Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തോട്ടം തൊഴിലാളികളുടെ വേതന വർധനയിൽ തീരുമാനമായില്ല; അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം തിരുവനന്തപുരത്തേക്ക് മാറ്റുമെന്ന് പെമ്പിളെ ഒരുമ

തോട്ടം തൊഴിലാളികളുടെ വേതന വർധനയിൽ തീരുമാനമായില്ല; അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം തിരുവനന്തപുരത്തേക്ക് മാറ്റുമെന്ന് പെമ്പിളെ ഒരുമ

തിരുവനന്തപുരം: തലസ്ഥാനത്ത് ചേർന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റി (പി.എൽ.സി) യോഗത്തിൽ തോട്ടം തൊഴിലാളികളുടെ വേതന വർധന സംബന്ധിച്ച തീരുമാനമായില്ല. തോട്ടം ഉടമകൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ തൊഴിലാളി യൂണിയനുകൾ തള്ളിയതോടെ യോഗം പിരിഞ്ഞു. ബുധനാഴ്ച വീണ്ടും യോഗം ചേരും. യോഗം പിരിയുന്നതിന് തൊട്ടുമുമ്പ് എത്തിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇരുവിഭാഗവുമായും ചർച്ച നടത്തിയെങ്കിലും ധാരണയിൽ എത്താൻ കഴിഞ്ഞില്ല. േ

യാഗം തീരുമാനമാകാതെ പിരിഞ്ഞ സാഹചര്യത്തിൽ സമരം തുടരുമെന്ന് തൊഴിലാളി സംഘടനാ പ്രതിനിധികൾ പറഞ്ഞു. ബുധനാഴ്ച ചേരുന്ന യോഗത്തിൽ ശുഭാപ്തി വിശ്വാസമുണ്ടെന്ന് തൊഴിൽമന്ത്രി ഷിബു ബേബിജോണും പറഞ്ഞു. 25 രൂപ വേതന വർധന നടപ്പാക്കാമെന്ന തോട്ടം ഉടമകളുടെ നിർദ്ദേശം രാവിലെതന്നെ തൊഴിലാളികൾ തള്ളിയിരുന്നു. വേതനം 500 രൂപയായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാറിൽ 'പൊമ്പിളൈ ഒരുമ' പ്രവർത്തകരും സംയുക്ത ട്രേഡ് യൂണിയനും നിരാഹാര സമരും തുടരുകയാണ്.

കൂലി കൂട്ടാനാകില്ലെന്ന ഉറച്ച നിലപാടിലാണ് ഉടമകളുടെ ഭാഗത്തുനിന്നുള്ളത്. എന്നീൽ പ്രശ്‌നം പരിഹരിക്കാൻ സർക്കാർ പുതിയ പാക്കേജ് മുന്നോട്ട് വച്ചിരിക്കുകയാണ്. ദിവസക്കൂലി 350 രൂപയാക്കാനും അധികം നുള്ളുന്ന കൊളുന്തിന് കിലോയ്ക്ക് രണ്ട് രൂപ വച്ച് ഇൻസെന്റീവ് നൽകണമെന്നുമാണ് സർക്കാർ മുന്നോട്ട് വച്ച് തീരുമാനങ്ങൾ.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് എത്രയും പെട്ടെന്ന് മൂന്നാറിലെ സമരം അവസാനിപ്പിക്കുവാനുള്ള സാധ്യതകൾ നിലനിൽക്കെ നടക്കുന്ന പിഎൽസി മീറ്റിംഗിനെ തൊഴിലാളികളും, ട്രേഡ് യൂണിയനുകളും വളരെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നു. പിഎൽസി മീറ്റിംഗിൽ നിർദേശങ്ങൾ നൽകേണ്ട സെക്രട്ടറി തല ഉപസമിതി ഇതുവരെ യോഗം ചേർന്നിട്ടില്ലെന്ന ആക്ഷേപവും ഉയര്ന്നു. തോട്ടം മേഖലയിലെ വിവിധ വിഷയങ്ങൾ പഠിച്ച് തൊഴിൽ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ സെക്രട്ടറി തല ഉപസമിതി ഇന്നു നടക്കുന്ന പിഎൽസി യോഗത്തിനു മുൻപ് സമർപ്പിക്കുമെന്നായിരുന്നു നേരത്തെ സർക്കാർ പറഞ്ഞിരുന്നത്. മന്ത്രിസഭയുടെ ഈ നിർദേശങ്ങളൊന്നും പാലിക്കാതെയാണ് പിഎൽസി യോഗം നടന്നത്.

തങ്ങൾക്ക് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം തിരുവനന്തപുരത്തേക്ക് മാറ്റുമെന്ന് പെമ്പിളൈ ഒരുമ നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ പൊമ്പിളൈ ഒരുമൈ പ്രവർത്തകർ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തിയിരുന്നു. തോട്ടം ഉടമകളുമായി തൊഴിലാളി നേതാക്കൾ നടത്തിയ ചർച്ചയിൽ തീരുമാനമാകാതെ കിടന്ന കുറഞ്ഞ കൂലി വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മുന്നോട്ടുവച്ച പാക്കേജ് അംഗീകരിക്കുമെന്ന നിലപാടിലാണ് പൊമ്പിളൈ ഒരുമൈ പ്രവർത്തകർ.

ഉമ്മൻ ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പൂർണ്ണ തൃപ്തിയുണ്ടെന്ന് പൊമ്പിള ഒരുമൈ പ്രവർത്തകർ പറഞ്ഞു. അദ്ദേഹം മുന്നോട്ടുവച്ച പാക്കേജ് അംഗീകരിക്കും. ദിവസക്കൂലി സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗത്തിൽ തീരുമാനമായില്ലെങ്കിൽ ഇടപെടാമെന്ന് അദ്ദേഹം ഉറപ്പുനൽകിയെന്നും പൊമ്പിളൈ ഒരുമൈ പ്രവർത്തകർ പറഞ്ഞു.

ഇന്നു രാവിലെ പൊമ്പിളൈ ഒരുമൈ പ്രവർത്തകർ ക്ലിഫ് ഹൗസിലെത്തിയത് സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ടാണ്. ഇന്ന് നടക്കുന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റിയുടെ യോഗത്തിന് മുന്നോടിയായാണ് കൂടിക്കാഴ്ച നടത്തിയത്. ഒൻപതു ദിവസം നീണ്ട മൂന്നാർ സമരത്തിനുശേഷമുള്ള മൂന്നാമത്തെ പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗമാണ് മന്ത്രി ഷിബു ബേബി ജോണിന്റെ അധ്യക്ഷതയിൽ ചേർന്നത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ചർച്ചയിൽ പ്രശ്‌നപരിഹാരം ഉണ്ടാക്കാനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ. അതിനിടെ, 500 രൂപ കൂലിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ആവശ്യപ്പെട്ട് സംസ്ഥാനമെങ്ങും ഐക്യ ട്രേഡ് യൂണിയൻ സംഘടനകളുടെ ആഭിമുഖ്യത്തിൽ തോട്ടം തൊഴിലാളികൾ നടത്തുന്ന സമരം കൂടുതൽ ശക്തമായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP