Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കമ്മിഷൻ റിപ്പോർട്ടിലെ തനിക്കെതിരായ പരാമർശങ്ങൾ നീക്കണം; സോളർ കമ്മിഷൻ റിപ്പോർട്ടിനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഹൈക്കോടതിയിൽ

കമ്മിഷൻ റിപ്പോർട്ടിലെ തനിക്കെതിരായ പരാമർശങ്ങൾ നീക്കണം; സോളർ കമ്മിഷൻ റിപ്പോർട്ടിനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഹൈക്കോടതിയിൽ

കൊച്ചി: സോളർ കമ്മിഷൻ റിപ്പോർട്ടിനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു. കമ്മിഷന്റെ കണ്ടെത്തലുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉമ്മൻ ചാണ്ടി ഹർജി നൽകിയത്. കമ്മിഷൻ റിപ്പോർട്ടിലെ തനിക്കെതിരായ പരാമർശങ്ങൾ നീക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാവു കൂടിയായ കപിൽ സിബലാണ് ഉമ്മൻ ചാണ്ടിക്കായി ഹാജരാകുക.

സരിതയുടെ കത്തിനെ മാത്രം ആധാരമാക്കിയാണ് കമ്മിഷന്റെ നിഗമനങ്ങളെന്ന് ഉമ്മൻ ചാണ്ടി ഹർജിയിൽ ചൂണ്ടിക്കാട്ടി. കമ്മിഷൻ ടേംസ് ഓഫ് റഫറൻസിനു പുറത്താണ് പ്രവർത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു. സുപ്രീം കോടതി അഭിഭാഷകൻ അരിജിത് പസായത്ത് സർക്കാരിനു നൽകിയ നിയമോപദേശത്തിന്റെ പകർപ്പും വച്ചാണ് ഉമ്മൻ ചാണ്ടിയുടെ ഹർജി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP