Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മൂല്യനിർണ്ണയത്തിന് ബി നിലവറ തുറക്കണം; ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ അമൂല്യസ്വത്തുക്കൾക്കായി മ്യൂസിയം സ്ഥാപിക്കണം; സുപ്രീംകോടതിയോട് വിദഗ്ധ സമിതിയുടെ ആവശ്യങ്ങൾ ഇങ്ങനെ

മൂല്യനിർണ്ണയത്തിന് ബി നിലവറ തുറക്കണം; ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ അമൂല്യസ്വത്തുക്കൾക്കായി മ്യൂസിയം സ്ഥാപിക്കണം; സുപ്രീംകോടതിയോട് വിദഗ്ധ സമിതിയുടെ ആവശ്യങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ബി നിലവറ തുറന്ന് പരിശോധിക്കാൻ അനുവദിക്കണമെന്ന് സുപ്രീംകോടതിയിൽ വിദദ്ധ സമിതി ആവശ്യപ്പെട്ടു.

ക്ഷേത്രത്തിലെ മറ്റെല്ലാ നിലവറകളും തുറന്നു പരിശോധിക്കുകയും കണക്കെടുപ്പ് പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ടെന്നും എം വിനായർ അദ്ധ്യക്ഷനായ സമിതി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ബി നിലവറ തുറക്കണമെന്ന് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ മുൻ ജനറൽ വിനോദ് റായിയും ആവശ്യപ്പെട്ടിരുന്നു. തിരുവിതാംകൂർ രാജകുടുംബം ഇതിനെ എതിർക്കുകയാണ്.

ഇതുവരെയുള്ള കണക്കുകൾ വച്ച് 45,000 പേജുള്ള റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. പരിശോധനയുടെ വിവരങ്ങൾ പി.ഡി.എഫ് ഫോർമാറ്റിൽ ഹാർഡ് ഡിസ്‌കിൽ സൂക്ഷിച്ചിട്ടുണ്ട്.സൂക്ഷിച്ചിട്ടുണ്ട്. ബി നിലവറ കൂടി തുറന്ന് കണക്കെടുത്താൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാവുമെന്നും സമിതി കോടതിയെ അറിയിച്ചു. പൂജയ്ക്കായുള്ള ആഭരണങ്ങൾ ക്ഷേത്രത്തിൽ നിന്ന് കൈമാറണമെന്ന ആവശ്യവും വിദഗ്ദ്ധ സമിതി കോടതിയുടെ ശ്രദ്ധയിൽപെടുത്തി.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യസ്വത്തുക്കൾ വർഗീകരിക്കുന്നതിനായി സുപ്രീം കോടതി നിയമച്ച വിദഗ്ധ സമിതിയുടെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. എ മുതൽ എച്ച് വരെയുള്ള നിലവറകളിലെ പരിശോധനയാണ് പൂർത്തിയായത്. എന്നാൽ, ബി നിലവറ തുറക്കുന്നതിനെ നേരത്തെ തന്നെ രാജകുടുംബം എതിർത്തിരുന്നു. തുടർന്ന് സുപ്രീംകോടതി ഇക്കാര്യത്തിൽ തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ അപേക്ഷ. ബി നിലവറ പലവട്ടം തുറന്നിട്ടുണ്ടെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ വിശ്വാസപരമായ കാര്യങ്ങളുയർത്തി തുറക്കാനാവില്ലെന്ന വാദം അഗീകരിക്കില്ലെന്നും പറയുന്നു.

ക്ഷേത്രത്തിലെ അമൂല്യസ്വത്തുക്കൾ പൊതുജനങ്ങൾക്ക് കാണുന്നതിനായി മ്യൂസിയം സ്ഥാപിച്ച് അതിൽ സൂക്ഷിക്കണമെന്നും സമിതി കോടതിയോട് ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP