Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കീഴാറ്റൂരും ഗെയിൽ പൈപ്പ് ലൈൻ സമരവും പാഠമായപ്പോൾ നെൽവയൽ തണ്ണീർത്തട നിയമം ഭേദഗതി ചെയ്യാൻ സർക്കാർ; ലക്ഷ്യമിടുന്നത് വൻകിട പദ്ധതികൾക്ക് സ്ഥലം ഏറ്റെടുക്കുന്നത് സുഗമമാക്കാൻ; പ്രാദേശികതല സമിതികളുടെ അനുമതി വേണ്ടെന്ന് വരുന്നതോടെ വയൽ നികത്തൽ അതിവേഗം ബഹുദൂരമാകും: ഇതാണോ പിണറായി സർക്കാറിന്റെ പരിസ്ഥിതി സ്‌നേഹമെന്ന് ചോദിച്ച് സാമൂഹ്യ പ്രവർത്തകർ

കീഴാറ്റൂരും ഗെയിൽ പൈപ്പ് ലൈൻ സമരവും പാഠമായപ്പോൾ നെൽവയൽ തണ്ണീർത്തട നിയമം ഭേദഗതി ചെയ്യാൻ സർക്കാർ; ലക്ഷ്യമിടുന്നത് വൻകിട പദ്ധതികൾക്ക് സ്ഥലം ഏറ്റെടുക്കുന്നത് സുഗമമാക്കാൻ; പ്രാദേശികതല സമിതികളുടെ അനുമതി വേണ്ടെന്ന് വരുന്നതോടെ വയൽ നികത്തൽ അതിവേഗം ബഹുദൂരമാകും: ഇതാണോ പിണറായി സർക്കാറിന്റെ പരിസ്ഥിതി സ്‌നേഹമെന്ന് ചോദിച്ച് സാമൂഹ്യ പ്രവർത്തകർ

തിരുവനന്തപുരം: ചെറുകിട പദ്ധതിയാണെങ്കിലും വൻകിട പദ്ധതിയാണെങ്കിലും കേരളത്തിൽ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം ഭൂമി ഏറ്റെടുക്കുക എന്നതാണ്. എവിടെയാണെങ്കിലും ഭൂമി ഏറ്റെടുക്കാൻ തയ്യാറെടുത്ത്് രംഗത്തെത്തിയാൽ അവിടെ പ്രതിഷേധവുമായി ആളുകൾ എത്തുക പതിവാണ്. കീഴാറ്റൂരും ഗെയിൽ പൈപ്പ് ലൈൻ സമരവുമെല്ലാം ഇടതു സർക്കാർ പ്രഖ്യാപിച്ച വികസന നയത്തിന് തടസമായ കാര്യങ്ങളായിരുന്നു. ദേശീയ പാതാ വികസനത്തിന്റെ കാര്യത്തിൽ കർക്കശ നിലപാടുകാരനാണ് മുഖ്യമന്ത്രി പിറണായി വിജയനും. അതുകൊണ്ട് തന്നെ വൻകിട പദ്ധതികൾക്ക് സ്ഥലം ഏറ്റെടുക്കുന്നത് സുഗമമാക്കാൻ വേണ്ടി നെൽവയൽ തണ്ണീർത്തട നിയമം സർക്കാർ ഭേദഗതി ചെയ്യാനാണ് സർക്കാർ ഒരുങ്ങുന്നത്. പരിസ്ഥിതി പ്രവർത്തകരുടെ കടുത്ത എതിർപ്പിന് കാരണമാകുന്ന ഭേദഗതി വിവാദത്തിലാകുമെന്നത് ഉറപ്പാണ്.

പൊതു ആവശ്യങ്ങൾക്കായി സ്ഥലം നികത്തുന്നതിന് സർക്കാരിനുതന്നെ തീരുമാനം എടുക്കാമെന്നാണ് പ്രധാന ഭേദഗതി. പ്രാദേശിക എതിർപ്പുകളെ മറികടക്കാൻ വേണ്ടിയാണ് ഈ തീരുമാനം കൈക്കൊള്ളുന്നത്. പ്രാദേശികതല സമിതികളുടെ അനുമതി വേണമെന്ന 2008-ലെ നിയമത്തിലെ വ്യവസ്ഥ ഒഴിവാക്കി. ഗെയ്ൽ പാചകവാതക പൈപ്പ് ലൈൻ പദ്ധതി, ദേശീയപാതാ വികസനം തുടങ്ങി ഒട്ടേറെ പദ്ധതികൾക്ക് സ്ഥലമേറ്റെടുക്കൽ കീറാമുട്ടിയായി തുടരുകയാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പ്രത്യേക താത്പര്യമെടുത്താണ് നിയമഭേദഗതി കൊണ്ടുവരുന്നത്.

നിയമഭേദഗതി ഓർഡിനൻസായി ഇറക്കാനാണ് ആദ്യം ഉദ്ദേശിച്ചത്. എന്നാൽ, നിയമസഭാസമ്മേളനം ജനുവരിയിൽ തുടങ്ങാനിരിക്കുന്നതിനാൽ സഭയിൽ ബില്ലായി കൊണ്ടുവരും. പ്രാദേശികമായി ഏറെ എതിർപ്പുയരുന്ന പദ്ധതികൾക്കായി തണ്ണീർത്തടം നികത്താൻ പ്രാദേശിക സമിതികൾ അനുമതി നൽകുന്നതിന് തടസ്സം നേരിടുന്നുണ്ട്. കാലതാമസവും നേരിടുന്നു. പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയുണ്ട്. തദ്ദേശസ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, കർഷകരുടെ രണ്ട് പ്രതിനിധികൾ എന്നിവരാണ് പ്രാദേശിക സമിതികളിലുള്ളത്. സർക്കാരിന് മുൻതൂക്കമുള്ളവയാണെങ്കിലും പ്രാദേശികമായ എതിർപ്പ് ഇത്തരം സമിതികളുടെ മേൽ വലിയ സമ്മർദമാണ് ചെലുത്തുന്നത്.

ഇതേസമയം നെൽവയൽ, തണ്ണീർത്തട സംരക്ഷണനിയമംവന്ന 2008-ന് മുമ്പ് നികത്തിയ വയലും മറ്റും വില്ലേജ് ഓഫീസ് രേഖയിൽ പുരയിടമായി മാറ്റിനൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തിൽ നിയമഭേദഗതി ആയിട്ടില്ല. സർക്കാർതലത്തിൽ തീരുമാനിക്കുന്ന പദ്ധതികൾക്ക് താഴെത്തട്ടിൽ ഉദ്യോഗസ്ഥർ വീണ്ടും അനുമതി നൽകണമെന്ന വ്യവസ്ഥ നെൽവയൽ തണ്ണീർത്തട നിയമത്തിലെ അപാകമാണെന്ന് നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് വ്യക്തമാക്കി.

ചീഫ് സെക്രട്ടറി ഉത്തരവിറക്കുന്ന ഒരു കാര്യത്തിൽ പ്രാദേശികതലത്തിൽ പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ തുടങ്ങിയവരടങ്ങുന്ന സമിതി വീണ്ടും അനുമതിനൽകേണ്ട കാര്യമില്ല. ഇത് വലിയ കാലതാമസത്തിന് കാരണമാകുന്നു. നെൽവയൽ-തണ്ണീർത്തട നിയമത്തിലെ ഈ വ്യവസ്ഥ ഒഴിവാക്കി നിയമത്തിൽ മാറ്റം വരുത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP