Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാക്ക് ആക്രമണത്തിൽ പരുക്കേറ്റ ഒരു ജവാന് കൂടി വീരമൃത്യു; ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 11 ആയി

പാക്ക് ആക്രമണത്തിൽ പരുക്കേറ്റ ഒരു ജവാന് കൂടി വീരമൃത്യു; ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 11 ആയി

ജമ്മു: പാക്ക് ആക്രമണത്തിൽ പരുക്കേറ്റ ഒരു ജവാൻ കൂടി മരണപ്പെട്ടു. ഇതോടെ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 11 ആയി. ജവാൻ സി.കെ. റോയിയാണ് സൈനിക ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത്.

പൂഞ്ച് ജില്ലയിലെ മാങ്കോക്കിൽ വെച്ച് പാക്ക് വെടിവെപ്പിൽ പരുക്കേറ്റ ഇയാൾ സൈനിക ആശുപത്രിയിൽ ചികിൽസയിലായിരുന്നു. വ്യാഴാഴ്ച ഒരു ബിഎസ്എഫ് ജവാനും പെൺകുട്ടിയുമാണ് പാക്ക് വെടിവയ്പിൽ കൊല്ലപ്പെട്ടത്. വെള്ളിയും ശനിയും നാലു പേർ വീതവും മരിച്ചു. ഇതിൽ സാധാരണക്കാരും സൈനികരും ഉൾപ്പെടുന്നു.

ശനിയാഴ്ചത്തെ ആക്രമണങ്ങളിൽ 16 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. കനത്ത വെടിവയ്പിനെ തുടർന്ന് മേഖലയിൽ നിന്ന് ആയിരത്തോളം പേരെ കുടിയൊഴിപ്പക്കുകയും സ്‌കൂളുകൾ അടയ്ക്കുകയും ചെയ്തു. ആർഎസ് പുര, അമിയ, റാംഗർ എന്നീ മേഖലകളിലാണ് പാക്കിസ്ഥാൻ ദിവസങ്ങളായി വെടി നിർത്തൽ കരാർ ലംഘനം തുടരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP