Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോടിയേരി ചൈനീസ് യൂദാസ്; മാതൃ രാഷ്ട്രത്തെ സ്നേഹിക്കാൻ ആവില്ലെങ്കിൽ കോടിയേരിയെപ്പോലുള്ളവർ അവരുടെ സ്വപ്ന നാട്ടിലേക്ക് പോകാൻ തയ്യാറാകണം; കേരളത്തെ ചൈനയുടെ പ്രവിശ്യയാക്കാനാണ് നീക്കം: വിമർശനവുമായി പി കെ കൃഷ്ണദാസ്

കോടിയേരി ചൈനീസ് യൂദാസ്; മാതൃ രാഷ്ട്രത്തെ സ്നേഹിക്കാൻ ആവില്ലെങ്കിൽ കോടിയേരിയെപ്പോലുള്ളവർ അവരുടെ സ്വപ്ന നാട്ടിലേക്ക് പോകാൻ തയ്യാറാകണം; കേരളത്തെ ചൈനയുടെ പ്രവിശ്യയാക്കാനാണ് നീക്കം: വിമർശനവുമായി പി കെ കൃഷ്ണദാസ്

തിരുവനന്തപുരം: കോടിയേരിയുടെ ചൈനീസ്, കൊറിയൻ അനുകൂല പ്രസംഗത്തിനെതിരെ രൂക്ഷമായ വിമർശനവുമായി ബിജെപി നേതാനവ് പി കെ കൃഷ്ണദാസ് രംഗത്തെത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചൈനീസ് യൂദാസാണെന്നും കൃഷ്ണദാസ് പറഞ്ഞു.പാർട്ടി പ്രവർത്തനത്തിനായി സിപിഎം ചൈനയിൽ നിന്നും വലിയ രീതിയിൽ ഫണ്ട് വാങ്ങുന്നതായും കൃഷ്ണദാസ് ആരോപിച്ചു.

കോടിയേരി ബാലകൃഷ്ണനെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന് പരാതി നൽകിയിട്ടുണ്ട്. ബിജെപിയുടെ സംസ്ഥാന ഘടകമാണ് പരാതി നൽകിയത്. കഴിഞ്ഞദിവസം ഇതേ ആവശ്യമുന്നയിച്ച് ബിജെപി ഡിജിപിക്കും പരാതി നൽകിയിരുന്നു.

ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന രാജ്യദ്രോഹമാണ്. ഇന്ത്യയോടാണോ ചൈനയോടാണോ കൂറെന്ന് സിപിഎം വ്യക്തമാക്കണം. ദേശ വിരുദ്ധ ശക്തികൾക്ക് കുടപിടിക്കുന്ന സിപിഎം നേതാവിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണം. മാതൃ രാഷ്ട്രത്തെ സ്നേഹിക്കാൻ ആവില്ലെങ്കിൽ കോടിയേരിയെപ്പോലുള്ളവർ അവരുടെ സ്വപ്ന നാട്ടിലേക്ക് പോകാൻ തയ്യാറാകണം.

ചൈനാ ഭക്തന്മാരായ കോടിയേരിയെപ്പോലുള്ളവർക്ക് അതാണ് നല്ലത്. ഇന്ത്യാചൈന ബന്ധം വഷളായ സമയത്താണ് സിപിഎം നേതാവ് ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതെന്ന വസ്തുത ഗൗരവമുള്ളതാണെന്നും ബിജെപി ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP