Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്ത്രീയായി തട്ടിപ്പ് നടത്താൻ ലിംഗമാറ്റം വേണം; ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താൻ സ്ത്രീവേഷം കെട്ടി ബ്ലാക്ക് മെയിൽ; കൊച്ചിയിൽ പിടിയിലായ സോനു അലക്‌സിന് പിന്നിൽ ബംഗലുരുവിലെ മാഫിയാ സംഘം

സ്ത്രീയായി തട്ടിപ്പ് നടത്താൻ ലിംഗമാറ്റം വേണം; ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താൻ സ്ത്രീവേഷം കെട്ടി ബ്ലാക്ക് മെയിൽ; കൊച്ചിയിൽ പിടിയിലായ സോനു അലക്‌സിന് പിന്നിൽ ബംഗലുരുവിലെ മാഫിയാ സംഘം

കൊച്ചി: തട്ടിപ്പിന് സ്ത്രീവേഷമാണ് നല്ലത്. അതിനായി ലിംഗമാറ്റവും മനസ്സിൽ കുറിച്ചു. ബ്ലൂ ബ്ലാക്ക് മെയിൽ കേസിന് സമാനമായി പെൺവേഷം കെട്ടി തട്ടിപ്പ് നടത്തിയ യുവാവ് പൊലീസിന്റെ പിടിയിലായതോടെ ഗൂഡാലോചന പൊളിഞ്ഞത്.

പുരുഷന്മാർക്കൊപ്പം സ്ത്രീവേഷത്തിൽ നിന്ന് ഫോട്ടോയെടുത്തു ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയ കേസിലാണ് യുവാവ് പിടിയിലായത്. കൊല്ലം പെരിനാട് ചിറ്റായം ജീസസ് മാൻഷനിൽ സാനു അലക്‌സി(22)നെയാണു സെൻട്രൽ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിനിടെയാണ് സ്ത്രീയായി മാറി തട്ടിപ്പ് നടത്താനുള്ള സാനു അലക്‌സിന്റെ കഥ പൊളിഞ്ഞത്. പുരുഷന്മാരിൽ നിന്നു കൂടുതൽ പണം തട്ടാൻ ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനാണു കൊച്ചിയിൽ തട്ടിപ്പു നടത്തിയതെന്ന് ഇയാൾ പൊലീസിനോടു സമ്മതിച്ചു.

ബംഗലുരു കേന്ദ്രീകരിച്ചുള്ള ഗൂഡസംഘമാണ് സോനു അലക്‌സിന് പിന്നിലുള്ളത്. കുറെക്കാലമായി ബംഗലുരുവിലായിരുന്ന സാനു ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു പണമുണ്ടാക്കാനാണു കൊച്ചിയിലെത്തിയത്. ഈസ്ട്രജൻ കുത്തിവയ്പ് അടക്കമുള്ള രീതികളിലൂടെ ശരീരത്തിൽ സ്ത്രീഹോർമോൺ ഉൽപാദിപ്പിച്ച ഇയാൾ, രൂപമാറ്റ ചികിൽസയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. സ്ത്രീയായി രൂപം മാറിയശേഷം വൻ തട്ടിപ്പുകൾ നടത്താനായിരുന്നു പദ്ധതി. ബംഗലുരുവിലുള്ള സംഘമാണ് ഇതിനെല്ലാം സഹായവും നൽകിയത്.

കൊച്ചിയിൽ എത്തി 20 ദിവസം മുൻപു ദർബാർ ഹാളിനു സമീപത്തെ ഹോട്ടലിൽ മുറിയെടുത്ത ഇയാളുടെ വലയിൽ ഒട്ടേറെപ്പേർ കുടുങ്ങി. പലർക്കും പണവും സ്വർണവും നഷ്ടമായി. വിവിധ ആവശ്യങ്ങൾക്കെന്നുപറഞ്ഞ് പുരുഷന്മാരെ ഹോട്ടലിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. ഇയാളുടെ പുരുഷശബ്ദം വിശ്വസിച്ച് ചിലർ ചതിയിൽപെട്ടപ്പോൾ, മറ്റു ചിലർ സ്വവർഗരതിക്കുള്ള ക്ഷണമായി ഇയാളുടെ ഫോൺവിളിയെ കണ്ടു കുടുങ്ങി.

മുറിയിലെത്തുന്നവരെ സ്ത്രീവേഷത്തിൽ നിൽക്കുന്ന തനിക്കൊപ്പം ബലമായി പിടിച്ചുനിർത്തി മൊബൈൽ ക്യാമറയിൽ ഫോട്ടോയെടുക്കും. ഈ ഫോട്ടോ പുറത്തുവിട്ട് നാണംകെടുത്തുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പിടിച്ചുപറി. മാനഹാനി ഭയന്ന് പലരും പണം നൽകി. പുറത്തു പറഞ്ഞതുമില്ല.

ഞായറാഴ്ചയാണ് കലൂരിലെ കൗൺസലിങ് സ്ഥാപനം നടത്തുന്നയാളെ വിളിച്ചുവരുത്തി സ്വർണമാലയും മോതിരവും പിടിച്ചുപറിച്ചത്. ഇയാൾ സെൻട്രൽ സ്റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്നാണു സിഐ ഫ്രാൻസിസ് ഷെൽബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സാനുവിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുമ്പോൾ ചുരിദാറായിരുന്നു ഇയാളുടെ വേഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP