Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

ധനമന്ത്രിക്കും ഓണം ബംപർ അടിച്ചു; നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചവരുടെ പട്ടികയിൽ ഐസക്കും; ലഭിച്ചത് 500 രൂപ! പണം എന്തു ചെയ്യണമെന്നാലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി

ധനമന്ത്രിക്കും ഓണം ബംപർ അടിച്ചു; നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചവരുടെ പട്ടികയിൽ ഐസക്കും; ലഭിച്ചത് 500 രൂപ! പണം എന്തു ചെയ്യണമെന്നാലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കേരള ധനമന്ത്രി തോമസ് ഐസക്കിനും ലോട്ടറി അടിച്ചു. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംബർ ലോട്ടറി നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചുവരുടെ പട്ടികയിലാണ് ധനമന്ത്രിയും ഉൾപ്പെട്ടത്. അഞ്ഞൂറ് രൂപയാണ് മന്ത്രിക്ക് സമ്മാനമായി ലഭിച്ചത്. ഇന്നലെ വൈകിട്ടാണ് സമ്മാനമടിച്ച വിവരം തോമസ് ഐസക്ക് അറിയുന്നത്.

പണം എന്തു ചെയ്യണമെന്നാലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. ലോട്ടറി ടിക്കറ്റ് പണം കൊടുത്ത് വാങ്ങിയതല്ല തോമസ് ഐസക്ക്. തൃശൂർ ലേബർ കോൺട്രാക്ട് സഹകരണ സംഘം ഭാരവാഹികൾ നൽകിയതാണ് ടിക്കറ്റ്. ഓണത്തോടനുബന്ധിച്ച് സഹകരണ സംഘം എല്ലാ ഓഹരി ഉടമകൾക്കും ഓണക്കിറ്റ് നൽകിയിരുന്നു. ഈ കിറ്റിൽ ഓണക്കോടിക്കൊപ്പം ഓരോ ബംബർ ടിക്കറ്റുമുണ്ടായിരുന്നു. ഈ ലോട്ടറിക്കാണ് സമ്മാനമടിച്ചത്.

ബംബർ നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനമായ പത്തു കോടി രൂപ സമ്മാനമായി ലഭിച്ചത് മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുസ്തഫക്കാണ്. പരപ്പനങ്ങാടി ഐശ്വര്യ ലോട്ടറി ഏജൻസിയിലെ കൊട്ടന്തല ഖാലിദിൽ നിന്നു വാങ്ങിയ ടിക്കറ്റിനാണ് മുസ്തഫക്കു സമ്മാനമടിച്ചത്.

നികുതി കഴിച്ച് ആറര കോടി രൂപയോളം മുസ്തഫക്കു ലഭിക്കും. സ്വന്തമായി കച്ചവടം തുടങ്ങണം, വീട് പുതുക്കിപണിയണം തുടങ്ങിയ ആലോചനങ്ങൾ നടക്കുമ്പോഴാണ് ഭാഗ്യം മുസ്തഫയെ തേടിയെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP