Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊള്ളപ്പലിശക്കാരെ കുടുക്കാൻ ഷേക്‌സ്പിയർ നാടകത്തിലെ പ്രസിദ്ധ കഥാപാത്രമായ ഷൈലോക്കിന്റെ പേരിട്ട് കൊല്ലം സിറ്റി പൊലീസിന്റെ അപ്രതീക്ഷിത റെയ്ഡ്; പരിശോധന നടന്നത് ഒരേ സമയം നൂറിലധികം വീടുകളിൽ; സിപിഐ(എം) പഞ്ചായത്ത് അംഗത്തിന്റെ വീട്ടിൽനിന്നു പിടികൂടിയത് 10 ലക്ഷം; പുതിയകാവിൽനിന്ന് 60 ലക്ഷവും കണ്ടെടുത്തു

കൊള്ളപ്പലിശക്കാരെ കുടുക്കാൻ ഷേക്‌സ്പിയർ നാടകത്തിലെ പ്രസിദ്ധ കഥാപാത്രമായ ഷൈലോക്കിന്റെ പേരിട്ട് കൊല്ലം സിറ്റി പൊലീസിന്റെ അപ്രതീക്ഷിത റെയ്ഡ്; പരിശോധന നടന്നത് ഒരേ സമയം നൂറിലധികം വീടുകളിൽ; സിപിഐ(എം) പഞ്ചായത്ത് അംഗത്തിന്റെ വീട്ടിൽനിന്നു പിടികൂടിയത് 10 ലക്ഷം; പുതിയകാവിൽനിന്ന് 60 ലക്ഷവും കണ്ടെടുത്തു

കൊല്ലം: കൊള്ള പലിശക്കാരെ കുടുക്കാൻ ഓപ്പറേഷൻ ഷൈലോക്കുമായി കൊല്ലം സിറ്റി പൊലീസ്. കൊല്ലത്തും കരുനാഗപ്പള്ളിയിലും നൂറിലധികം വീടുകളിൽ ഒരേസമയം റെയ്ഡ് നടത്തി.

പുതിയകാവിൽനിന്ന് 60 ലക്ഷം രൂപയും തൊടിയൂരിൽ സിപിഐ(എം) പഞ്ചായത്തംഗത്തിന്റെ വീട്ടിൽനിന്ന് 10 ലക്ഷം രൂപയും സ്വർണവും ചില രേഖകളും പിടിച്ചെടുത്തു. സിപിഐ(എം) ലോക്കൽ കമ്മറ്റി അംഗം കൂടിയായ സുനിൽ കുമാറിന്റെ വീട്ടിൽ നിന്നാണ് ഇവ കണ്ടെത്തിയത്. പുതിയ കാവിൽ ചിട്ടി രാജു എന്ന പേരിൽ അറിയപ്പെടുന്ന രാജുവിന്റെ വിട്ടിൽ നിന്നുമാണ് 60 ലക്ഷം രൂപ പിടികൂടിയത്.

രാവിലെ ഒമ്പത് വരെ എട്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ഇരവിപുരം പൊലീസിന്റെ പരിധിയിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. കൊല്ലം വെസ്റ്റ്,പള്ളിത്തോട്ടം സ്റ്റേഷനുകളിൽ ഓരോ കേസുകൾ എടുത്തു.പള്ളിത്തോട്ടത്ത് പൊലീസ് മേരി എന്ന മേരിയുടെ വീട്ടിൽ പരിശോധന നടന്നു.കൊല്ലം വെസ്റ്റിൽ പുന്നത്തലയിൽ കണ്ണപ്പൻ എന്ന മൈനകണ്ണിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന 45 പ്രോമിസറി നോട്ടുകളും തുക രേഖപ്പെടുത്താത്ത 10 ചെക്കുകളും കണ്ടെടുത്തു.പോളയത്തോട്ടിൽ സിപിഐ(എം) പ്രാദേശിക നേതാവിന്റെ വീട്ടിലും പരിശോധന നടന്നു.കൂടുതൽ വിവരവങ്ങൾ ലഭിച്ചില്ല.

നേരത്തെ ഓപ്പറേഷൻ കുബേര കൊല്ലത്ത് വിവാദങ്ങളെ തുടർന്ന് ചാപിള്ളയായതിന്റെ പശ്ചാത്തലത്തിൽ ഓപ്പറേഷൻ ഷൈലോക്കിന് രൂപം കൊടുക്കുകയായിരുന്നു.ഷേക്‌സ്പിയർ നാടകമായ വെനീസിലെ വ്യാപാരിയിലെ ക്രൂരനായ കൊള്ളപ്പലിശക്കാരന്റെ പേരാണ് അമിത പലിശക്കാർക്ക് ഉചിതമെന്ന് പൊലീസ് വിലയിരുത്തുന്നു.

കൃത്യമായ ആസൂത്രണത്തോടെയും ഗൃഹപാഠത്തോടെയും മൂന്ന് മാസമായി അനധികൃത പണമിടപാടുകാരുടെ വിവരങ്ങൾ ശേഖരിച്ച ശേഷമായിരുന്നു പരിശോധന.വിവരങ്ങൾ ഒരു തലത്തിലും ചോരാതിരിക്കാൻ പൊലീസ് അതീവ ജാഗ്രത പുലർത്തിയിരുന്നു.ഇന്ന് പുലർച്ചെ അഞ്ചിന് എ.സി.പി തലം മുതൽ സിവിൽ പൊലീസ് ഓഫീസർമാർ വരെയുള്ള സിറ്റിയിലെ മുഴുവൻ സേനയെയും രംഗത്തിറക്കുകയായിരുന്നു.

തുടർന്ന് പരിശോധിക്കേണ്ടുന്ന സിറ്റിയിലെ 100 വീടുകളുടെ ലൊക്കേഷൻ ഉൾപ്പടെയുള്ള വിവരങ്ങൾ ഇ മെയിലായി നൽകി. തുടർന്ന് ഓഫീസർമാരുടെ ഫോണുകളും നിശ്ചലമായി.മുമ്പ് പരിശോധിക്കേണ്ടുന്ന വീടുകളുടെ പട്ടിക തീരുമാനിച്ച് സ്വന്തക്കാരെ സഹായിക്കുന്ന രീതി ഇക്കുറി ഉണ്ടായില്ല. പൊലീസ് തന്നെ വീടുകൾ തീരുമാനിക്കുന്ന രീതി മാറി. സംസ്ഥാനത്ത് ആരംഭിച്ചതായി പറയുന്ന ഗുണ്ട വേട്ടയുമായി ഇതിന് ബന്ധമില്ലെങ്കിലും അനധികൃത പണമിടപാടുകാരാണ് ഗുണ്ടകളെ സൃഷ്ടിക്കുന്നതെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ഡോ.സതീഷ് ബിനോ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP