Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ത്രീ പുരുഷന്റെ ചങ്കാണ്... ഹൃദയത്തിലാണു സ്ഥാനം... അല്ലാതെ തലയിൽ അല്ല.... കുടുംബത്തിൽ പിറന്ന സ്ത്രീകൾ സ്ത്രീസമത്വം പറയാനോ ചന്തപ്പണിക്കോ പോകില്ല: കടുത്ത സ്ത്രീവിരുദ്ധ പരാമർശവുമായി വീണ്ടും പിസി ജോർജ്

സ്ത്രീ പുരുഷന്റെ ചങ്കാണ്... ഹൃദയത്തിലാണു സ്ഥാനം... അല്ലാതെ തലയിൽ അല്ല.... കുടുംബത്തിൽ പിറന്ന സ്ത്രീകൾ സ്ത്രീസമത്വം പറയാനോ ചന്തപ്പണിക്കോ പോകില്ല: കടുത്ത സ്ത്രീവിരുദ്ധ പരാമർശവുമായി വീണ്ടും പിസി ജോർജ്

തൃശൂർ : നടിയെ ആക്രമിച്ച കേസിൽ പിസി ജോർജ് നടത്തിയ ആരോപണങ്ങൾ ഏറെ ചർച്ചയായി. വനിതാ കമ്മീഷൻ ഇടപെടലുണ്ടായി. സ്പീക്കർ ശ്രീരാമകൃഷ്ണനും തുറന്ന് വിമർശിച്ചു. അപ്പോഴും പിസിക്ക് മാത്രം കുലുക്കമില്ല. അതിലും വലിയ സ്ത്രീ വിരുദ്ധ പരമാർശവുമായി നിറയുകയാണ് പിസി ജോർജ്. സ്വന്തം പാർട്ടി വേദിയിലാണ് പിസി ജോർജിന്റെ അവസാന സ്ത്രീ വിരുദ്ധ പരമാർശം.

കുടുംബത്തിൽ പിറന്ന സ്ത്രീകൾ സ്ത്രീസമത്വം പറയാനോ ചന്തപ്പണിക്കോ പോകില്ലെന്നു പി.സി.ജോർജ് എംഎൽഎ. ജനപക്ഷം തൃശൂർ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീ പുരുഷന്റെ ചങ്കാണ്. ഹൃദയത്തിലാണു സ്ഥാനം. അല്ലാതെ തലയിൽ അല്ല. കുരങ്ങ് വേണോ മനുഷ്യൻ വേണോ എന്നു ചോദിച്ചാൽ കുരങ്ങ് മതി എന്നു പറയുന്നവരാണ് അതിരപ്പിള്ളി പദ്ധതിക്ക് എതിരു നിൽക്കുന്നത്. പദ്ധതി നടപ്പാക്കണം. കാനത്തെ പിണറായി പറഞ്ഞു മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ വിവാദ വിഷയങ്ങളിൽ പിസി മനസ്സ് തുറക്കുകയാണ്. ഈ പ്രസ്താവനയും വിവാദത്തിലേക്കാണ് നീങ്ങുന്നത്.

സ്ത്രീകൾക്ക് തുല്യനീതിക്ക് അർഹതയില്ലെന്നാണ് പൂഞ്ഞാർ എംഎൽഎ പറയുന്നതെന്നാണ് സ്ത്രീ സംഘടനകളുടെ വാദം. എല്ലാ പരിധിയും പിസി ജോർജ് ലംഘിക്കുകയാണെന്നും അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP