Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെള്ളറട വില്ലേജ് ഓഫീസിനു തീയിട്ട സംഭവത്തിലെ പ്രതി പിടിയിൽ; വിമുക്തഭടനായ സാം കുട്ടി അതിക്രമം കാട്ടിയതു ഭൂമി പോക്കുവരവു ചെയ്തു കൊടുക്കാത്തതിന്റെ വൈരാഗ്യത്തിൽ

വെള്ളറട വില്ലേജ് ഓഫീസിനു തീയിട്ട സംഭവത്തിലെ പ്രതി പിടിയിൽ; വിമുക്തഭടനായ സാം കുട്ടി അതിക്രമം കാട്ടിയതു ഭൂമി പോക്കുവരവു ചെയ്തു കൊടുക്കാത്തതിന്റെ വൈരാഗ്യത്തിൽ

തിരുവനന്തപുരം: വെള്ളറട വില്ലേജ് ഓഫീസ് തീയിട്ട സംഭവത്തിൽ പ്രതി പിടിയിൽ. ടാപ്പിങ് തൊഴിലാളിയും വിമുക്ത ഭടനുമായ സാം കുട്ടിയാണു പിടിയിലായത്.

ഭൂമി പോക്കുവരവു ചെയ്തു കൊടുക്കാത്തതിന്റെ വൈരാഗ്യത്തിലാണ് ഇയാൾ അതിക്രമം കാണിച്ചതെന്നാണു പൊലീസ് പറയുന്നത്. സംഭവത്തിനുശേഷം കടന്നുകളഞ്ഞ ഇയാളെ അടൂരിൽ നിന്നാണ് പിടികൂടിയത്.

ഭൂമിയുടെ പോക്കുവരവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി തവണ വില്ലേജ് ഓഫീസിൽ കയറിയിറങ്ങിയിട്ടും നടപടികളൊന്നും സ്വീകരിക്കാൻ വില്ലേജ് ഓഫിസർ കൂട്ടാക്കാതിരുന്നതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ ദിവസം ഹെൽമറ്റ് ധരിച്ചെത്തിയ പ്രതി രാസവസ്തുക്കൾ ഉപയോഗിച്ചുണ്ടാക്കിയ സ്‌ഫോടനത്തിൽ വില്ലേജ് ഓഫിസർ ഉൾപ്പെടെ 11 പേർക്കു പൊള്ളലേറ്റിരുന്നു.

മുഖത്തു ഗുരുതര പൊള്ളലേറ്റ വില്ലേജ് അസിസ്റ്റന്റ് ഒറ്റശേഖരമംഗലം സ്വദേശി വേണുഗോപാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വില്ലേജ് ഓഫിസിലെ കംപ്യൂട്ടറുകളും ഫയലുകളും രേഖകളുമെല്ലാം കത്തിച്ചാമ്പലായി. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പിൻവശത്തെ ശുചിമുറിയുടെ വെന്റിലേറ്റർ തകർത്താണ് അകത്ത് കുടുങ്ങിയവരെ രക്ഷിച്ചത്.

  • മെയ് ദിനം പ്രമാണിച്ചു നാളെ (01.05.2016) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP