Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജാമ്യമില്ലാവകുപ്പു പ്രകാരം അറസ്റ്റിലായ പ്രതിയെ പെരുന്നാൾ ആഘോഷിക്കാൻ എംഎൽഎ സ്റ്റേഷനിൽ നിന്ന് ഇറക്കിക്കൊണ്ടു പോയി; പി കെ അബ്ദുറബിന്റെ നടപടി ജാതിപ്പേരു വിളിച്ച് സ്ത്രീയെ അപമാനിച്ച കേസിലെ പ്രതിയെ പുറത്തിറക്കാൻ

ജാമ്യമില്ലാവകുപ്പു പ്രകാരം അറസ്റ്റിലായ പ്രതിയെ പെരുന്നാൾ ആഘോഷിക്കാൻ എംഎൽഎ സ്റ്റേഷനിൽ നിന്ന് ഇറക്കിക്കൊണ്ടു പോയി; പി കെ അബ്ദുറബിന്റെ നടപടി ജാതിപ്പേരു വിളിച്ച് സ്ത്രീയെ അപമാനിച്ച കേസിലെ പ്രതിയെ പുറത്തിറക്കാൻ

എം പി റാഫി

മലപ്പുറം: ജാമ്യമില്ലാവകുപ്പു പ്രകാരം അറസ്റ്റിലായ പ്രതിയെ പെരുന്നാൾ ആഘോഷിക്കാൻ എംഎൽഎ സ്റ്റേഷനിൽ നിന്ന് ഇറക്കിക്കൊണ്ടു പോയി. മുൻ വിദ്യാഭ്യാസമന്ത്രിയും തിരൂരങ്ങാടി എംഎൽഎയുമായ പി കെ അബ്ദുറബാണ് സ്റ്റേഷനിൽ നിന്നു പ്രതിയെ ഇറക്കിക്കൊണ്ടു പോയത്.

ചെറുമി വിഭാഗത്തിൽപ്പെട്ട സ്ത്രീയെ ജാതിപ്പേരു വിളിച്ച് അപമാനിച്ച കേസിൽ ജാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റിലായ മുസ്ലിം ലീഗ് പ്രവർത്തകൻ പരപ്പനങ്ങാടി ചാപ്പപ്പടി സ്വദേശി മുജീബിനെയാണ് അബ്ദുറബ് ഇറക്കിക്കൊണ്ടു പോയത്. പരപ്പനങ്ങാടി സ്റ്റേഷനിൽ ഇന്നു വൈകിട്ടാണു സംഭവം. എസ്സി-എസ്ടി വിഭാഗത്തിനു നേർക്കുള്ള കടന്നാക്രമണം അടക്കമുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്. ജാമ്യമില്ലാവകുപ്പു പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.

കേസുമായി ബന്ധപ്പെട്ട് ഇന്നു വൈകിട്ടാണ് മുജീബിനെ പരപ്പനങ്ങാടി എസ്‌ഐ ജിനേഷ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഏപ്രിൽ 25നാണു കേസിനാസ്പദമായ സംഭവം. സിപിഐ(എം) പ്രവർത്തകയായ യുവതിയെ ചെത്തിപ്പാടി കടൽത്തീരത്തിനു സമീപത്തുവച്ചാണ് അപമാനിച്ചത്. രണ്ടുപേരെത്തി ചെറുമി വിഭാഗത്തിൽപ്പെട്ട സ്ത്രീയെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു. രാഷ്ട്രീയ വിരോധം വച്ചു മോശമായി പെരുമാറുകയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകുകയും ചെയ്തു.

തിരൂർ ഡിവൈഎസ്‌പി കെ വി സന്തോഷിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നു വൈകിട്ട് പ്രതികളിൽ ഒരാളായ മുജീബിനെ പിടികൂടുകയും ചെയ്തു. വിവരമറിഞ്ഞ എംഎൽഎ അബ്ദുറബ് എത്തി പ്രതിയെ ഇറക്കിക്കൊണ്ടു പോകുകയായിരുന്നു. ജാമ്യമില്ലാ വകുപ്പിലുള്ള കേസായിരുന്നിട്ടുപോലും എംഎൽഎ എത്തി രേഖാമൂലം എഴുതിനൽകി പ്രതികളെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. പെരുനാൾ ആഘോഷിക്കാനുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഇയാളെ ഇറക്കിക്കൊണ്ടു പോയത്. രണ്ടുദിവസത്തിനുശേഷം പൊലീസുദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാക്കാമെന്നും എംഎൽഎ അവകാശപ്പെട്ടു.

ജാമ്യമില്ലാ വകുപ്പനുസരിച്ചു ജയിലിൽ അടയ്ക്കപ്പെട്ട മറ്റു നിരവധി പേർ കഴിയുമ്പോഴാണു മുസ്ലിം ലീഗ് പ്രവർത്തകനെ എംഎൽഎ സ്റ്റേഷനിൽ നിന്ന് ഇറക്കിക്കൊണ്ടു പോയത്. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP