Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രധാനാധ്യാപികയെ സ്ഥലം മാറ്റിയ നടപടി പുനഃപരിശോധിക്കാൻ ഉത്തരവ്

തിരുവനന്തപുരം: കോട്ടൺഹിൽ സ്‌കൂൾ പ്രധമാദ്ധ്യാപികയെ സ്ഥലം മാറ്റിയ നടപടി പുനഃപരിശോധിക്കാൻ ഉത്തരവ്. അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. സ്‌കൂളിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസമന്ത്രി വരാൻ വൈകിയതിന് സംഘാടകരോട് പരാതിപ്പെട്ടതിനാണ് കെ കെ ഊർമിളാദേവി എന്ന അദ്ധ്യാപികയെ സ്ഥലം മാറ്റിയത്.

ഇക്കാര്യത്തിൽ രണ്ട് മാസത്തിനകം പൊതുവിദ്യാഭ്യാസ ഡയറക്ടറോട് തീരുമാനം കൈക്കൊള്ളാനും ട്രിബ്യൂണൽ നിർദ്ദേശിച്ചു. ഊർമിളാദേവിയെ കോട്ടൺഹിൽ സ്‌കൂളിൽ തന്നെ നിയമിക്കുന്നത് സർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുമെന്നും ട്രിബ്യൂണൽ ചൂണ്ടിക്കാട്ടി.

കോട്ടൺഹിൽ സ്‌കൂളിലെ ഡിസ്ട്രിക്ട് ഫോർ ഇംഗ്ലീഷ് പരിപാടിയുടെ ജില്ലാതല പരിപാടിക്ക് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ് വൈകിയൊണ് എത്തിയത്. വിദ്യാർത്ഥികൾ ഏറെ നേരം പൊരിവെയിലത്ത് ക്ലാസുകൾ നഷ്ടമായി ഇരിക്കേണ്ട അവസ്ഥ വന്നതിനാൽ യോഗത്തിൽവച്ചുതന്നെ ഇക്കാര്യം ഊർമിളാദേവി സംഘാടകരോട് പരാതിപ്പെടുകയും ചെയ്തു. തുടർന്ന് ആറ്റിങ്ങലിലെ അയിലം സ്‌കൂളിലേക്ക് ഊർമ്മിളാ ദേവിയെ മാറ്റി നിയമിച്ചു.

എന്നാൽ പിന്നീട് തിരുവനന്തപുരത്തെ മോഡൽ സ്‌കൂളിലേക്ക് മാറ്റി നിയമനം നൽകി. കോട്ടൺഹിൽ സ്‌കൂളിൽ തുടരാൻ അനുവദിക്കണമെന്ന് അദ്ധ്യാപിക ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP