Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണട വിവാദത്തിൽപെട്ട സ്പീക്കർക്ക് നറുക്കെടുപ്പിൽ പെരിന്തൽമണ്ണ നഗരസഭയുടെ ഒരുപവൻ സ്വർണ്ണ സമ്മാനം; ജീവനം പദ്ധതിയുടെ സമ്മാന കൂപ്പൺ നറുക്കെടുപ്പിൽ ഭാഗ്യം ലഭിച്ചത് പി ശ്രീരാമകൃഷണന്റെ കുടുംബത്തിന്; സമ്മാനം സ്പീക്കറുടെ ഭാര്യക്ക് കൈമാറി നഗരസഭ ചെയർമാൻ എം മുഹമ്മദ് സലീം

കണ്ണട വിവാദത്തിൽപെട്ട സ്പീക്കർക്ക് നറുക്കെടുപ്പിൽ പെരിന്തൽമണ്ണ നഗരസഭയുടെ ഒരുപവൻ സ്വർണ്ണ സമ്മാനം; ജീവനം പദ്ധതിയുടെ സമ്മാന കൂപ്പൺ നറുക്കെടുപ്പിൽ ഭാഗ്യം ലഭിച്ചത് പി ശ്രീരാമകൃഷണന്റെ കുടുംബത്തിന്; സമ്മാനം സ്പീക്കറുടെ ഭാര്യക്ക് കൈമാറി നഗരസഭ ചെയർമാൻ എം മുഹമ്മദ് സലീം

മലപ്പുറം; കണ്ണട വിവാദിത്തിൽ പ്രതിഛായക്ക് മങ്ങലേറ്റ നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷണന് പെരിന്തൽമണ്ണ നഗര സഭയുടെ ഒരു പവൻ സ്വർണ്ണ സമ്മാനം. പെരിന്തൽമണ്ണ നഗരസഭയുടെ ശുചിത്വ പദ്ധതിയായ ജീവനം പദ്ധതിയിലെ സമ്മാനക്കൂപ്പൺ നറുക്കെടുപ്പിലാണ് കേരള നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷണന്റെ കുടുംബത്തിന് സമ്മാനം ലഭിച്ചത്. നഗരസഭയിലെ സ്ഥിരം താമസക്കാരായ പദ്ധതിയിൽ ചേർന്ന 4000 പേരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിയെ കണ്ടത്തിയത്. ഒരു പവൻ സ്വർണ്ണമാണ് ഒന്നാം സമ്മാനമായി സ്പീക്കർക്ക് ലഭിച്ചത്. പെരിന്തൽമണ്ണ നഗരസഭയിൽ 27 ാം വാർഡിൽ നിരഞ്ജനം വീട്ടിലാണ് സ്പീക്കറും കുടുംബവും താമസിക്കുന്നത്.

ജീവനം ശുചിത്വ പദ്ധതിയിൽ ചേർന്ന് വീട്ടിലെ മാലിന്യങ്ങൾ കൃത്യമായി വേർതിരിച്ച് വീടുകളിലെത്തുന്ന ഹരിതസേനാംഗങ്ങൾക്ക് കൈമാറുന്ന കുടുംബങ്ങൾക്കാണ് ജീവനം ശുചിത്വ സമ്മാനകൂപ്പൺ വിതരണം ചെയ്തത്. നഗരസഭയിലെ 34 വാർഡുകളിലായി പദ്ധതിയിൽ ചേർന്ന 4000 പേർക്കിടയിൽ മൂന്നു മാസം തുടർച്ചയായി വിതരണം ചെയ്്ത സമ്മാനകൂപ്പണുകളാണ് നറുക്കെടുത്തത്. ഇതിൽ ഒന്നാം സമ്മാനമായ ഒരു പവൻ സ്വർണ്ണ നാണയമാണ് നറുക്കെടുത്തപ്പോൾ സ്പീക്കറുടെ കുടുംബത്തിനു ലഭിച്ചത്.

ജീവനം പദ്ധതിയുടെ തുടക്കം മുതൽ തന്നെ സ്വീപക്കറുടെ കുടുംബം പദ്ധതിയിൽ ചേർന്ന് കൃത്യമായി മാലിന്യ പരിപാലനം നടത്തി പോരുന്നുണ്ട്. കുടുംബശ്രീ വിങ്ങായ ജീവനം സൊല്യൂഷനിലെ വനിതകളായ ഹരിതസേനാംഗങ്ങളാണ് 15 ദിവസത്തിലൊരിക്കൽ വീടുകളിലെത്തി കൃത്യമായി പ്ലാസ്റ്റിക്കും കടലാസുമടക്കമുള്ള മാലിന്യങ്ങൾ ശേഖരിക്കുന്നത്. യൂസർ ഫീ ഈടാക്കി നൽകുന്ന സേവനത്തിന്റെ പ്രഫഷണലിസത്തെ വളർത്തിയെടുക്കാനുദ്ദേശിച്ചാണ് സമ്മാനകൂപ്പൺ വിതരണം ചെയ്തത്.

ഈ കൂപ്പണുകൾക്ക് വൻ സ്വീകാര്യതയാണുണ്ടായത്. ഒന്നാം സമ്മാനം ഒരു പവൻ സ്വർണ്ണ നാണയവും രണ്ടാം സമ്മാനം 1/2 പവൻ സ്വർണ്ണ നാണയവും മൂന്നാം സമ്മാനം ഡിന്നർ സെറ്റ് പിന്നെ 7 പ്രോൽസാഹന സമ്മാനങ്ങളുമാണ് നൽകിയത്.രണ്ടാം സമ്മാനത്തിന് 27ാം വാർഡിലെ തന്നെ കരുണാകരത്ത് മുഹമ്മദ് മുസ്തഫ അർഹനായി. ഈ സമ്മാന പദ്ധതിക്ക് വൻ സ്വീകാര്യത കിട്ടിയതോടെ നൂതനമായ പുതിയ സമ്മാന പദ്ധതിയുമായി ശുചിത്വ പ്രചരണത്തിനൊരുങ്ങുകയാണ് ജീവനം സൊല്യൂഷൻ.

ജീവനം സൊല്യൂഷന്റെ പ്രത്യേക വാർഷിക പരിപാടിയിൽ നടന്ന ചടങ്ങിൽ വെച്ച് ഒന്നാം സമ്മാനം നഗരസഭ ചെയർമാൻ എം.മുഹമ്മദ് സലീം സ്പീക്കറുടെ പത്നി പി.ദിവ്യ ശ്രീരാമകൃഷ്ണന് കൈമാറി. രണ്ടാം സമ്മാനം കരുണാകരത്ത് മുഹമ്മദാലിക്കും കൈമാറി. മറ്റു സമ്മാനങ്ങൾ വീടുകളിലെത്തിക്കും.ചടങ്ങിൽ ജീവനം സൊല്യൂഷന്റെ പ്രസിഡണ്ട് ഷാൻ സി നന്ദകുമാർ അദ്ധ്യക്ഷയായി. പത്തത്ത് ആരിഫ്, ഷഫീന ടീച്ചർ, ജയൻ എന്നിവർ സംസാരിച്ചു. ജീവനം സൊല്യൂഷൻ സെക്രട്ടറി എം.അമ്മിണി ടീച്ചർ സ്വാഗതവും ട്രഷറർ പി. സരസ്വതി നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP