Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഴ കൊടുക്കാൻ ബാറുടമകൾ പിരിച്ചത് 15 കോടി; ഒരു കോടി കൊടുത്ത ശേഷമുള്ള 14 കോടി എവിടെ പോയെന്ന് പി സി ജോർജ്ജ്

കോഴ കൊടുക്കാൻ ബാറുടമകൾ പിരിച്ചത് 15 കോടി; ഒരു കോടി കൊടുത്ത ശേഷമുള്ള 14 കോടി എവിടെ പോയെന്ന് പി സി ജോർജ്ജ്

കൊച്ചി: ബാറുകൾ തുറക്കുന്നതിനായി ഉടമകൾ 15 കോടി രൂപ പിരിച്ചതായി സർക്കാർ ചീഫ് വിപ്പ് പി സി ജോർജ്ജിന്റെ ആരോപണം. പിരിച്ചെടുത്ത പണത്തിൽ ഒരു കോടിയാണ് കെ എം മാണിക്ക് കൊടുത്തുവെന്ന ബിജു രമേശ് പറഞ്ഞത്. ഇതിന് ശേഷം അവശേഷിച്ച 14 കോടി എവിടെയെന്ന് കണ്ടെത്തണമെന്ന് പി സി ജോർജ്ജ് ആവശ്യപ്പെട്ടു. മാണിക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും പി സി ജോർജ്ജ് ആവത്തിച്ചു. നേരത്തെ ജോർജ്ജിന്റെ ആരോപണം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തള്ളിക്കളഞ്ഞിരുന്നു.

അതേസമയം, ബാറുകൾ തുറക്കാൻ രണ്ടു ലക്ഷം രൂപ വീതം പിരിവു നൽകിയതായി ഏറ്റുമാനൂരിലെ ബാറുടമ വ്യക്തമാക്കി. ബാറുകൾ തുറപ്പിക്കാമെന്നു പറഞ്ഞാണ് സംഘടന പണം വാങ്ങിയത്. അരൂരിലെ ബാറുടമ മനോഹരൻ മുഖേനയാണ് പണം നൽകിയത്. എന്നാൽ അസോസിയേഷൻ ആർക്കാണ് പണം നൽകിയെന്ന് വെളിപ്പെടുത്തില്ല. ബാക്കി കാര്യങ്ങൾ കാത്തിരുന്ന ശേഷം കൂടുതൽ പ്രതികരിക്കാമെന്നും ബാർ ഉടമ വെട്ടൂർ റോബിൻ പറഞ്ഞു.

അതേസമയം കെ.എം മാണിക്കെതിരായ ആരോപണം വിശ്വസിക്കാൻ കഴിയുന്നതല്ലെന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതികരിച്ചു. വിവാദത്തിനുപിന്നിൽ കോൺഗ്രസിലെ എ ഗ്രൂപ്പാണെന്ന പി.സി ജോർജിന്റെ പ്രസ്താവന തമാശയായി തോന്നുന്നുവെന്നു തിരുവഞ്ചൂർ പറഞ്ഞു. വിഷയത്തിൽ പ്രതികരിച്ച ബാർ അസോസിയേഷൻ അംഗം വി എം രാധാകൃഷ്ണൻ ബിജു രമേശ് വെറുതെ പറഞ്ഞതാകാൻ സാധ്യതയില്ലെന്ന് പ്രതികരിച്ചു. അസോസിയേഷൻ അറിഞ്ഞ് പണം കൊടുത്തതായി അറിവില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP