Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തീയറ്ററിനുള്ളിൽ ദേശീയ ഗാനത്തെ അധിക്ഷേപിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ; ഫേസ്‌ബുക്കിൽ ദേശവിരുദ്ധ പോസ്റ്റിട്ട യുവാവിനെ അറസ്റ്റുചെയ്തു

തീയറ്ററിനുള്ളിൽ ദേശീയ ഗാനത്തെ അധിക്ഷേപിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ; ഫേസ്‌ബുക്കിൽ ദേശവിരുദ്ധ പോസ്റ്റിട്ട യുവാവിനെ അറസ്റ്റുചെയ്തു

തിരുവനന്തപുരം: ദേശീയ ഗാനത്തിന്റെ സമയത്ത് കൂവുകയും ഫേസ്‌ബുക്കിൽ അധിക്ഷേപിച്ച് പോസ്റ്റിടുകയും ചെയ്ത സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. നിള തീയറ്ററിൽ ദേശീയ ഗാനത്തെ അപമാനിച്ച പേരൂർക്കട സ്വദേശിയും ഫിലോസഫിയിൽ ബിരുദ വിദ്യാർത്ഥിയുമായ സൽമാൻ എന്ന യുവാവാണ് പൊലീസ് പിടിയിലായത്.

ഇയാൾക്കൊപ്പമുണ്ടായിരുന്ന ദീപക് എന്ന യുവാവിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഫേസ് ബുക്കിൽ ദേശീയവിരുദ്ധ പോസ്റ്റ് കണ്ടതിനാൽ കൂടുതൽ അന്വേഷണം നടത്താനും പൊലീസ് തീരുമാനിച്ചു. ഈ പോസ്റ്റ് ഷെയർ ചെയ്ത മറ്റ് രണ്ടുപേർക്കെതിരെയും കേസെടുക്കും. സംഭവം നടന്ന നിള തിയറ്ററിൽ പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുത്തു.

കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നിള തിയേറ്ററിൽ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയ്ക്കുമുമ്പുള്ള ദേശീയ ഗാനത്തിന്റെ വേളയിലാണ് വിദ്യാർത്ഥികൾ കൂവിയത്. രണ്ട് പെൺകുട്ടികളും നാല് ആൺകുട്ടികളുമടങ്ങുന്ന ഒരു സംഘം എഴുന്നേറ്റില്ല. കൂടാതെ ദേശീയഗാനത്തിന്റെ വേളയിൽ തന്നെ കൂവുകയും ചെയ്തു. ദേശീയ ഗാനത്തെ അധിക്ഷേപിച്ചതിനെതിരെ മറ്റൊരു വിദ്യാർത്ഥി നൽകിയ പരാതിയിലാണ് സൽമാൻ, ദീപക് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്. ഇവരുടെ ഫേസ്‌ബുക്ക് പരിശോധിച്ചപ്പോൾ ഇതേക്കുറിച്ച് അശ്ലീലം കലർത്തിയുള്ള പോസ്റ്റുകളും രണ്ട് പേരും ഫേസ്‌ബുക്കിൽ ഇട്ടതായി കണ്ടെത്തി. ഇതോടെയാണ് പൊലീസ് കൂടുതൽ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP