Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാട്ടുപന്നിയുടെ കുത്തേറ്റ് കോഴിക്കോട്ട് ഒരാൾ മരിച്ചു

കോഴിക്കോട്: കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. കുമാരനെല്ലൂർ കീലത്ത് അബ്ദുൽ സലാമാണ് മരിച്ചത്. കോഴിക്കോട് കൂടരഞ്ഞിയിൽ കൃഷിയിടത്തിലാണ് സംഭവം. പരിക്കേറ്റ കരിക്കാം പറമ്പ് ഹസീന, കുഞ്ഞുമോൻ, വാസു എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. പന്നിയെ നാട്ടുകാർ വെടിവച്ചു വീഴ്‌ത്തി.

രാവിലെ ഒമ്പതോടെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. കാരശേരി പട്ടോത്ത് വച്ച് വഴിയാത്രക്കാരി ഹസീനയെയാണ് ആദ്യം ആക്രമിച്ചത്. പിന്നീടാണ് വയലിൽ ജോലി ചെയ്യുകയായിരുന്ന കീലത്ത് അബ്ദുസലാമിനെ ആക്രമിച്ചത്. ഗുരുതര പരുക്കേറ്റ സലാമിനെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP