Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശ്രീനാരായണ ദർശനങ്ങൾ മതമൈത്രിയുടെ മുഖമെന്ന് പി കെ കുഞ്ഞാലിക്കുട്ടി; കേരള യാത്രയ്ക്കിടെ ആലുവയിലെ അദ്വൈതാശ്രമം സന്ദർശിച്ചു

ശ്രീനാരായണ ദർശനങ്ങൾ മതമൈത്രിയുടെ മുഖമെന്ന് പി കെ കുഞ്ഞാലിക്കുട്ടി; കേരള യാത്രയ്ക്കിടെ ആലുവയിലെ അദ്വൈതാശ്രമം സന്ദർശിച്ചു

ആലുവ: മതമൈത്രിയുടെ മണ്ണായ ആലുവയിൽ ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമം ലോക ജനതക്ക് അനുഗ്രഹമാണെന്ന് മുസ് ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. കേരള യാത്രയുടെ ഭാഗമായി ആലുവയിലെത്തിയ കുഞ്ഞാലിക്കുട്ടി അദ്വൈതാശ്രമം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ശ്രീനാരായണ ദർശനങ്ങളും വക്കം മൗലവിയുടെ തൗഹീദും മതമൈത്രിയുടെ മുഖങ്ങളാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഗുരുദേവ ദർശനത്തിന് ഏറെ പ്രസക്തിയുള്ള കാലഘട്ടമാണ്. ഗുരു സന്ദേശം ഹൃദയത്തോട് ചേർത്താൽ മനുഷ്യർക്കിടയിലെ ഭിന്നത ഇല്ലാതാവും. ശ്രീ നാരായണീയർ മാത്രമല്ല ഇതര മതസ്ഥരും ഗുരു സന്ദേശം ഉൾകൊണ്ട് ജീവിക്കുന്നവരാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP