Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പടയണി ക്ഷേത്രങ്ങളിലും കാവുകളിലും മാത്രം നടത്താനേ പാടുള്ളോ? ഇരിട്ടി എംജി കോളേജിൽ പടയണി അവതരിപ്പിക്കുന്നത് ഹൈന്ദവ സംഘടനകൾ തടഞ്ഞു; സിപിഎമ്മിന്റെ തിടമ്പു നൃത്ത വിവാദത്തിന് പിന്നാലെ മറ്റൊരു വിവാദം

പടയണി ക്ഷേത്രങ്ങളിലും കാവുകളിലും മാത്രം നടത്താനേ പാടുള്ളോ? ഇരിട്ടി എംജി കോളേജിൽ പടയണി അവതരിപ്പിക്കുന്നത് ഹൈന്ദവ സംഘടനകൾ തടഞ്ഞു; സിപിഎമ്മിന്റെ തിടമ്പു നൃത്ത വിവാദത്തിന് പിന്നാലെ മറ്റൊരു വിവാദം

ഇരിട്ടി: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ കണ്ണൂരിൽ സിപിഐ(എം) നടത്തിയ ഘോഷയാത്രയിൽ തിടമ്പുനൃത്തം അവതരിപ്പിച്ചത് വിവാദമായതിന് പിന്നാലെ മറ്റൊരു സമാന സംഭവം കൂടി. അനുഷ്ഠാന കലാരൂപമായ പടയണി കോളേജിൽ അവതരിപ്പിക്കുന്നതിനെതിരെ ചില ഹൈന്ദവ സംഘടനകൾ രംഗത്തെത്തിയതാണ് വിവാദത്തിന് ഇടയാക്കിയത്. ഇരിട്ടിയിലാണ് സംഭവം. ഇരിട്ടി എം.ജി. കോളേജിൽ ഫോക്ലോർ അക്കാദമി നടത്താനിരുന്ന പടയണി കലാരൂപത്തിന്റെ അവതരണം മാറ്റിവച്ചു. പടയണി ദേവീക്ഷേത്രങ്ങളിലും കാവുകളിലുമാണ് നടത്തേണ്ടതെന്നും കോളേജ് ഓഡിറ്റോറിയത്തിൽ അവതരിപ്പിക്കുന്നത് കലാരൂപത്തെയും ആചാരത്തെയും അവഹേളിക്കലാണെന്നും പറഞ്ഞാണ് ചിലർ രംഗത്തുവന്നത്.

തിങ്കളാഴ്ച രാവിലെ 11ന് പ്രശസ്ത പടയണി കലാകാരൻ സുരേഷ് ഓതറയും സംഘവുമാണ് പരിപാടി അവതരിപ്പിക്കാൻ തീരുമാനിച്ചത്. ഫോക്ലോർ അക്കാദമി വൈസ് ചെയർമാൻ എരഞ്ഞോളി മൂസ്സയുടെ ഉദ്ഘാടനത്തിനുശേഷമാണ് പരിപാടി നിശ്ചയിച്ചത്. ഇതിനുള്ള ഒരുക്കങ്ങൾ കോളേജ് അധികൃതർ പൂർത്തിയാക്കിയിരുന്നു.

കേരളത്തിന്റെ അനുഷ്ഠാന കലയെപ്പറ്റി വിദ്യാർത്ഥികൾക്ക് അറിവ് നല്കാനാണ് കോളേജ് അധികൃതർ ലക്ഷ്യമിട്ടത്. എന്നാൽ ക്ഷേത്രത്തിൽ അവതരിപ്പിക്കേണ്ട പരിപാടി കോളേജിൽ അവതരിപ്പിച്ചാൽ തടയുമെന്നും കോളേജിലേക്ക് മാർച്ച് നടത്തുമെന്നും കാണിച്ച് കോളേജ് അധികൃതർക്ക് ചില ഹൈന്ദവ സംഘടനകളിൽനിന്ന് ഫോൺ മുഖാന്തരവും മറ്റും ലഭിച്ച ഭീഷണിയെത്തുടർന്നാണ് പരിപാടി മാറ്റിയത്.

നേരത്തെ ക്ഷേത്രകലാരൂപയമായ തിടമ്പ് നൃത്തം സിപിഐ(എം) ജാഥയിൽ ഉപയോഗിച്ചതാണ് വിവാദമായത്. എന്നാൽ, കരളീയ കലാരൂപമായ തിടമ്പു നൃത്തത്തെയാണു കൃഷ്ണവേഷമെന്ന നിലയിൽ ചാനലുകൾ ചിത്രീകരിച്ചതെന്നാണ് പി ജയരാജൻ വിവാദത്തിന് മറുപടി നൽകിയത്. തിടമ്പു നൃത്തം അവതരിപ്പിച്ചത് തെറ്റായെന്ന് പറഞ്ഞ് ബിജെപിക്കാർ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് പി ജയരാജൻ വിശദീകരണവുമായി രംഗത്തുവന്നത്. തിടമ്പ് നൃത്തം ഒരു കലാരൂപം മാത്രമാണെന്നും അതിനെ കൃഷ്ണവേഷമായി ദുർവ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP