Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി.വി.അൻവറിന്റെ ചീങ്കണ്ണിപ്പാറയിലെ അനധികൃത തടയണ പൊളിക്കാൻ ഉത്തരവ്; രണ്ടാഴചയ്ക്കകം തടയണ പൊളിക്കണമെന്ന ഉത്തരവിട്ടത് ദുരന്ത നിവാരണ സമിതി

പി.വി.അൻവറിന്റെ ചീങ്കണ്ണിപ്പാറയിലെ അനധികൃത തടയണ പൊളിക്കാൻ ഉത്തരവ്; രണ്ടാഴചയ്ക്കകം തടയണ പൊളിക്കണമെന്ന ഉത്തരവിട്ടത് ദുരന്ത നിവാരണ സമിതി

മലപ്പുറം: ഇടതു എംഎൽഎയുടെ നിയമലംഘനം പൊളിച്ചു നീക്കാൻ ഉത്തരവ്. രണ്ടാഴചയ്ക്കകം തടയണ പൊളിക്കണമെന്ന് ദുരന്ത നിവാരണ സമിതി അറിയിച്ചു. സ്ഥലമുടമ പൊളിച്ചുമാറ്റിയില്ലെങ്കിൽ ജില്ലാ ഭരണകൂടം തടയണ പൊളിച്ചുമാറ്റുമെന്നും ഉത്തരവിൽ പറയുന്നു. ചെറുകിട ജലസേചന വിഭാഗത്തിനാണ് തടയണ പൊളിക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്. കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

വെറ്റിലപ്പാറ വില്ലേജ് ഓഫീസിലേക്ക് ഇതു സംബന്ധിച്ച ഉത്തരവ് അയച്ചു. ചീങ്കണ്ണിപ്പാലിയിലാണ് നിയമം ലംഘിച്ച് എംഎൽഎ തടയണ നിർമ്മിച്ചത്. എംഎൽഎ അനധികൃതമായി നിർമ്മിച്ച തടയണ പൊളിക്കാൻ ആർഡിഒ ശുപാർശ ചെയ്തിരുന്നു. ദുരന്തനിവാരണ നിയമം അട്ടിമറിച്ചാണ് തടയണ നിർമ്മിച്ചതെന്ന് പെരിന്തൽമണ്ണ ആർഡിഒ മലപ്പുറം കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് എംഎൽഎ ചീങ്കണ്ണിപ്പാലിയിൽ തടയണ നിർമ്മിച്ചതെന്ന് ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി ആർഡിഒക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്.

കോൺക്രീറ്റും കല്ലും ഉപയോഗിച്ചായിരുന്നു തടയണ നിർമ്മാണം. എന്നാൽ എംഎൽഎയ്ക്ക് 2015 ജൂൺ-ജൂലൈ മാസങ്ങളിലായി തടയണ നിർമ്മിക്കാൻ യാതൊരു അനുമതിയും പഞ്ചായത്ത് നൽകിയിട്ടില്ല. അനധികൃതമായാണു തടയണ നിർമ്മിച്ചതെന്ന് അന്നു നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് തടയണ പൊളിച്ചുമാറ്റാൻ അന്നത്തെ കലക്ടർ നിർദേശവും നൽകി. എന്നാൽ അത് നടപ്പായില്ലെന്നു മാത്രമല്ല വൈകിപ്പിക്കാനും ശ്രമങ്ങളുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP