Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാട്‌സാപ്പ് ഹർത്താൽ: ആർഎസ്എസുകാർ പിടിയിലായതോടെ ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും മാപ്പുപറയണമെന്ന് പി.ജയരാജൻ

വാട്‌സാപ്പ് ഹർത്താൽ: ആർഎസ്എസുകാർ പിടിയിലായതോടെ ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും മാപ്പുപറയണമെന്ന് പി.ജയരാജൻ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഏപ്രിൽ 16ലെ അക്രമ ഹർത്താൽ ആസൂത്രണം ചെയ്ത ആർഎസ്എസുകാർ അറസ്റ്റിലായ സാഹചര്യത്തിൽ ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും ജനങ്ങളോടു മാപ്പു പറയണമെന്നു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ.

കശ്മീരിലെ പെൺകുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിക്കാൻ എന്ന വ്യാജേനെ നടത്തിയ ഹർത്താൽ കേരളത്തിൽ വർഗീയ കലാപത്തിനു വേണ്ടി സംഘപരിവാർ ആസൂത്രണം ചെയ്തതാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. അതു മനസ്സിലാക്കി മതനിരപേക്ഷ സമൂഹത്തിന്റെ താൽപര്യത്തിനു വേണ്ടി പ്രവർത്തിച്ച സർക്കാരിനെയും പൊലീസിനെയും കുറ്റപ്പെടുത്താനാണ് ഇസ്ലാമിസ്റ്റ് സംഘടനകൾ ശ്രമിച്ചതെന്നും ജയരാജൻ കുറ്റപ്പെടുത്തി.

അക്രമത്തിൽ പങ്കെടുത്തവർ പെൺകുട്ടിയുടെ പേര് ഉപയോഗിച്ചതിനു പോക്‌സോ നിയമം പ്രയോഗിച്ചതിന്റെ പേരിൽ സർക്കാരിനെ കുറ്റപ്പെടുത്തുന്നവർക്ക് ഇപ്പോൾ എന്താണു പറയാനുള്ളത്? അക്രമത്തിന്റെ ആസൂത്രകരായ ആർഎസ്എസുകാർക്കെതിരെയും എടുത്ത കേസുകൾ പിൻവലിക്കണം എന്ന് അവർ ആവശ്യപ്പെടുമോ? ജയരാജൻ ചോദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP