Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുർബാന അർപ്പിക്കാൻ എത്തിയ ബാവാക്ക് പള്ളിയിൽ നിന്നും പുറത്തിറങ്ങാനായില്ല; ഓർത്തഡോക്സ് സഭായുടെ കത്തോലിക്കാ ബാവയെ യാക്കോബായ വിഭാഗം പുറത്ത് നിന്നും പൂട്ടി; എറണാകുളം വരിക്കോലി പള്ളിയിലെത്തിയ കാതോലിക്കാ ബാവാക്കാണ് പുറത്തിറങ്ങാൻ പറ്റാതെ പെട്ടുപോയത്; മണിക്കൂറുകൾക്ക് ശേഷം സഭാധ്യക്ഷനെ പൊലീസ് അകമ്പടിയോടെ പുറത്തിറക്കി

കുർബാന അർപ്പിക്കാൻ എത്തിയ ബാവാക്ക് പള്ളിയിൽ നിന്നും പുറത്തിറങ്ങാനായില്ല; ഓർത്തഡോക്സ് സഭായുടെ കത്തോലിക്കാ ബാവയെ യാക്കോബായ വിഭാഗം പുറത്ത് നിന്നും പൂട്ടി; എറണാകുളം വരിക്കോലി പള്ളിയിലെത്തിയ കാതോലിക്കാ ബാവാക്കാണ് പുറത്തിറങ്ങാൻ പറ്റാതെ പെട്ടുപോയത്; മണിക്കൂറുകൾക്ക് ശേഷം സഭാധ്യക്ഷനെ പൊലീസ് അകമ്പടിയോടെ പുറത്തിറക്കി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം വരിക്കോലി പള്ളിയിൽ കാതോലിക്കാ ബാവയെ യാക്കോബായ വിഭാഗം തടഞ്ഞുവച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. രാവിലെ ഏഴ് മണിയോടെയാണ് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവ കുർബാന അർപ്പിക്കുന്നതിന് പള്ളിയിൽ എത്തിയത്. കണ്ടനാട് ഭദ്രാസന മെത്രാപ്പൊലീത്ത അടക്കമുള്ളവരും പള്ളിയിൽ എത്തിയിരുന്നു.

കുർബാന അർപ്പിച്ച ശേഷം പുറത്തേക്കിറങ്ങാൻ ശ്രമിച്ച ബാവയെ സംഘടിച്ചെത്തിയ യാക്കോബായ വിഭാഗം പുറത്ത് നിന്നും പൂട്ടുകയായിരുന്നു. സംഘടിച്ചെത്തിയവർ പള്ളിയുടെ ഗേറ്റ് പുറത്ത് നിന്ന് പൂട്ടി. അനുകൂല സുപ്രീം കോടതി വിധിയെ തുടർന്നാണ് ഓർത്തഡോക്സ് വിഭാഗം വരിക്കോലി പള്ളിയിൽ കുർബാന അർപ്പിക്കാൻ എത്തിയത്.

കഴിഞ്ഞ ഒരാഴ്ചയായി ഓർത്തഡോക്സ് വിഭാഗമാണ് ഇവിടെ കുർബാന അർപ്പിക്കുന്നത്. അതിനിടെ സംഘർഷമുണ്ടാകുകയും വികാരിയായ ബിജു ഏലിയാസിന് മർദ്ദനമേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഓർത്തഡോക്സ് സഭായുടെ കത്തോലിക്കാ ബാവയെ തടഞ്ഞുവെച്ചിരിക്കുന്നത്.

പൊലീസ് നിഷ്‌ക്രിയമായി നിൽക്കുന്നു എന്ന ആരോപണമാണ് ഓർത്തഡോക്സ് വിഭാഗം ഉയർത്തുന്നത്. മണിക്കൂറുകളായി കത്തോലിക്കാ ബാവയെ പുറത്തേക്കിറങ്ങാൻ അനുവദിക്കാതെയാണ് യാക്കോബായ വിഭാഗം പുറത്ത് പ്രതിഷേധിക്കുന്നത്. സമാധാന ശ്രമങ്ങൾ പൊലീസിന്റെയും സഭകളുടെയും ഭാഗത്തുനിന്ന് നടക്കുന്നുണ്ട്.

മണിക്കൂറുകളോളം പള്ളിക്ക് അകത്ത് പെട്ടുപോയ സഭാധ്യക്ഷനെ പൊലീസ് അകമ്പടിയോടെ പിന്നീട് പുറത്തിറക്കി. നിലവിലെ സുപ്രീം കോടതി വിധിപ്രകാരം ഓർത്തഡോക്സ് വിഭാഗത്തിന് അനുവദിക്കപ്പെട്ട പള്ളികളിലൊന്നാണ് വരിക്കോലി പള്ളി. കഴിഞ്ഞ ഏതാനും നാളുകളായി ഇവിടെ പ്രശ്നങ്ങൾ നിലനിന്നിരുന്നു.

പള്ളിയിലെ അന്തോഖ്യ സിംഹാസനത്തിന്റെ ചിഹ്നം പെയിന്റടിച്ച് മറച്ചതിനെ തുടർന്നാണ് സംഘർഷങ്ങൾ തുടങ്ങിയത്. രാവിലെ മുതൽ നിലനിന്ന സംഘർഷാവസ്ഥയ്ക്ക് വൈകീട്ടോടെയാണ് അയവുവന്നത്. സംഘർഷ സാധ്യത മുന്നിൽ കണ്ടാണ് ആർഡിഒ പള്ളി താൽക്കാലികമായി പൂട്ടാൻ നിർദ്ദേശിച്ചത്.

അതേസമയം തങ്ങൾ കാതോലിക്കാ ബാവയെ തടഞ്ഞുവെച്ചുവെന്ന ആരോപണം യാക്കോബായ വിഭാഗം തള്ളിക്കളഞ്ഞു. തങ്ങൾ ആരെയും തടഞ്ഞുവെച്ചില്ലെന്നും പുറത്തേക്ക് പോകാൻ സൗകര്യം ഒരുക്കിയിരുന്നുവെന്നുമാണ് അവർ പറയുന്നത്. എന്നാൽ കാതോലിക്കാ ബാവയ്ക്ക് സംരക്ഷണം ഉറപ്പുവരുത്തുന്നതിൽ സർക്കാരും പൊലീസും പരാജയപ്പെട്ടുവെന്ന് ഓർത്തഡോക്സ് വിഭാഗം ആരോപിക്കുന്നു. പൊലീസിന്റെ നിഷ്‌ക്രിയത്വമാണ് പ്രശ്നം വഷളാകാൻ കാരണമെന്നാണ് അവർ ആരോപിക്കുന്നത്. സംഘർഷത്തെ തുടർന്ന് പള്ളി പൂട്ടി സീൽ ചെയ്ത് താക്കോലുമായി ആർഡിഒ മടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP