Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'കേരളത്തിൽ നിന്നുള്ള 25 ലക്ഷം പ്രവാസികളിൽ 15 ശതമാനം പേർ പത്താംക്ലാസിൽ താഴെ മാത്രം യോഗ്യതയുള്ളവരാണ്; തികച്ചും നിർഭാഗ്യകരമായ ഈ തീരുമാനം രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്നതിന് വഴിയൊരുക്കും; ഓറഞ്ച് നിറത്തിലുള്ള പാസ്‌പോർട്ടുമായി വിദേശത്ത് എത്തുന്ന ഇന്ത്യൻ പൗരനെ രണ്ടാംകിടക്കാരനായി പരിഗണിക്കും'; പാസ്‌പോർട്ട് പരിഷ്‌കരണം പിൻവലിക്കണമെന്ന് ഉമ്മൻ ചാണ്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പാസ്‌പോർട്ട് പരിഷ്‌കരണം അടിയന്തരമായിപിൻവലിക്കണം എന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും കത്തയച്ചു. തികച്ചും നിർഭാഗ്യകരമായ ഈ തീരുമാനം രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്നതിന് വഴിയൊരുക്കും. ഇത് വലിയ അരക്ഷിതാവസ്ഥ ഉണ്ടാക്കുകയും ചെയ്യും. ഓറഞ്ച് നിറത്തിലുള്ള പാസ്‌പോർട്ടുമായി വിദേശത്ത് എത്തുന്ന ഇന്ത്യൻ പൗരനെ രണ്ടാംകിടക്കാരനായി പരിഗണിക്കും.

വിദേശത്ത് എത്തുന്നവർക്ക് വലിയ മാനസിക ക്ലേശം സൃഷ്ടിക്കുന്നതിനിടയാക്കും. കേരളത്തിൽ നിന്നുള്ള 25 ലക്ഷം പ്രവാസി കളിൽ 15 ശതമാനം പേർ പത്താംക്ലാസിൽ താഴെ മാത്രം യോഗ്യതയുള്ളവരാണ്. പുതിയ തീരുമാന പ്രകാരം അവർക്ക് ഓറഞ്ച് നിറത്തിലുള്ള പാസ്‌പോർട്ടാണ് ലഭിക്കുക. ഇവർ കഷ്ടപ്പെട്ട് നേടിത്തരുന്ന വിദേശ നാണ്യം നമ്മുടെ സമ്ബദ്ഘടനയുടെ നട്ടെല്ലാണ്. പൗരന്മാരെ രണ്ടു തട്ടിലാക്കുന്നതും അവരുടെ ആത്മാഭിമാനത്തെ മുറിവേല്പിക്കുന്നതുമായ തീരുമാനം തിരുത്താൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP