Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മദ്യനയം വിനോദ സഞ്ചാര മേഖലയ്ക്ക് തരിച്ചടിയാകുമെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി; തന്നോട് ചോദിക്കാതെ വാർത്ത നൽകിയതിൽ ക്ഷുഭിതനായി മുഖ്യമന്ത്രി

മദ്യനയം വിനോദ സഞ്ചാര മേഖലയ്ക്ക് തരിച്ചടിയാകുമെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി; തന്നോട് ചോദിക്കാതെ വാർത്ത നൽകിയതിൽ ക്ഷുഭിതനായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ മദ്യനയം വിനോദ സഞ്ചാര മേഖലയ്ക്ക് തരിച്ചടിയാകുമെന്ന വിധത്തിൽ താൻ അഭിപ്രായപ്പെട്ടെന്ന വാർത്തയെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിഷേധിച്ചു. ഈ വാർത്ത തീർത്തും അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടി താൻ ഏതെങ്കിലും മീറ്റിംഗിൽ പങ്കെടുക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി.

ഹൗസ് ബോട്ട് ഉടമകളുടെ നിവേദനവുമായി ബന്ധപ്പെട്ട് മിനിറ്റ്‌സ് തയ്യാറാക്കിയവർക്ക് പറ്റിയ തെറ്റാണ് ഇത്തരമൊരു വാർത്തയ്ക്ക് കാരണമായതെന്നും അദ്ദേഹം അറിയിച്ചു. തന്റെ ഓഫീസിലെ കമ്പ്യൂട്ടർ സെല്ലിൽ വന്ന നിവേദനം ബാങ്കേഴ്‌സ് സമിതിക്ക് അയച്ചു കൊടുക്കുകയും ബാങ്കേഴ്‌സ് സമിതി അത് അവരുടെ മിനിറ്റ്‌സിൽ ഉൾപ്പെടുത്തിയതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തന്നോട് പ്രതികരണം ചോദിക്കാതെ ഇത്തരമൊരു വാർത്ത നൽകിയത് ശരിയായില്ലെന്നും ക്ഷുഭിതനായികൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

മദ്യനയം ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന രീതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റേതായി വന്ന കുറിപ്പിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദഹം.സംസ്ഥാന ബാങ്കേഴ്‌സ് സമിതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് സമർപ്പിച്ച നിർദ്ദേശത്തിലാണ് മദ്യനയം തിരിച്ചടിയാകുമെന്ന് വിവരിക്കുന്നത്. ഹൗസ് ബോട്ട് ഉടമകളുടെ വായ്പകൾക്ക് മോറട്ടോറിയം അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുന്ന നിർദ്ദേശത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

മുഖ്യമന്ത്രിയുടെ വാക്കുകൾ കോടതിയിൽ സംസ്ഥാന സർക്കാറിന് തിരിച്ചടിയുമെന്ന് നിയമവിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP