Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിസി ജോർജ് മർദിച്ചെന്ന് പരാതി നൽകിയ എംഎൽഎ ഹോസ്റ്റൽ ക്യാന്റീൻ ജീവനക്കാരന് പണി പോയി; ജോലി പോകില്ലെന്ന പ്രതീക്ഷ അസ്ഥാനത്തായെന്ന മനു

പിസി ജോർജ് മർദിച്ചെന്ന് പരാതി നൽകിയ എംഎൽഎ ഹോസ്റ്റൽ ക്യാന്റീൻ ജീവനക്കാരന് പണി പോയി;  ജോലി പോകില്ലെന്ന പ്രതീക്ഷ അസ്ഥാനത്തായെന്ന മനു

തിരുവനന്തപുരം: പിസി ജോർജ് മർദിച്ചെന്ന് പരാതി നൽകിയ എംഎൽഎ ഹോസ്റ്റലിലെ കഫേ കുടുംബശ്രീ ജീവനക്കാരന് പണി നഷ്ടപ്പെട്ടു.ഇരുപത്തിരണ്ട് വയസുള്ള വട്ടിയൂർക്കാവ് സ്വദേശി മനുവിനാണ് ജോർജിനെതിരെ പരാതി നൽകിയതിനു പിന്നാലെ പണി നഷ്ടമായത്. ഫോണിൽ ആവശ്യപ്പെട്ട പ്രകാരം പിസി ജോർജിന്റെ മുറിയിൽ ഭക്ഷണമെത്തിക്കാൻ ഇരുപത് മിനുട്ട് വൈകിയതിനെ തുടർന്നാണ് ആക്രമണമെന്നാണ് യുവാവ് പറയുന്നത്.ഭക്ഷണവുമായി ചെന്നപ്പോൾ ചീത്ത വിളിക്കുകയും അടിക്കുകയുമാണുണ്ടായതെന്നാണ് പരാതി.യുവാവിന്റെ പരാതി പ്രകാരം ജോർജിനും സഹായിക്കുമെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു.

ഈ സംഭവത്തിന് ശേഷം മനുവിനെ ക്യാന്റീനിൽ ജോലിക്ക് വിളിച്ചിട്ടില്ല.ജില്ലാ മിഷനാണ് തന്നെ തിരഞ്ഞെടുത്തതെങ്കിലും എത്ര കാലം തുടരണമെന്ന് തീരുമാനിക്കേണ്ടത് കുടുംബശ്രീ ക്യാന്റീൻ അധികൃതരാണെന്ന് മനു വ്യക്തമാക്കുന്നു. പുതിയ കുടുംബശ്രീ യൂണിറ്റിനു കീഴിൽ ജോലിക്ക് ഹാജരായ ദിവസം തന്നെയാണ് തനിക്ക് മർദ്ദനമേറ്റതെന്ന് മനു പറഞ്ഞിരുന്നു.

കഴിഞ്ഞ നവംബർ വരെ രണ്ട് വർഷത്തോളം തുടർച്ചയായി ഇതേ കാന്റീനിൽ മറ്റ് രണ്ട് കുടുംബശ്രീ യൂണിറ്റുകൾക്ക് കീഴിൽ ജോലി ചെയ്തിരുന്ന തനിക്ക് ഒരു അപകടത്തിനെ തുടർന്നാണ് പിന്നീട് മാസങ്ങളോളം മാറി നിൽക്കേണ്ടി വന്നിരുന്നത്. ജില്ലാ മിഷനാണ് തന്നെ തിരഞ്ഞെടുത്ത് അയച്ചതെങ്കിലും എത്ര കാലം തുടരണമെന്നത് തീരുമാനിക്കേണ്ടത് കുടുംബശ്രീ കാന്റീൻ അധികൃതർ തന്നെയാണെന്നും മനു വ്യക്തമാക്കി.

നിയമസഭ നടക്കുന്നതിനാൽ ആദ്യം 15 ദിവസവും പിന്നീട് ഒഴിവിനുസരിച്ച് തുടരാമെന്നുമായിരുന്നു വാഗ്ദാനം. മുൻപും ഇതുപോലെ വിളിച്ചിരുന്നതിനാൽ ജോലി പോകില്ലന്നാണ് പ്രതീക്ഷിച്ചിരുന്നത് എന്നാൽ ഇപ്പോൾ കാന്റീൻ അധികൃതർ തന്നെ മന: പൂർവ്വം അവഗണിക്കുകയാണെന്നും യുവാവ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP