഇത്തവണ അതിലും കൂടുമെന്നാണു പ്രതീക്ഷ. മൂവായിരത്തോളം പേർക്കു സദ്യ വിളമ്പാൻ ഉച്ചയ്ക്കുള്ള ഒരു മണിക്കൂർ ഇടവേളകൊണ്ടു മാത്രം സാധിക്കില്ല. രണ്ടു മണിക്കൂറെങ്കിലും ഇതിനു വേണ്ടി വരുമെന്നു വ്യക്തമാക്കിയ ഭാരവാഹികൾ അതിനായി സർക്കാരിന്റെ പ്രത്യേക അനുമതി തേടുകയാണ്.

സെക്രട്ടേറിയറ്റിൽ സാധനങ്ങൾ വിൽക്കാനായി ചിലർ കറങ്ങി നടക്കുന്നുണ്ടെന്നും സാധനങ്ങൾ വാങ്ങണമെന്നുള്ളവർ പുറത്തു പോകണമെന്നും പിണറായി നിർദ്ദേശിച്ചിരുന്നു. വിൽപനയ്ക്കായി എത്തുന്നവരെ ഇപ്പോൾ സുരക്ഷാ ജീവനക്കാർ തന്നെ തടയുന്നുണ്ടെന്നാണു ജീവനക്കാരുടെ സംഘടനാ ഭാരവാഹികൾ പറയുന്നത്. എങ്കിലും ചിലർ സാരിയും പുസ്തകവുമായി ഓഫിസുകൾ വരെയെത്തുന്നുണ്ടെന്നും അതും തടയുമെന്നും ജീവനക്കാർ നിലപാടെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP