Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിശ്ചയിച്ച ശസ്ത്രക്രിയകൾ മാറ്റിവച്ചു; ആദ്യം ആഘോഷം നടക്കട്ടെ...!; ആലപ്പുഴ മെഡിക്കൽ കോളേജിൽ ഓപറേഷൻ തിയറ്ററുകൾക്ക് ദീപാവലി അവധി

നിശ്ചയിച്ച ശസ്ത്രക്രിയകൾ മാറ്റിവച്ചു; ആദ്യം ആഘോഷം നടക്കട്ടെ...!; ആലപ്പുഴ മെഡിക്കൽ കോളേജിൽ ഓപറേഷൻ തിയറ്ററുകൾക്ക് ദീപാവലി അവധി

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിലെ പ്രധാന ഓപറേഷൻ തീയേറ്ററുകൾക്ക് ദീപാവലി ദിനത്തിൽ അവധി നൽകി. ഇതോടെ മുൻപ് നിശ്ചയിച്ച പ്രകാരമുള്ള ശസ്ത്രക്രിയകൾ മാറ്റിവച്ചു. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റയാണ് അവധി പ്രഖ്യാപിച്ചത്. എന്നാൽ ലേബർ റൂമിലെ ഓപറേഷൻ തീയേറ്ററിനും അടിയന്തര ഓപറേഷൻ തീയേറ്ററിനും അവധിയില്ല. വർഷത്തിൽ 12 ദിവസം ഓപറേഷൻ തീയേറ്ററിന് അവധി നൽകാമെന്നാണ് നിയമമുണ്ടെന്ന് അധികൃതർ നൽകുന്ന വിശദീകരണം.

ഓപറേഷൻ തീയേറ്ററിന് ഏതെല്ലാം ദിവസമാണ് അവധി നൽകണമെന്നത് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയാണ് തീരുമാനിക്കുന്നത്. ഈ അധികാരം ഉപയോഗിച്ചാണ് ഇപ്പോൾ അവധി നൽകിയിരിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

സാധാരണ ഗതിയിൽ ഞായറാഴ്ച ദിവസങ്ങളിൽ ആശുപത്രിയിൽ വലിയ ശസ്ത്രക്രിയകൾ നടക്കാറില്ല. ശനിയാഴ്ച ദീപാവലി ആയതോടെ അന്നും അവധി നൽകാൻ ആശുപത്രി മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. ഇതോടെ അടുപ്പിച്ച് രണ്ടു ദിവസം ഇവിടെ ശസ്ത്രക്രിയകൾ മുടങ്ങും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP