Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിഴിഞ്ഞം പദ്ധതിയുടെ ഉത്തരവാദിത്വം തനിക്ക് മാത്രമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി; ഉദ്യോഗസ്ഥരെ ബലിയാടാക്കില്ല; പഴയ കരാറുമായി താരത്യം ചെയ്തുവേണം പുതിയതിനെ വിമർശിക്കാൻ

വിഴിഞ്ഞം പദ്ധതിയുടെ ഉത്തരവാദിത്വം തനിക്ക് മാത്രമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി; ഉദ്യോഗസ്ഥരെ ബലിയാടാക്കില്ല; പഴയ കരാറുമായി താരത്യം ചെയ്തുവേണം പുതിയതിനെ വിമർശിക്കാൻ

കണ്ണൂർ: വിഴിഞ്ഞം പദ്ധതിയുടെ പേരിൽ ഉദ്യോഗസ്ഥരെ ആരെയും ബലിയാടാക്കില്ലെന്നും കരാറിന്റെ പൂർണ ഉത്തരവാദിത്വം തനിക്ക് തന്നെയാണെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

സമർഥരായ ഉദ്യോഗസ്ഥരുടെ ഉപദേശത്തിന്റെ കൂടി അടിസ്ഥാനത്തിൽ സംസ്ഥാന താത്പര്യം കണക്കിലെടുത്ത് തന്നെയാണ് കരാർ ഒപ്പിട്ടത്.

സിഎജി റിപ്പോർട്ടിന്റെ പേരിൽ ഏത് അന്വേഷണവും നേരിടാൻ തയാറാണ്. അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ്. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കരാർ നൽകിയത്. 2010 ലെ കരാറും 2012 ലെ കരാറും തമ്മിൽ താരതമ്യം ചെയ്തുകൊണ്ട് ഏതാണ് സംസ്ഥാനത്തിന് ഗുണപ്രദമെന്ന് താൻ മുമ്പ് വിശദീകരിച്ചിരുന്നു.

ആദ്യത്തെ കരാറിൽ 30 കൊല്ലമായിരുന്നു കാലാവധി. ഇപ്പോഴത്തേതിൽ 40 കൊല്ലമാക്കി കൊടുത്തു എന്നാണ് ആക്ഷേപം. എന്നാൽ ആദ്യ കരാറിൽ നിർമ്മാണം പൂർത്തിയായി 30 കൊല്ലം കഴിഞ്ഞ് ലാഭവിഹിതം കിട്ടുമെന്നായിരുന്നു. അദാനിയുമായുണ്ടാക്കിയ കരാറിൽ കരാർ ഒപ്പിടുന്ന അന്ന് മുതൽ 40 കൊല്ലം വരെ എന്നാണ്. നാല് വർഷമാണ് നിർമ്മാണകാലാവധി. അതോടെ ഫലത്തിൽ 36 ആകും.

ആസൂത്രണ കമ്മീഷന്റെ മാർഗനിർദ്ദേശം അനുസരിച്ച് തന്നെയാണ് 40 കൊല്ലം എന്ന വ്യവസ്ഥ അംഗീകരിച്ചത്. അതോടൊപ്പം 40 ാം കൊല്ലം മുതൽ വരുമാനത്തിന്റെ ഒരു ശതമാനം വച്ച് ഓരോ വർഷവും വർധിച്ച് 40 ശതമാനം വരെ വരുമാനമാണ് കിട്ടുക. അല്ലാതെ ലാഭവിഹിതം മാത്രമല്ല.
കൂടാതെ തുറമുഖ അനുബന്ധ ബിസിനസ്സിനായി 30 ഏക്കർ സ്ഥലം വിട്ടുകൊടുത്തതിൽ നിന്ന് ഏഴാം വർഷം മുതൽ 10 ശതമാനം വരുമാനം കിട്ടും. ഇങ്ങനെയുള്ള കാര്യങ്ങൾ കൂടി വിലയിരുത്തി വേണം കരാർ ഗുണകരമാണോ എന്ന് വിലയിരുത്താനെന്നും അദ്ദേഹം പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP