Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദ്യാഭ്യാസ മന്ത്രി ഇഫ്ത്താർ വിരുന്നിന് പണം പിരിച്ചത് ജീവനക്കാരിൽ നിന്ന്; പിരിവു നടത്തിയത് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരാനെന്ന പേരിൽ

വിദ്യാഭ്യാസ മന്ത്രി ഇഫ്ത്താർ വിരുന്നിന് പണം പിരിച്ചത് ജീവനക്കാരിൽ നിന്ന്; പിരിവു നടത്തിയത് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരാനെന്ന പേരിൽ

തിരുവനന്തപുരം: വിവാദങ്ങൾ ഒന്നിനുപിറകേ മറ്റൊന്നായി പിന്തുടർന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ വകുപ്പിൽ നിന്നും മറ്റൊരു വിവാദ വാർത്ത കൂടി. മാസങ്ങൾക്ക് മുമ്പ് മന്ത്രി പി കെ അബ്ദുറബ് നടത്തിയ ഇഫ്താർ പാർട്ടിയുടെ ചെലവാണ് വിവാദത്തിന് വഴിവച്ചിരിക്കുന്നത്. മന്ത്രി ഇഫ്താർ വിരുന്നിനായി പണം കണ്ടെത്തിയത് തന്റെ കീഴിലുള്ള വകുപ്പിലെ ജീവനക്കാരിൽ നിന്നും പിരിവെടുത്താണ്. എന്നാൽ ഇഫ്താർ വിരുന്നിനാണെന്ന് പറഞ്ഞല്ല, മറിച്ച് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരാനുണ്ട് എന്ന പേര് പറഞ്ഞാണ് മന്ത്രി പണപ്പിരിവ് നടത്തിയത് എന്നതിന്റെ തെളിവുകൾ പുറത്തു വന്നതോടെയാണ് മന്ത്രി വിവാദത്തിൽ ചാടിയത്. ഏഷ്യാനെറ്റ് ന്യൂസാണ് മന്ത്രി ഇഫ്താർ വിരുന്നിനായാണ് പണം പിരിച്ചതെന്ന തെളിവുകൾ പുറത്തുവിട്ടത്.

വിദ്യാഭ്യാസ വകുപ്പിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നും രണ്ടരലക്ഷം രൂപ പിരിച്ചെടുത്താണ് മന്ത്രി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചചത്. കഴിഞ്ഞ ജൂലായ് 10 ന് വൈകീട്ട് ആറരയ്ക്കായിരുന്നു ഇഫ്താർ വിരുന്ന്. തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ നടന്ന ഇഫ്താറിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും എംഎൽഎമാരും എംപിമാരുമടക്കം പ്രമുഖരെല്ലാം പങ്കെടുത്തിരുന്നു. വിരുന്നിനായി ക്ഷണിക്കാൻ മാത്രം ചെലവിട്ടത് രണ്ടേകാൽ ലക്ഷം രൂപ. സാധാരണ ഗതിയിൽ മന്ത്രിമാർ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുമ്പോൾ അതിന്റെ ചെലവ് സ്വന്തം നിലയിലാണ് ചെയ്യാറ്. എന്നാൽ നമ്മുടെ വിദ്യാഭ്യാസ മന്ത്രിയായ അബ്ദുറബ്ബിന്റെ കാര്യത്തിൽ സംഭവിച്ചത് മറ്റൊന്നാണ്.

ഇഫ്താർ വിരുന്നിനെന്ന പേരിൽ പണം പിരിച്ചിട്ടും അത് ഉദ്യോഗസ്ഥ മീറ്റിംഗിനാണെന്നാണ് വ്യക്തമാക്കിയത്. ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടർ അരുൺ ജെറാൾഡ് പ്രകാശ് പുറത്തിറക്കിയ ഉത്തരവുകളും കത്തുകളിൽ പറയുന്നത് ഇങ്ങനെയാണ്: ജൂലായ് 10 ന് വൈകീട്ട് 6.30 ന് മന്ത്രി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. അതിന്റെ ചെലവിലേക്കായി വിവിധ സ്ഥാപനങ്ങൾ 46,200 രൂപ വച്ച് നൽകണം. സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യുക്കേഷൻ, കേരളാ സ്‌റ്റേറ്റ് ഓപ്പൺ സ്‌കൂൾ, എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, സി ആപ്റ്റ്, കേരളാ സ്‌റ്റേറ്റ് ലിറ്ററസി മിഷൻ എന്നീ സ്ഥാപനങ്ങൾക്കാണ് ഈ കത്ത് നൽകിയത്.

എന്നാൽ അന്നേ ദിവസം യോഗമായിരുന്നില്ല നടന്നത്. പകരം ഇഫ്താർ വിരുന്നായിരുന്നു. ഇതിന് ആവശ്യമായ ചെലവ് പിരിച്ചെടുക്കണെന്ന് മന്ത്രിയുടെ നിർദേശമുണ്ടെന്ന് പറഞ്ഞ് ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടറുടെ കത്തുകളും ഉത്തരവുകളുമുണ്ട്. ഈ സർക്കാർ സ്ഥാപനങ്ങൾ ചേർന്ന് നൽകിയ രണ്ട് ലക്ഷത്തി മുപ്പതിനായിരം രൂപ നൽകിയതാവട്ടെ മുസ്ലിംലീഗുമായി അടുത്ത ബന്ധമുള്ള കൊല്ലത്തെ റഹ്മാനിയ ഹോട്ടൽ ആൻഡ് കാറ്റേഴ്‌സ് എന്ന കാറ്ററിങ് സംഘത്തിന്. ഇതും വിവാദം ആളിക്കത്തിക്കാൻ ഇടയാക്കുന്നതാണ്. മന്ത്രിയുടെ ഇഫ്താർ വിരുന്നിന് ജീവനക്കാർ പിരിവ് നൽകേണ്ട സംഭവത്തിൽ സർവീസം സംഘടനകൾക്കും പ്രതിഷേധമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP