Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോടികളുടെ കാരുണ്യമെത്തിയെങ്കിലും ചന്ദ്രൻ ചുമട്ടുതൊഴിലാളിയായി തുടരും; ഭാഗ്യക്കുറിയിലെ ഒരു കോടിയുടെ ഭാഗ്യം ഭാര്യയുടെ ചികിൽസയ്ക്ക്; കാരുണ്യ ലോട്ടറിയടിച്ച ചന്ദ്രേട്ടനെ അറിയാം

കോടികളുടെ കാരുണ്യമെത്തിയെങ്കിലും ചന്ദ്രൻ ചുമട്ടുതൊഴിലാളിയായി തുടരും; ഭാഗ്യക്കുറിയിലെ ഒരു കോടിയുടെ ഭാഗ്യം ഭാര്യയുടെ ചികിൽസയ്ക്ക്; കാരുണ്യ ലോട്ടറിയടിച്ച ചന്ദ്രേട്ടനെ അറിയാം

ആലപ്പുഴ: കാരുണ്യയുടെ കാരുണ്യം ചന്ദ്രനെന്ന ചുമട്ടു തൊഴിലാളിക്കും താങ്ങാകുന്നു. രോഗബാധിതരായ അശരണരുടെ കണ്ണീരൊപ്പാനാണ് കാരുണ്യാ ലോട്ടറി. അതിലെ ലാഭം രോഗികൾക്ക് സർക്കാർ വീതിച്ച് നൽകുന്നു. ചന്ദ്രന് കാരുണ്യ അടിക്കുമ്പോൾ സമ്മാനത്തുകയും ചികിൽസ തേടുന്ന ഭാര്യയ്ക്ക് തുണയാകും.

കാരുണ്യ ഭാഗ്യക്കുറി ഒന്നാം സമ്മാനമായ ഒരു കോടി രൂപ ചുമട്ടുതൊഴിലാളിക്ക്. ആലപ്പുഴ കൊറ്റംകുളങ്ങര വാർഡിൽ കാളാത്ത് കിഴക്കതിൽതറയിൽ വീട്ടിൽ ചന്ദ്രനാണ് സമ്മാനാർഹൻ. 27 വർഷമായി പാതിരപ്പള്ളിയിലെ പലചരക്കുകടയിൽ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുന്ന ചന്ദ്രൻ എട്ടുവർഷമായി ലോട്ടറിയെടുക്കാറുണ്ടെങ്കിലും 5000 രൂപയിൽ കൂടുതൽ സമ്മാനമായി കിട്ടിയിട്ടില്ല. കടയിലെത്തുന്ന വയോധികനായ ലോട്ടറിവിൽപ്പനക്കാരനിൽനിന്ന് ഒരുവർഷമായി ആഴ്ചയിൽ അഞ്ചു ടിക്കറ്റുകൾവീതം എടുക്കുമായിരുന്നു. കഴിഞ്ഞാഴ്ചയെടുത്ത അതിലൊരു ലോട്ടറിയാണ് ചന്ദ്രനു ഭാഗ്യം കൊണ്ടുവന്നത്.

ചന്ദ്രൻ എടുത്ത കെ.എക്‌സ് 570014 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം കിട്ടിയത്. കഴിഞ്ഞ ആഴ്ചയിൽ എടുത്ത ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് ഫലം ഞായറാഴ്ചയാണ് പത്രത്തിൽ നോക്കിയത്. ഒന്നാം സമ്മാനം തന്റെ പക്കലുള്ള ടിക്കറ്റിന്. മകൻ അജീഷിന്റെ ഭാര്യ ഗീതു എത്തി ടിക്കറ്റിന്റെ നമ്പർ വീണ്ടും പരിശോധിച്ചാണ് ഒന്നാം സമ്മാനം ഉറപ്പിച്ചത്. എട്ട് വർഷമായി ലോട്ടറി എടുക്കുന്നത് ചന്ദ്രന്റെ ശീലമാണ്. ഇതിനുമുമ്പ് 5000രൂപവരെ ലഭിച്ചിട്ടുണ്ട്.

ചന്ദ്രന്റെ ഭാര്യ സോമലത ചികിത്സയിലാണ്. അജീഷ്, സുമേഷ്, സുരേഷ്, ലക്ഷ്മി എന്നിവരാണ് മക്കൾ. തൊഴിലിൽ നിന്ന് ലഭിക്കുന്ന കൂലികൊണ്ടാണ് കുടുംബച്ചെലവും ഭാര്യയുടെ ചികിത്സയും മക്കളുടെ വിദ്യാഭ്യാസവും നടത്തിയിരുന്നത്. മകൾ ലക്ഷ്മിയുടെ വിവാഹത്തിന് ചന്ദ്രന്റെ കലവൂരിലുള്ള സ്ഥലവും വീടും വിറ്റു. ഇപ്പോൾ ഒരു ചെറിയ വീട്ടിലാണ് താമസം. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്ന ചന്ദ്രൻ ഈ വീടും വില്ക്കാനുള്ള തീരുമാനത്തിലായിരുന്നു. ചെറിയ കച്ചവടം തുടങ്ങണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇത്രകാലം പോറ്റിയ ചുമട്ടുതൊഴിൽ വിടാൻ ചന്ദ്രന് താത്പര്യമില്ല.

പതിവായി ലോട്ടറിയെടുക്കുമ്പോൾ എന്നെങ്കിലും ദൈവം കനിയുമെന്നു പ്രതീക്ഷയുണ്ടായിരുന്നെന്നു ചന്ദ്രൻ പറയുന്നു. സമ്മാനാർഹമായ കെ.എക്‌സ് 570014 എന്ന നമ്പർ ലോട്ടറി ടിക്കറ്റ് ഇന്ത്യൻ ഓവർസീസ് ബാങ്കന്റെ പാതിരപ്പള്ളി ശാഖയിൽ ഇന്നലെ നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP