Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

59 ലക്ഷത്തിന്റെ കുഴൽപ്പണവുമായി ഒരാൾ അറസ്റ്റിൽ; തിരുവനന്തപുരത്ത് പിടിയിലായത് അന്തർസംസ്ഥാന മാഫിയയുടെ കണ്ണിയെന്ന് പൊലീസ്

59 ലക്ഷത്തിന്റെ കുഴൽപ്പണവുമായി ഒരാൾ അറസ്റ്റിൽ; തിരുവനന്തപുരത്ത് പിടിയിലായത് അന്തർസംസ്ഥാന മാഫിയയുടെ കണ്ണിയെന്ന് പൊലീസ്

തിരുവനന്തപുരം: കരമനയിൽ 59 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിലായി. കിളിമാനൂർ സ്വദേശി നജാമുദീനാ(50)ണ് പിടിയിലായത്. കരമന പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഓട്ടോറിക്ഷയിൽ വന്ന നജാമുദീനെ പിടികൂടിയത്.

കൈയിൽ ബാഗ് കണ്ട് സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കുഴൽപ്പണമാണെന്ന് വ്യക്തമായത്. കരമനയിൽ വാടകയ്ക്ക് താമസിക്കുന്ന നജാമുദീൻ ഈ ഇടപാടിൽ വെറും 'കാരിയർ' മാത്രമാണെന്ന് പൊലീസ് പറയുന്നു.

മധുരയിൽ നിന്ന് മഹാരാഷ്ട്രക്കാരനായ ആസാദാണ് ഇയാൾക്ക് പണം കൈമാറിയത്. പണം തിരുവനന്തപുരത്ത് എത്തുമ്പോൾ കോഴിക്കോട് കൊണ്ടുപോകാനായി ഒരാൾ ബന്ധപ്പെടും എന്നേ നജാമുദീന് അറിയാവൂ. അയാൾക്ക് കൈമാറും മുമ്പായിരുന്നു പൊലീസിന്റെ പിടിയിലായത്. ഇതിന് മുമ്പും നജാമുദീന് കുഴൽപ്പണം ഇടപാട് നടത്തിയിട്ടുണ്ട്.

ഇയാളുടെ വീട്ടിൽ ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ആർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയാണ്. ആദായനികുതി വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.

മധുരയിൽ നിന്ന് ബസിലാണ് നജാമുദീൻ തിരുവനന്തപുരത്ത് വന്നത്. കരമനയിലിറങ്ങി വീട്ടിലേയ്ക്ക് ഓട്ടോയിൽ യാത്ര ചെയ്യുമ്പോഴായിരുന്നു പരിശോധന. തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇതിന് പിന്നിലെന്ന് കരുതുന്നുണ്ട്. എന്നാൽ കോഴിക്കോട് ഭാഗത്തേയ്ക്ക് പണം എത്തിക്കുന്നവരാണ് ഇതിന് പിന്നിലെന്നും കരുതുന്നു. സ്ഥിരമായി പണം കടത്തിവന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായതെന്ന് സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP