Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവാക്കളെ വഴിതെറ്റിക്കുന്ന ശക്തികൾക്കെതിരെ അവബോധമുണ്ടാകണം; നമ്മുടെ പ്രഗത്ഭരായ നിരവധി ചിന്തകരെ യുവശക്തി ആവേശപ്പെടുത്തിയിട്ടുണ്ട്; സാമൂഹ്യ പരിവർത്തനം യാഥാർഥ്യമാകണമെങ്കിൽ ദേശീയ വിഭവങ്ങളും, വികസനവും, അവസരങ്ങളും എല്ലാ ജനങ്ങളിലും, പ്രത്യേകിച്ച് യുവാക്കളിൽ എത്തണമെന്ന് ഗവർണർ പി. സദാശിവം

യുവാക്കളെ വഴിതെറ്റിക്കുന്ന ശക്തികൾക്കെതിരെ അവബോധമുണ്ടാകണം; നമ്മുടെ പ്രഗത്ഭരായ നിരവധി ചിന്തകരെ യുവശക്തി ആവേശപ്പെടുത്തിയിട്ടുണ്ട്; സാമൂഹ്യ പരിവർത്തനം യാഥാർഥ്യമാകണമെങ്കിൽ ദേശീയ വിഭവങ്ങളും, വികസനവും, അവസരങ്ങളും എല്ലാ ജനങ്ങളിലും, പ്രത്യേകിച്ച് യുവാക്കളിൽ എത്തണമെന്ന് ഗവർണർ പി. സദാശിവം

തിരുവനന്തപുരം: യുവജനങ്ങളെ വഴിതെറ്റിക്കുന്ന ശക്തികൾക്കെതിരെ അവബോധമുണ്ടാക്കണമെന്ന് ഗവർണർ പി. സദാശിവം അഭിപ്രായപ്പെട്ടു. നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നോർത്ത് ഈസ്റ്റ് യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഉദ്ഘാടനം കനകക്കുന്ന് കൊട്ടാരത്തിൽ നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവതയുടെ ശക്തിയും സാഹസികതയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്ന സംഘങ്ങൾ ചൂഷണം ചെയ്യുന്ന സാഹചര്യമുണ്ട്. യുവജനങ്ങളെ നിക്ഷിപ്തതാത്പര്യമുള്ളവർ വഴിതെറ്റിക്കുന്നതിൽ നിന്ന് രക്ഷിക്കാനുള്ള ഉത്തരവാദിത്തം നമ്മൾക്കുണ്ട്. ഇതിനുള്ള അവബോധവും രാഷ്ട്രനിർമ്മാണത്തിനുള്ള ആവേശവും അവരിലുണ്ടാകാനുള്ള ശ്രമങ്ങൾ വേണം.

നമ്മുടെ പ്രഗത്ഭരായ നിരവധി ചിന്തകരെ യുവശക്തി ആവേശപ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യ പരിവർത്തനം യാഥാർഥ്യമാകണമെങ്കിൽ ദേശീയ വിഭവങ്ങളും, വികസനവും, അവസരങ്ങളും എല്ലാ ജനങ്ങളിലും, പ്രത്യേകിച്ച് യുവാക്കളിൽ എത്തണം.

മികച്ച വിദ്യാഭ്യാസവും സാമൂഹ്യപ്രവർത്തനങ്ങളിലുള്ള പങ്കാളിത്തവും ഗുണപരമായ ചിന്തകൾ യുവാക്കളിൽ വളർത്താനാകും. വിദ്യാഭ്യാസ സൗകര്യങ്ങൾ വർധിച്ചിട്ടുണ്ടെങ്കിലും തൊഴിൽ സാധ്യതകളിലൂന്നിയ സാങ്കേതികപഠനം ആവശ്യമാണ്. നൈപുണ്യവികസനത്തിലൂന്നിയ വിദ്യാഭ്യാസത്തിന് ഇതിന് സാധിക്കും.

പൗരന്റെ മൗലിക കടമകൾ കൂടി യൂത്ത് എക്സ്ചേഞ്ച് പദ്ധതിയുടെ ഭാഗമായി മനസിലാക്കാൻ അവസരമൊരുക്കുന്നത് അഭിനന്ദനാർഹമാണ്. ലോകവും സംസ്‌കാരവും മുന്നോട്ടുപോകാൻ യുവാക്കളുടെ ശക്തിയാണ് ആവശ്യം. ലോകപൗരനായി വളരാൻ നമുക്ക് ചുറ്റുമുള്ള സമൂഹത്തിന്റെ ജീവിതവും ആശയങ്ങളും അറിയണം. ഇത്തരം യൂത്ത് എക്സ്ചേഞ്ച് പദ്ധതികളിലൂടെ അതിന് കഴിയും.

കേരളം എങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരോട് പെരുമാറുന്നതെന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മനസിലാക്കണം. ഇവിടെ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളെ അതിഥി തൊഴിലാളികളായി കണക്കാക്കി അവരുടെ സേവനങ്ങൾക്ക് അംഗീകരിക്കുന്നുണ്ടെന്നും ഗവർണർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP