Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെരഞ്ഞെടുപ്പിൽ തോറ്റാൽ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് ആകേണ്ടതില്ല; അങ്ങനെയെങ്കിൽ പ്രതിപക്ഷ നേതാവ് ആയിരുന്നയാൾ മുഖ്യമന്ത്രിയാകണ്ടേയെന്ന് ഉമ്മൻ ചാണ്ടി

തെരഞ്ഞെടുപ്പിൽ തോറ്റാൽ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് ആകേണ്ടതില്ല; അങ്ങനെയെങ്കിൽ പ്രതിപക്ഷ നേതാവ് ആയിരുന്നയാൾ മുഖ്യമന്ത്രിയാകണ്ടേയെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ തോറ്റാൽ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് ആകേണ്ടതില്ലെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. അങ്ങനെയെങ്കിൽ പ്രതിപക്ഷ നേതാവ് ആയിരുന്നയാൾ മുഖ്യമന്ത്രി ആകേണ്ടേയെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു.

തിരുവനന്തപുരത്തു മാദ്ധ്യമങ്ങളോടായിരുന്നു ഉമ്മൻ ചാണ്ടിയുടെ പരാമർശം. കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്തെ തീരുമാനങ്ങൾ പുനഃപരിശോധിക്കുന്നത് സ്വാഗതം ചെയ്യുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

പൊതുപ്രവർത്തകനായി ജനത്തിനിടയിൽ പ്രവർത്തിക്കും. കേന്ദ്രസർക്കാർ ജനത്തെ വഞ്ചിക്കുകയാണ്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ഇന്ധനവില കുറച്ചിട്ടില്ല. അസംസ്‌കൃത എണ്ണയുടെ വിലകുറയുന്ന സാഹചര്യത്തിൽ പെട്രോൾ വില 45 ആക്കിയും ഡീസൽ വില 40 ആയും കുറയ്ക്കണമെന്നും ജനത്തിന് ആശ്വാസം നൽകാവുന്ന സാഹചര്യം കേന്ദ്രം പ്രയോജനപ്പെടുത്തണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

കേന്ദ്ര പ്രവാസികാര്യ വകുപ്പ് നിർത്തലാക്കിയ തീരുമാനം മാറ്റണം. അധികാരമേറി രണ്ടുവർഷം കഴിഞ്ഞിട്ടും മോദി സർക്കാർ ജനത്തോടു കാണിക്കുന്നത് കടുത്ത അവഗണനയാണെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു. സംസ്ഥാന ഖജനാവ് കാലിയാണെന്ന ധനമന്ത്രി തോമസ് ഐസകിന്റെ വാദം ഉമ്മൻ ചാണ്ടി തള്ളി. ധവളപത്രം ഇറക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP