Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ എം മാണിയെ വെടിവച്ചു കൊല്ലണം; ദൈവം ഒരാളെ വെടിവച്ചു കൊല്ലാൻ അനുമതി നൽകിയാൽ താൻ മാണിയെ കൊല്ലാമെന്ന് പി സി ജോർജ്ജ്

കെ എം മാണിയെ വെടിവച്ചു കൊല്ലണം; ദൈവം ഒരാളെ വെടിവച്ചു കൊല്ലാൻ അനുമതി നൽകിയാൽ താൻ മാണിയെ കൊല്ലാമെന്ന് പി സി ജോർജ്ജ്

പാലക്കാട്: ധനമന്ത്രി കെ എം മാണിയെ വെടിവച്ച് കൊല്ലണമെന്ന് മുൻസർക്കാർ ചീഫ് വിപ്പ് പി സി ജോർജ്ജ്. കർഷക വിരുദ്ധനാണ് മാണിയെന്ന് പറഞ്ഞാണ് ജോർജ്ജ് മാണിയെ വെടിവച്ച് കൊല്ലണമെന്ന പറഞ്ഞത്. 'കർഷകദ്രോഹ നടപടികൾ സ്വീകരിച്ച മാണിയെ വെടിവച്ചു കൊല്ലണം, ദൈവം ഒരാളെ വെടിവച്ചു കൊല്ലാൻ അനുമതി നൽകിയാൽ താൻ മാണിയെ കൊല്ലുമായിരുന്നു'- പി സി ജോർജ്ജ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

മാണിയുടെ കുടുംബത്തെയും ബന്ധുക്കളെയും സഹായിക്കാനാണ് പട്ടയ വിതരണ നിയമത്തിൽ മാറ്റം വരുത്തിയത്. മൂന്നാറിലും കുമളിയിലും ഉൾപ്പെടെ മാണിക്കും ബന്ധുക്കൾക്കും റിസോർട്ടുകൾ ഉണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മാണിയോടൊപ്പം ഉണ്ടാകില്ലെന്നും പി.സി. ജോർജ് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP