Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിൽ വൻ വീഴ്‌ച്ച; യാത്രക്കിടയിൽ വഴിതെറ്റി സമരക്കാർക്കിടയിൽ എത്തിയ ഉമ്മൻ ചാണ്ടി നട്ടം തിരിഞ്ഞത് പതിനഞ്ച് മിനിറ്റോളം

മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിൽ വൻ വീഴ്‌ച്ച; യാത്രക്കിടയിൽ വഴിതെറ്റി സമരക്കാർക്കിടയിൽ എത്തിയ ഉമ്മൻ ചാണ്ടി നട്ടം തിരിഞ്ഞത് പതിനഞ്ച് മിനിറ്റോളം

കോട്ടയം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ യാത്രക്കിടെ വൻ സുരക്ഷാ വീഴ്‌ച്ച. സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിൽ വച്ചാണ് ഉമ്മൻ ചാണ്ടിയുടെ സുരക്ഷയിൽ വീഴ്‌ച്ച സംഭവച്ചത്. നിശ്ചയിച്ച വഴിയിൽ നിന്നും മാറി മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പ്രതിഷേധം നടത്താനെത്തിയവർ സംഘടിച്ചിരുന്ന റോഡിലേക്ക് വാഹനമെത്തിക്കുകയായിരുന്നു. ഇന്ന് രാവിലെ സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലായിരുന്നു സംഭവം.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വേളാർ സർവ്വീസ് സൊസൈറ്റി മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് പ്രഖ്യാപിച്ചിരുന്നു. തിരുവഞ്ചൂർ പാറാമ്പുഴയിൽ കൂട്ടക്കൊലപാതകം നടന്ന വീട് സന്ദർശിക്കാൻ ഇറങ്ങിയ മുഖ്യമന്ത്രി നിശ്ചയിച്ച റൂട്ടിൽ നിന്ന് മാറി പുതുപ്പള്ളി മണർകാട് റൂട്ടിൽ കേന്ദ്രീകരിച്ച സമരക്കാർക്കിടയിൽ പെടുകയായിരുന്നു.

സ്ത്രീകൾ അടക്കം നൂറിലധികം സമരക്കാർ മുഖ്യമന്ത്രിയുടെ വാഹനത്തിന് ചുറ്റും നിന്ന് മുദ്രാവാക്യം മുഴക്കിയതോടെ മുന്നോട്ടു നീങ്ങാൻ കഴിയാത്ത സ്ഥിതിയായി. പതിനഞ്ച് മിനിറ്റോളം സമരക്കാർക്കിടയിൽ കുടുങ്ങിയ മുഖ്യമന്ത്രി ഒടുവിൽ വാഹനത്തിൽ നിന്നിറങ്ങി സമരക്കാരിൽ നിന്ന് നിവേദനം കൈപ്പറ്റി.

ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് മുഖ്യമന്ത്രിയെ പോകാൻ അനുവദിച്ചത്. കാൽകിലോമീറ്ററോളം നടന്ന മുഖ്യമന്ത്രി പിന്നീടാണ് ഔദ്യോഗിക വാഹനത്തിൽ യാത്ര തുടർന്നത്. സംഭവം അപ്രതീക്ഷിതമായിരുന്നതിനാൽ ആവശ്യത്തിന് പൊലീസുകാരും സ്ഥലത്തുണ്ടായിരുന്നില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP