Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോടതി വിധികളും അഴിമതി ആരോപണങ്ങളും പുകമറയായി; മദ്യനയത്തിൽ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി; ഞായറാഴ്ച ഡ്രൈ ഡേ ഒഴിവാക്കാൻ ആലോചന

കോടതി വിധികളും അഴിമതി ആരോപണങ്ങളും പുകമറയായി; മദ്യനയത്തിൽ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി; ഞായറാഴ്ച ഡ്രൈ ഡേ ഒഴിവാക്കാൻ ആലോചന

തിരുവനന്തപുരം: മദ്യനയത്തിൽ മാറ്റം കൊണ്ടു വരാൻ സർക്കാർ നീക്കം നടക്കുന്നുവെന്ന് വ്യക്തമായി. മദ്യനയത്തിൽ പ്രായോഗിക മാറ്റം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയിൽ വ്യക്തമാക്കി. വിമർശനങ്ങളും കോടതിവിധികളും കണക്കിലെടുത്താകും തീരുമാനം. മദ്യനയത്തിൽ അടിസ്ഥാനപരമായ മാറ്റമുണ്ടാകില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

വിനോദ സഞ്ചാമേഖലയേയും തൊഴിലാളികളും നേരിടുന്ന പ്രശ്‌നങ്ങളും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഞായറാഴ്ചകളെ ഡ്രൈ ഡേ ആക്കിയതിൽ നേട്ടമൊന്നുമില്ലെന്ന തരത്തിൽ എക്‌സൈസ് മന്ത്രി കെ ബാബു കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഞായറാഴ്ച ഡ്രൈ ഡേ ആയപ്പോൾ ശനിയാഴ്ചയിൽ മദ്യവിൽപ്പന 40 ശതമാനം കൂടിയെന്നായിരുന്നു വെളിപ്പെടുത്തൽ. ഈ കണക്കെല്ലാം പരിശോധിച്ചാണ് ഞായറാഴ്ച കൂടി മദ്യ വിൽപ്പന ശാലകൾ തുറക്കാനുള്ള നീക്കം.

ശനിയാഴ്ചകളിൽ മദ്യവിൽപ്പനശാലകളിലെ ക്യൂ നീളുന്നത് ബിവേറജ് ജീവനക്കാർ വലിയ പരാതിയായി ഉന്നയിച്ചിരുന്നു. അധിക ജോലി ഭാരവും അവർ ഉയർത്തി. ഇതെല്ലാം പരിഗണിച്ചാണ് ഞായറാഴ്ച ഡ്രൈ ഒഴിവാക്കാൻ ആലോചിക്കുന്നത്. നിലവാരമുള്ള ഫോർ സ്റ്റാർ ബാറുകൾക്ക് പ്രവർത്തനാനുമതി നൽകണമെന്നാണ് ഹൈക്കോടതി നിരീക്ഷണം. ഇതിൽ സർക്കാർ അപ്പീൽ നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ കോടതി വിധിയും എതിരായാൽ അതെല്ലാം ഉൾപ്പെടുത്തിയാകും മദ്യ നയം പുതുക്കുക.

സമ്പൂർണ്ണ മദ്യനിരോധനം നടപ്പാക്കാത്തതിനാൽ കോടതിയുടെ നിരീക്ഷണങ്ങൾ പരിഗണിക്കാതിരിക്കുന്നത് വിനയാകുമെന്ന നിരീക്ഷണം നിയമവൃത്തങ്ങൾ സർക്കാരിന് നൽകിയിട്ടുണ്ട്. ബാറുടമകൾ കോടതിയിൽ പോയി നിരന്തരം അനുകൂല വിധികൾ നേടുന്നത് സർക്കാരിന് തിരിച്ചടിയുമാണ്. ഇതു കൂടി പരിഗണിച്ചാകും നടപടികൾ. മദ്യവർജ്ജനത്തിന്റെ ഭാഗമായി ബിവറേജസ് കോർപ്പറേഷേേന്റയും കൺസ്യൂമർ ഫെഡിന്റേയും മദ്യവിൽപ്പന ശാലകൾ പൂട്ടുന്നത് തുടരും. ബോധവൽക്കരണവും ശക്തമാക്കും.

അതിനിടെ ഉമ്മൻ ചാണ്ടിയുടെ നിയമസഭയിലെ പ്രഖ്യാപനത്തെ കേരളാ കോൺഗ്രസ് അടക്കമുള്ള യുഡിഎഫ് കക്ഷികൾ സ്വാഗതം ചെയ്തു. പുതിയ മദ്യനയത്തിന്റെ സാധ്യതയുണ്ടെന്ന് കേരളാ കോൺഗ്രസ് നേതാവ് ആന്റണി രാജു പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP