Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു വയസ്സുകാരനെ മുറിയിലിരുത്തി അമ്മ വീട് വൃത്തിയാക്കാൻ പോയി; ഇഴഞ്ഞ് നീങ്ങിയ കുഞ്ഞ് അടുക്കളയിലെ ഫ്രിജിൽ അബദ്ധത്തിൽ പിടിച്ചു; ശബ്ദം കേട്ട് അമ്മ ഓടിയെത്തിയപ്പോൾ കുഞ്ഞിന് അനക്കമില്ല; അഭിറാമിന്റെ മരണത്തിൽ ഞെട്ടി കടുത്തുരുത്തി

ഒരു വയസ്സുകാരനെ മുറിയിലിരുത്തി അമ്മ വീട് വൃത്തിയാക്കാൻ പോയി; ഇഴഞ്ഞ് നീങ്ങിയ കുഞ്ഞ് അടുക്കളയിലെ ഫ്രിജിൽ അബദ്ധത്തിൽ പിടിച്ചു; ശബ്ദം കേട്ട് അമ്മ ഓടിയെത്തിയപ്പോൾ കുഞ്ഞിന് അനക്കമില്ല; അഭിറാമിന്റെ മരണത്തിൽ ഞെട്ടി കടുത്തുരുത്തി

കടുത്തുരുത്തി: ഫ്രിജിൽ നിന്നും ഷോക്കേറ്റ് ഒരു വയസ്സുകാരൻ മരിച്ചു.ഇഴഞ്ഞു നീങ്ങിച്ചെന്നു ഫ്രിജിന്റെ അടിയിൽ തൊട്ടപ്പോൾ വൈദ്യുതാഘാതമേറ്റു മരിക്കുകയായിരുന്നു. കല്ലറ പെരുംതുരുത്ത് കക്കുഴിയിൽ വീട്ടിൽ ദിലീപ് കുമാർ മഞ്ജു ദമ്പതികളുടെ മകൻ അഭിറാം എന്ന കാശി ആണു ദാരുണമായി മരിച്ചത്. അഭിറാമിന്റെ ഒന്നാം പിറന്നാൾ പത്തുദിവസം മുൻപായിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം.

കുറുപ്പന്തറയിലെ ഇരുമ്പുകടയിൽ ജീവനക്കാരനാണ് ദിലീപ് കുമാർ. ദിലീപ് ജോലിക്ക് പോയിരുന്ന സമയത്താണ് അപകടടം നടന്നത്.അമ്മ മഞ്ജുവും മുത്തശ്ശി സരസ്വതിയമ്മയും വീട്ടിലുണ്ടായിരുന്നു. അഭിറാമിനെ മുറിയിൽ നിലത്തു കിടത്തിയ ശേഷം മഞ്ജു വീടു വൃത്തിയാക്കാനായി പോയതിനിടയിലായിരുന്നു അപകടം. ഇതിനിടെ കുഞ്ഞ് നീന്തി തൊട്ടടുത്തുള്ള അടുക്കളയിലെത്തി ഫ്രിജിന്റെ അടിവശത്ത് അബദ്ധത്തിൽ കയ്യിട്ടതോടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു.

ശബ്ദം കേട്ട് ഓടിയെത്തിയ മഞ്ജു സ്വിച്ച് ഓഫ് ചെയ്തു കുഞ്ഞിനെ എടുത്തെങ്കിലും കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ല. അതോടെ മഞ്ജു ബോധരഹിതയായി വീണു. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ കുഞ്ഞിനെയെടുത്തു ബൈക്കിൽ ആദ്യം കല്ലറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീടു കോട്ടയം ഇഎസ്‌ഐ ആശുപത്രിയിലും എത്തിച്ചെങ്കിലും ഒരു മണിയോടെ അഭിറാമിന്റെ ജീവൻ പൊലിഞ്ഞു.

സംസ്‌കാരം ഇന്നു നടക്കും. മാതാവ് മഞ്ജു ചേർത്തല എസ്എൽ പുരം മഹേഷ് നിവാസ് കുടുംബാംഗമാണ്. കല്ലറ എസ്‌കെവി യുപി സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി ആദിത്യനാണ് അഭിറാമിന്റെ സഹോദരൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP