Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'നീ വള്ളിക്കാടും മെയ് നാലും മറക്കണ്ട' എന്നാ എന്നാക്രാേശിച്ച് അരക്ക് താഴെ സ്വാധീനമില്ലാത്ത യുവാവിനെ കൈകാര്യം ചെയ്തു ഡിവൈഎഫ്‌ഐ പ്രവർത്തകർ; റീജിത്തിന് നേരെയുണ്ടായത് ക്രൂരമായ ആക്രമണം; ഒഞ്ചിയത്ത് വീണ്ടും സംഘർഷം

'നീ വള്ളിക്കാടും മെയ് നാലും മറക്കണ്ട' എന്നാ എന്നാക്രാേശിച്ച് അരക്ക് താഴെ സ്വാധീനമില്ലാത്ത യുവാവിനെ കൈകാര്യം ചെയ്തു ഡിവൈഎഫ്‌ഐ പ്രവർത്തകർ; റീജിത്തിന് നേരെയുണ്ടായത് ക്രൂരമായ ആക്രമണം; ഒഞ്ചിയത്ത് വീണ്ടും സംഘർഷം

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന് ശേഷം ആർഎംപി യെ ഒഞ്ചിയത്ത് നിന്ന് തുടച്ച് നീക്കാനുള്ള ശ്രമങ്ങൾ സി.പി.എം തുടരുന്നതിനിടെ ഒഞ്ചിയത്തെ ആർ.എംപി യുടെ യുവജന വിഭാഗമായ റവല്യൂഷണറി യൂത്തിന്റെ പ്രവർത്തകനെതിരെ ഡിവൈഎഫ്‌ഐ ആക്രമണം.

അരക്ക് കീഴ്‌പോട്ട് തളർന്ന ഭിന്നശേഷിക്കാരനായ യുവാവിന് നേരയാണ് ക്രൂരമായ ആക്രമണം ഉണ്ടായത്. നട്ടെല്ലിനു പരിക്കേറ്റതിനെത്തുടർന്ന് വർഷങ്ങളായി അരയ്ക്കുതാഴെ സ്വാധീനമില്ലാത്തയാളാണ് റീജിത്ത്. ഡിവൈഎഫ്‌ഐ യുടെ യുവജനപ്രതിരോധം പരിപാടിയുടെ പ്രചരണാർഥം നടന്ന ബ്ലോക്ക്തല ബൈക്ക് റാലിക്കിടെയാണ് സംഭവം.

ബൈക്ക് റാലിക്കിടെ റവല്യൂഷണറി യൂത്തിന്റെ കൊടിതോരണങ്ങൾ നശിപ്പിക്കാൻ ഡിവൈഎഫ്‌ഐപ്രവർത്തകർ ശ്രമിച്ചപ്പോൾ ചോദിക്കാൻ വന്നതായിരുന്നു റിജിത്ത്. ക്രച്ചസിന്റെ സഹായത്തോടെയാണ് റിജിത്ത് നടന്നിരുന്നത്. റിജിത്തിനെ ഇടിച്ച് താഴെ ഇട്ട ശേഷം നീ വലിയ കമ്മ്യൂണിസ്റ്റ് കാരനൊന്നും ആവണ്ടടാ... ഇത് ഞങ്ങളുടെ സ്ഥലമാണ് ഇവിടെ ഞങ്ങൾ തീരുമാനിക്കും ആര് വേണം എന്ത് നടക്കണമെന്നൊക്കെ പറഞ്ഞു. പിന്നീട് നീ വള്ളിക്കാടും മെയ് നാലും മറക്കണ്ട എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിന്നീട് ഡിവൈഎഫ്ഐ നടത്തുന്ന പരിപാടിയുടെ ഭാഗമായുള്ള ബൈക്ക് റാലി കഴിഞ്ഞതിന് ശേഷം നേരത്തെ താക്കീത് നൽകി മടങ്ങിയ കുന്നുമ്മക്കരയിലെ നേതാവും സഹപ്രവർത്തകരും സംഘടിച്ചെത്തി. ഈ സമയത്ത് റിജിത്ത് തന്റെ ജീവിതമാർഗ്ഗമായി തുടർന്ന് വരുന്ന ചെറിയൊരു സ്റ്റേഷനറി കടയിലായിരുന്നു നേരത്തെ പറഞ്ഞു പോയത് പ്രകാരം തിരിച്ചെത്തിയവർ സംഘം ചേർന്നുകൊണ്ട് റിജിത്തിനെ തല്ലിച്ചതച്ചു.

അടി തടുക്കാൻ ശ്രമിച്ചപ്പോൾ തടുത്തതിൽ കൈക്ക് മുറിവേൽക്കുകയായിരുന്നു. റിജിത്തിനെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ മറ്റു രണ്ട് ആർഎംപി പ്രവർത്തകർക്ക് നേരെയും അക്രമം ഉണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP