Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരിക്കോട് ഓട്ടോ ഡ്രൈവറെ കുത്തികൊന്നത് കാറിനടുത്ത് ഓട്ടോ നിറുത്തിയതിൽ ദേഷ്യം പൂണ്ടയാൾ; കുത്തേറ്റ രണ്ട് പേരുടെ നില ഗുരുതരം; കുട്ടിയെ വിളക്കാൻ എത്തിയ ഒരാളുടെ കോപം വരുത്തിവച്ച വിന

കരിക്കോട് ഓട്ടോ ഡ്രൈവറെ കുത്തികൊന്നത് കാറിനടുത്ത് ഓട്ടോ നിറുത്തിയതിൽ ദേഷ്യം പൂണ്ടയാൾ; കുത്തേറ്റ രണ്ട് പേരുടെ നില ഗുരുതരം; കുട്ടിയെ വിളക്കാൻ എത്തിയ ഒരാളുടെ കോപം വരുത്തിവച്ച വിന

കൊല്ലം: കരിക്കോട് സ്വകാര്യ സ്‌കൂളിൽ നിന്ന് കുട്ടികളെ കൂട്ടിക്കൊണ്ടു പോകാനെത്തിയ രക്ഷാകർത്താക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. മറ്റു രണ്ട് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടികെഎം പബ്ലിക് സ്‌കൂളിലെ യുകെജി വിദ്യാർത്ഥിയെ വിളിക്കാൻ വന്ന രക്ഷകർത്താവിന്റെ കാർ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലയ്ക്ക ്കാരണം.

കല്ലുംതാഴം സന്ധ്യാഭവനിൽ ഓട്ടോ ഡ്രൈവറായ ധനീഷാണ് (25) മരിച്ചത്. കുറ്റിച്ചിറ എള്ളുവിള വീട്ടിൽ നൂറുദീൻ (47), കിളികൊല്ലൂർ നൂറാ കോട്ടോജിൽ ബദറുദ്ദീൻ (42) എന്നിവർക്കാണ് പരിക്കേറ്റത്. മൂവരേയും കുത്തിയ ചാത്തിനാംകുളം സ്വദേശി സിയാദ് (36) ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.

ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. കൂട്ടികളെ കൂട്ടിക്കൊണ്ട് പോകുന്നതിനായി ഓട്ടോയിൽ എത്തിയതാണ് ധനേഷും നുറുദീനും ബദറുദീനും. സിയാദ് കൂട്ടാൻ കാറിലാണെത്തിയത്. ബദറുദീന്റെ ഓട്ടോ കാറിനോട് ചേർത്ത് നിറുത്തിയതിനെത്തുടർന്ന് സിയാദിന് ഡോർ തുറക്കാനായില്ല. ഇതേച്ചൊല്ലി സിയാദും ബദറുദ്ദീനും തമ്മിൽ വാക്കേറ്റമുണ്ടായി. ഇത് കണ്ട് ധനീഷും പിന്നീട് നുറുദീനും ബദറുദീന്റെ പക്ഷം ചേർന്നു. ഇതിനിടെ സിയാദ് കാറിൽ നിന്നു കത്തിയെടുത്തു മൂവരേയും കുത്തുകയായിരുന്നു.

സംഭവത്തിന് ശേഷം കത്തി വീശി ഭീകരാന്തരീക്ഷവും സൃഷ്ടിച്ചു. അതിന് ശേഷം കാറിൽ മക്കളുമായി കടന്നുകളഞ്ഞു. നിരവധി ആക്രമണക്കേസുകളിൽ പ്രതിയാണ് സിയാദ്. സ്വകാര്യ ആശുപത്രിയിൽ വച്ചാണു ധനീഷ് മരിച്ചത്. ആശുപത്രിയിൽ ചികിൽസയിലുള്ള മറ്റു രണ്ടുപേരിൽ ഒരാളുടെ നില ഗുരുതരമാണ്. പ്രതി കാറുമായി കടന്നുകളഞ്ഞു. കൊല്ലം എ.സി.പി കെ. ലാൽജിയുടെ നേതൃത്വത്തിൽ കിളികൊല്ലൂർ പൊലീസ് സിയാദിനെ പിടികൂടുന്നതിന് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP