Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അത്യാധുനിക സൗകര്യങ്ങളുള്ള ആംബുൻസ് വാങ്ങാൻ അനുവദിച്ചത് 30 ലക്ഷം രൂപ; ഉദ്ഘാടനത്തിനെത്തിയ എം പി കണ്ടത് സാധാരാണ ആംബുലൻസ്; ഉദ്ഘാടനം നടത്താതെ തിരിച്ച് പോയി പിവി അബ്ദുൾ വഹാബ്

അത്യാധുനിക സൗകര്യങ്ങളുള്ള ആംബുൻസ് വാങ്ങാൻ അനുവദിച്ചത് 30 ലക്ഷം രൂപ; ഉദ്ഘാടനത്തിനെത്തിയ എം പി കണ്ടത് സാധാരാണ ആംബുലൻസ്; ഉദ്ഘാടനം നടത്താതെ തിരിച്ച് പോയി പിവി അബ്ദുൾ വഹാബ്

നിലമ്പൂർ; അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലൻസ് വാങ്ങാനായി എം പി ഫണ്ടിൽ നിന്നനുവദിച്ച തുക കൊണ്ട് സാധാരണ ആംബലൻസ് വാങ്ങിയ നടപടിയിൽ പ്രതിഷേധിച്ച് ആംബുലൻസ് സർവ്വീസിന്റെ ഉദ്ഘാടനത്തിനെത്തിയ എം പി പരിപാടി ഉദ്ഘാടനം ചെയ്യാതെ തിരിച്ച് പോയി. നിലമ്പൂർ ജില്ലാ ആശുപത്രിക്കായി പിവി അബ്ദുൾ വഹാബ് എംപിയാണ് രണ്ട് വർഷം മുമ്പ് 30 ലക്ഷം രൂപ അനുവദിച്ചത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള ആംബുലൻസ് വാങ്ങാനായിരുന്നു ഇത്.

എന്നാല് ഉദ്യാഗസ്ഥരുടെ പിടിപ്പ് കേട് കൊണ്ട് ഇത്രയും വൈകുക മാത്രമല്ല ഉദ്ഘാടനത്തിനെത്തിച്ചതാകട്ടെ സാധാരണ രീതിയിലുള്ള സൗകര്യങ്ങൾ മാത്രമുള്ള ആംബുലൻസും. ഇതാണ് എംപിയെ ചൊടിപ്പിച്ചത്. തന്റെ പേരിലുള്ള എംപി ഫണ്ടിൽ നിന്നുള്ള തുക കൊണ്ട് വാങ്ങിയ ആംബുലൻസ് കേവലമൊരു പേരിനായി ഉദ്ഘാടനം ചെയ്യാൻ തയ്യാറല്ല. അത്യാധുനിക രീതിയിലുള്ള എല്ലാ സൗകര്യങ്ങളും ആവശ്യമായ ജീവനക്കാരും എത്തിയതിന് ശേഷം മാത്രമേ ഇത് ഉദ്ഘാടനം ചെയ്യുകയൊള്ളൂ. ഇന്നിത് ഉദ്്ഘാടനം ചെയ്തതറിഞ്ഞ് ഏതെങ്കിലും രോഗി തനിക്ക് അത്യധുനിക സൗകര്യങ്ങളുള്ള ആംബുലൻസിന്റെ സേവനം ആവശ്യപ്പെട്ട് വന്നാൽ അവരോട് ചെയ്യുന്ന ഏറ്റവും വലിയ വഞ്ചനയാകും താനിത് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത് എന്ന് എം പി ചടങ്ങിൽ പറഞ്ഞു.

സാധാരണ രീതിയിലുള്ള ആംബുലൻസിന്റെ ബോഡി മാത്രമാണ് ഉദ്യോഗസ്ഥർ ഉദ്്ഘാടനത്തിനെത്തിച്ചത്. ഇതിൽ മൊബൈൽ ഐസിയു അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടിയിരുന്നു. രണ്ട് വർഷം മുന്നേ പദ്ധതിക്ക് ഫണ്ട് പാസായിരുന്നെങ്കിലും ആഴ്ചകൾക്ക് മുന്നെയാണ് വാഹനം വാങ്ങിയിട്ടുള്ളത്. ഇതിൽ രജിസ്ട്രേഷന് മുന്നേ തന്നെ മറ്റുസൗകര്യങ്ങലും ഒരുക്കേണ്ടിയിരുന്നു. എന്നാൽ ഇതൊന്നും ചെയ്യാതെ പെട്ടെന്ന് ഉദ്ഘാടനം നടത്തണമെന്ന ഉദ്യോഗസ്ഥരുട തീരുമാനമാണ് ഇന്ന് ഉദ്ഘാടനം നിശ്ചയിച്ചത്. അതേ സമയം മറ്റൊരു ചെറിയ ആംബുലൻസിന്റെ ഉദ്ഘാടനം എം പി ചടങ്ങിൽ നിർവഹിക്കുകയും ചെയ്തു. ആംബുലൻസിന് വേണ്ട ഇത്തരം സൗകര്യങ്ങൽ ഒരുക്കേണ്ടിയിരുന്നത് വിവിധ വകുപ്പുകൾ ചേർന്നിട്ടായിരുന്നെന്ന് ചടങ്ങിൽ പങ്കെടുത്ത ഡിഎംഒ ഡോ. സക്കീന പറഞ്ഞു.

ജില്ലാ ആരോഗ്യ വകുപ്പിന് ഇത്തരം ആംബുലൻസ് വാങ്ങാനുള്ള അനുമതിയില്ല.സംസ്ഥാന ആരോഗ്യ വകുപ്പ് വാങ്ങി നൽകുകയാണ് ചെയ്യുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പ് അറിയച്ചതിനനുസരിച്ചാണ് ഇന്ന് ഉദ്ഘാടനം തീരുമാനിച്ചത്. അതനുസരിച്ചാണ് ഇന്ന് ഉദ്ഘാടനത്തിനായി എംപിയെ ക്ഷണിച്ചതും. ബാക്കി സൗകര്യങ്ങൽ ആംബുലൻസിൽ ഉടൻ വരുത്തുമെന്നും ഡിഎംഒ ഡോ. സക്കീന പുൽപാടൻ പറഞ്ഞു. ഏതായാലും വിമാനമിറങ്ങുന്നതിന് മുന്നേ എയർപോർട്ട് ഉദ്ഘാടനം ചെയ്യുന്നവരുടെ നാട്ടിൽ വ്യത്യസ്തനായിരിക്കുകയാണ് മുസ്ലിം ലീഗിന്റെ ഏക രാജ്യ സഭാ അംഗമായ പിവി അബ്ദുൽ വഹാബ് എം പി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP