Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓപ്പറേഷൻ സുലൈമാനി സക്‌സസ് ആയി! ഇനി സ്‌കൂൾ വിദ്യാർത്ഥികളുടെ യാത്രപ്രശ്‌നം പരിഹരിക്കാൻ പദ്ധതി; 'ഓപ്പറേഷൻ സവാരി ഗിരിഗിരി'യുമായി കോഴിക്കോട് കലക്ടർ പ്രശാന്ത്

ഓപ്പറേഷൻ സുലൈമാനി സക്‌സസ് ആയി! ഇനി സ്‌കൂൾ വിദ്യാർത്ഥികളുടെ യാത്രപ്രശ്‌നം പരിഹരിക്കാൻ പദ്ധതി; 'ഓപ്പറേഷൻ സവാരി ഗിരിഗിരി'യുമായി കോഴിക്കോട് കലക്ടർ പ്രശാന്ത്

കോഴിക്കോട്: കോഴിക്കോട് കലക്ടർ എൻ പ്രശാന്ത് കലക്ടർമാർക്കിടയിലെ ജനകീയ വ്യക്തിത്വമാണ്. കോഴിക്കോട് ജില്ലയുടെ ചുമതലക്കാരനായ ശേഷം വിവിധ പദ്ധതികളുമായി കലക്ടർ രംഗത്തെത്തിയപ്പോൾ പിന്തുണയുമായി കോഴിക്കോട്ട് ജനസമൂഹം മുഴുവനെത്തി. ജില്ലയിലെ ആരും വിശനിരിക്കരുത് എന്ന ആശയവുമായി തുടങ്ങിയ ഓപ്പറേഷൻ സുലൈമാനി ഹിറ്റായതിന് പിന്നാലെ കല്ടർ കുട്ടികളെ കൈയിലെടുക്കാൻ മറ്റൊരു പദ്ധതിയുമായി രംഗത്തെത്തി. സവാരി ഗിരി ഗിരിയെന്നു പേരിട്ട പദ്ധതി സ്‌കൂൾ വിദ്യാർത്ഥികളുടെ യാത്രാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാണ്. വരവേൽപ്പ് എന്ന വിപുലമായ രീതിയിൽ വിഭാവനം ചെയ്ത പദ്ധതിയുടെ കുട്ടിപതിപ്പാണ് സവാരി ഗിരിഗിരിയെന്ന് കലക്ടർ ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചു.

സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർത്ഥികളോട് മോശമായ രീതിയിൽ ആണ് പെരുമാറുന്നത് ഇത് തടയുകയാണ് സവാരി ഗിരിഗിരിയിസലൂടെ ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികൾ ബസിൽ കയറുമ്പോൾ ഈ 'നഷ്ടം' എന്റെ ബസിനു വേണ്ട എന്ന സങ്കുചിതമായ സൂത്ര നിലപാടിൽ നിന്ന് മാറി, കൂട്ടായി ഈ സാമ്പത്തികഭാരം പങ്കിടലാണ് ഇതിന് ഉള്ള നല്ല പരിഹാരമെന്ന് കലക്ടർ പറയുന്നു. സാമ്പത്തിക കൂട്ടുത്തരവാദിത്വ പദ്ധതിക്ക് ബസുടമകൾ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

നമ്മുടെ കുട്ടികളെ ബസിൽ കയറ്റാതിരിക്കുകയോ അവരോട് അപമര്യാദയായി പെരുമാറുകയോ ചെയ്തതിന്റെ പേരിൽ ഒരു സ്വകാര്യ ബസിന്റെ നേരെയും നടപടി എടുക്കാൻ ഇടവരാത്ത ഒരു കോഴിക്കോടാണു ജില്ലാ ഭരണകൂടത്തിന്റെ സ്വപ്നം. അങ്ങനെയൊരു കിനാശ്ശേരിക്ക് വേണ്ടി നമുക്ക് യത്‌നിക്കാം എന്ന പ്രതീക്ഷയോടെയാണ് എൻ.പ്രശാന്ത് ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കലക്ടറുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

സ്വകാര്യ ബസുകൾ തമ്മിലുള്ള അനാവശ്യ മൽസരവും മൽസര ഓട്ടവും എല്ലാ കാലത്തും പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ഈ കാര്യങ്ങളിൽ ഇടപെടാനും നടപടിക ളെടുക്കാനുമുള്ള ശക്തമായ നിയമങ്ങൾ ഇവിടെയുണ്ട്. പക്ഷെ ബന്ധപെട്ടവരുടെ നിലപാടിൽ ഗുണപരമായ മാറ്റം ഉണ്ടായില്ലെങ്കിൽ നിയമനടപടികൾ പല പ്പൊഴും തൽക്കാലികമായ മാറ്റത്തിനു മാത്രമേ ഉതകുന്നുള്ളു എന്നാണു നമ്മുടെ അനുഭവം എന്നറിയാമല്ലോ. സ്വകാര്യ ബസുകൾ തമ്മിൽ മൽസരത്തിനു പകരം സമാധാനപരമായ സഹവർത്തിത്വവും പരസ്പര സഹകരണവും ഉണ്ടാവുക എന്നതാണു സ്ഥായിയായ മാറ്റത്തിനുള്ള ഒരേ ഒരു വഴി. ജില്ലാ ഭരണകൂടം ഈ വഴിക്ക് ചില ശ്രമങ്ങൾ നടത്തി നോക്കാൻ ഉദ്ദേശിക്കുന്നു.

'വരവേല്പ്' എന്ന് വിപുലമായ അർത്ഥത്തിൽ വിഭാവനം ചെയ്തിട്ടുള്ള ഈ പദ്ധതിയുടെ കുട്ടിപതിപ്പ് ആണ് സവാരി ഗിരിഗിരി. ബസ് യാത്രക്കാരിൽ ഏറ്റവും അധികം ദുരിതമനുഭവിക്കുന്ന് വിഭാഗം നമ്മുടെ സ്‌കൂൾ കുട്ടികളാണു. അതുകൊണ്ടു തന്നെ ഈ പദ്ധതിയുടെ ആദ്യ ഘട്ടം കുട്ടികളുടെ യാത്ര പ്രശ്‌നം പരിഹരിക്കാനുള്ള ഒരു ശ്രമം വച്ച് തുടങ്ങാമെന്നു കരുതുന്നു.

ബസിൽ കുട്ടികളെ കയറ്റാൻ സ്വകാര്യ ബസുകൾ മടിക്കുന്നത് സാമ്പത്തിക കാരണങ്ങളാലാണു. ഒരു ബസിൽ കയറ്റിയില്ലെങ്കിൽ മറ്റൊരു ബസിൽ കുട്ടികൾ കയറും. ഈ 'നഷ്ടം' എന്റെ ബസിനു വേണ്ട എന്ന സങ്കുചിതമായ സൂത്ര നിലപാടിൽ നിന്ന് മാറി, കൂട്ടായി ഈ സാമ്പത്തികഭാരം പങ്കിടലാണ് ഇതിന് ഉള്ള നല്ല പരിഹാരം. ഈ സാമ്പത്തിക ഉത്തരവാദിത്തം എല്ലാ ബസുടമകളും കൂട്ടായി പങ്ക്‌വയ്ക്കുകയാണെങ്കിൽ കുട്ടികൾ കയറുന്ന് ബസിന്റെ ഉടമയോ ജീവനക്കരോ സ്വന്തം ബസിനു മാത്രമായി ഇതൊരു പ്രശ്‌നമായി കാണില്ല. കുട്ടികളുടെ കാര്യത്തിൽ ഇത്തരം ഒരു സാമ്പത്തിക കൂട്ടുത്തരവാദിത്വ പദ്ധതിക്ക് ബസുടമകൾ സമ്മതിച്ചിട്ടുണ്ട്. പദ്ധതിയുടെ സങ്കേതിക വശങ്ങൾ വികസിപ്പിച്ച് വരുന്നു.

നമ്മുടെ കുട്ടികളെ ബസിൽ കയറ്റാതിരിക്കുകയോ അവരോട് അപമര്യാദയായി പെരുമാറുകയോ ചെയ്തതിന്റെ പേരിൽ ഒരു സ്വകാര്യ ബസിന്റെ നേരെയും നടപടി എടുക്കാൻ ഇടവരാത്ത ഒരു കോഴിക്കോടാണു ജില്ലാ ഭരണകൂടത്തിന്റെ സ്വപ്നം. അങ്ങനെയൊരു കിനാശ്ശേരിക്ക് വേണ്ടി നമുക്ക് യത്‌നിക്കാം. സവാരി ഗിരിഗിരി.

ഓപ്പറേഷൻ സവാരി ഗിരിഗിരി സ്വകാര്യ ബസുകൾ തമ്മിലുള്ള അനാവശ്യ മൽസരവും മൽസര ഓട്ടവും എല്ലാ കാലത്തും പൊതുജനങ്ങൾക്കു ബുദ്ധിമുട...

Posted by Collector, Kozhikode on Friday, July 31, 2015

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP