Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടിയെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രി മൗനം വെടിയണം; 'ഏതോ ഒരു പിള്ള'യെന്ന് പറഞ്ഞതു പോലെ തടിയൂരാൻ ശ്രമിക്കരുത്; പൾസർ സുനിയെ തിരിച്ചറിഞ്ഞിട്ടും പിടികൂടാൻ കഴിയാത്തത് പൊലീസിന്റെ വീഴ്‌ച്ച; ആഭ്യന്തരവകുപ്പിനെതിരെ വിമർശനവുമായി പി ടി തോമസ്

നടിയെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രി മൗനം വെടിയണം; 'ഏതോ ഒരു പിള്ള'യെന്ന് പറഞ്ഞതു പോലെ തടിയൂരാൻ ശ്രമിക്കരുത്; പൾസർ സുനിയെ തിരിച്ചറിഞ്ഞിട്ടും പിടികൂടാൻ കഴിയാത്തത് പൊലീസിന്റെ വീഴ്‌ച്ച; ആഭ്യന്തരവകുപ്പിനെതിരെ വിമർശനവുമായി പി ടി തോമസ്

കൊച്ചി: കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിയെയും പൊലീസിനെയും വിമർശിച്ച് പി ടി തോമസ് എംഎൽഎ രംഗത്തെത്തി. നടി ആക്രമിക്കപ്പെട്ട വിവരം സംവിധായകൻ ലാൽ പതിനൊന്ന് മണിയോടെ ഡിജിപിയെ വിളിച്ചറിയിച്ചുവെങ്കിലും ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും എറണാകുളത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവം അറിഞ്ഞില്ലെന്ന് അദ്ദേഹ പറഞ്ഞു.

എ.സി.പിയും രണ്ട് പൊലീസുകാരുമാണ് സംഭവ സ്ഥലത്തെത്തിയത്. നടിയെ ആക്രമിച്ചത് പൾസർ സുനിയാണെന്ന് തിരിച്ചറിഞ്ഞിട്ടും എന്തുകൊണ്ട് പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല. പൊലീസിന്റെ വീഴ്ചയാണ് പ്രതികൾ രക്ഷപ്പെടാൻ കാരണമെന്നും പി.ടി തോമസ് ആരോപിച്ചു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സോഷ്യൽ മീഡിയയിലൂടെയല്ല മുഖ്യമന്ത്രി പ്രതികരിക്കേണ്ടത്. സോഷ്യൽ മീഡിയയ്ക്ക് മറുപടി നൽകാൻ കഴിയില്ല. മാദ്ധ്യമങ്ങളിൽ നിന്നുണ്ടാകുന്ന അസുഖകരമാകുന്ന ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്്. മുഖ്യമന്ത്രി മൗനം വെടിയെണം. 'ഏതോ ഒരു പിള്ളയെന്ന് പറഞ്ഞപോൽ' ഒരു നടിക്കെതിരായ ആക്രമണമെന്ന് പറഞ്ഞ് തലയൂരാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. നടി ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമായാണ് സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

പാർട്ടി ചാനൽ സംഭവത്തെ നടിയും ഡ്രൈവറും തമ്മിലുള്ള ബന്ധമായി ചിത്രീകരിച്ച് അവരെ അപമാനിച്ചു. ഇതോടെ കേസിൽ നിന്ന് പിന്മാറാൻ വരെ നടി ഒരു ഘട്ടത്തിൽ തയ്യാറായി. സിപിഎമ്മിന്റെയും സർക്കാരിന്റെയും നിലപാടാണ് പാർട്ടി ചാനൽ തുറന്നുകാട്ടിയതെന്നും പി.ടി തോമസ് ആരോപിച്ചു.

കൊച്ചിയിൽ ക്വട്ടേഷൻ ഗുണ്ട പ്രവർത്തനം പെരുകുന്നതായി താൻ നിയമസഭയിൽ ഉച്ചയിച്ചിരുന്നു. എന്നാൽ സർക്കാർ പ്രശ്നത്തിൽ കാര്യമായി ഇടപെടാൻ തയ്യാറായില്ലെന്നും പി.ടി തോമസ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP