Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖ്യമന്ത്രിയുടെ വാക്ക് പാഴ് വാക്കായി; ദേശീയപാത നിർമ്മാണ ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രിയെ വരവേൽക്കാൻ 'ഫ്‌ളക്‌സ് ഘോഷയാത്ര'

മുഖ്യമന്ത്രിയുടെ വാക്ക് പാഴ് വാക്കായി; ദേശീയപാത നിർമ്മാണ ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രിയെ വരവേൽക്കാൻ 'ഫ്‌ളക്‌സ് ഘോഷയാത്ര'

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി വി എം സുധീരൻ അധികാരമേറ്റ വേളയിൽ കോൺഗ്രസ് പ്രവർത്തകരോട് പറഞ്ഞതാണ് തനിക്ക് വേണ്ടി ഫ്‌ളക്‌സ് വെക്കരുതെന്ന. ഈ അഭിപ്രായത്തിന് പൊതുവിൽ സ്വീകാര്യത ലഭിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഫ്‌ളക്‌സുകൾ ഒഴിവാക്കുമെന്ന വാഗ്ദാനം നൽകിയത്. എന്നാൽ ഇത് മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ തന്നെ പൊളിഞ്ഞു.

കരമന കളിയിക്കാവിള ദേശീയപാത നിർമ്മാണോദ്ഘാടന വേദിയിലേക്കു മുഖ്യമന്ത്രിയെ സ്വാഗതം ചെയ്തത് ഫ്‌ളക്‌സുകളുടെ ഘോഷയാത്ര തന്നെയായിരുന്നു. ഫള്ക്‌സ് നിരോധനത്തിന്റെ മുന്നോടിയായി സർക്കാർ തലങ്ങളിൽ നിന്നു ഫ്‌ളക്‌സുകൾ ഒഴിവാക്കുമെന്നു ദിവസങ്ങൾക്കു മുൻപ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനു കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ പിന്തുണയുംനൽകിയിരുന്നു.

എന്നാൽ നിരോധനം മൂലം നിരവധി പേരുടെ ഉപജീവന മാർഗ്ഗം മുട്ടുമെന്ന ഘട്ടം വന്നതോടെ തീരുമാനം മാറ്റിവയ്ക്കാൻ ബന്ധപ്പെട്ടവർ നിർബന്ധിതരായി. തന്റെ പേരിൽ ഫ്‌ളക്‌സ് സ്ഥാപിക്കരുതെന്നു മുഖ്യമന്ത്രി പാർട്ടി ഘടകങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ഇവയെല്ലാം അവഗണിച്ചാണ് ഇന്നലെ നടന്ന ചടങ്ങിൽ ദേശീയപാതയ്ക്കരികിൽ ഒരു കിലോമീറ്റർ ദൂരത്തിൽ ഇവ സ്ഥാപിച്ചിരുന്നത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഒരു ഡസനോളം മന്ത്രിമാരും ഇതിൽ ഇടംനേടിയിട്ടുണ്ട്. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലാകട്ടെ ഇടതു പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP