Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്മനാഭനെ രാജപ്രതിനിധി തൊഴുമ്പോഴും ഭക്തരെ കടത്തിവിടണം; രാജകുടുംബത്തിനുള്ള അവകാശങ്ങൾ തൊട്ടുകൂടായ്മ മടക്കികൊണ്ട് വരൽ; എല്ലാവർക്കും എപ്പോഴും ദർശനം അനുവദിക്കാൻ എക്‌സിക്യൂട്ടീവ് ഓഫീസറുടെ സത്യവാങ്മൂലം

പത്മനാഭനെ രാജപ്രതിനിധി തൊഴുമ്പോഴും ഭക്തരെ കടത്തിവിടണം; രാജകുടുംബത്തിനുള്ള അവകാശങ്ങൾ തൊട്ടുകൂടായ്മ മടക്കികൊണ്ട് വരൽ; എല്ലാവർക്കും എപ്പോഴും ദർശനം അനുവദിക്കാൻ എക്‌സിക്യൂട്ടീവ് ഓഫീസറുടെ സത്യവാങ്മൂലം

ന്യൂഡൽഹി : ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദർശനത്തിന് തിരുവിതാംകൂർ രാജകുടുംബത്തിന് ചില പ്രത്യേക അവകാശങ്ങളുണ്ട്. രാജകുടുംബാംഗങ്ങളെത്തുമ്പോൾ മറ്റാരേയും ക്ഷേത്ര ദർശനം അനുവദിക്കില്ല. ഇതിനെ തൊട്ടുകൂടായ്മയുടെ ലക്ഷണമായാണ് ഇപ്പോഴത്തെ ഭരണ സമിതി വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ കീഴ് വഴക്കം മാറ്റണമെന്നാണ് ആവശ്യം.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിലെ അംഗങ്ങളായ ട്രസ്റ്റികൾ എത്തുമ്പോൾ ഭക്തരെ മാറ്റി നിറുത്തി വിവേചനം സൃഷ്ടിക്കുകയാണെന്ന് എക്‌സിക്യൂട്ടിവ് ഓഫീസർ കെ.എൻ. സതീഷ് സുപ്രീംകോടതിയെ അറിയിച്ചു. രാമവർമ്മയും രാജകുടുംബാംഗങ്ങളും ദർശനം നടത്തുമ്പോൾ ഭക്തജനങ്ങളെ മാറ്റിനിറുത്താൻ നിർബന്ധിക്കുകയാണെന്നും ഇത് സമൂഹത്തിൽ നിന്ന് തുടച്ചു നീക്കപ്പെട്ട തൊട്ടുകൂടായ്മ മടക്കി കൊണ്ടുവരാനുള്ള ലക്ഷ്യത്തോടെയാണെന്നും സതീഷ് കുമാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

മറ്റ് ക്ഷേത്രങ്ങളിൽ തന്ത്രിമാർ പ്രത്യേക പൂജകൾ പൊതു ജനങ്ങളുടെ സാന്നിദ്ധ്യത്തിൽ നടത്തുമ്പോൾ ഇവിടെ നാട്ടുകാരെ മാറ്റി നിറുത്താനാണ് രാമവർമ്മയും കുടുംബാംഗങ്ങളും നിർബന്ധിക്കുന്നതെന്നും ആരോപണമുണ്ട്. ചിത്തിര തിരുനാൾ മരിച്ചതോടെ തിരുവിതാകൂറിന്റെ ഭരണാധികാരി ഇല്ലാതായി. നിലവിലെ മാനേജിങ് ട്രസ്റ്റിയും ആസ്പിൻവാൾ കമ്പനിയുടെ എം.ഡിയുമായ മൂലം തിരുനാൾ രാമവർമ്മ സാധാരണ പൗരൻ മാത്രമാണ്. ഈ സാഹചര്യത്തിൽ ഭരണാധികാരിയാണെന്ന് രാമവർമ്മയ്ക്ക് അവകാശപ്പെടാനാവില്ല. തിരുവിതാംകൂർ രാജകുടുംബത്തിലെ മുതിർന്ന അംഗം എല്ലാ ദിവസവും ക്ഷേത്ര ദർശനത്തിന് എത്തുമെന്നതാണ് കീഴ് വഴക്കം. തിരുവിതാംകൂർ രാജ ഭരണം ശ്രീപത്മനാഭ ദാസന്മാരായി ഇവർ നിർവ്വഹിച്ചിരുന്നു. അന്ന് രാജകാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള രാജാവിന്റെ ദർശനമാണ് ഈ പതിവിന്റെ തുടക്കം. സ്വാതന്ത്ര്യലബ്ദിക്ക് ശേഷവും ഈ പതിവ് തുടർന്നു.

ചിത്തരതിരുന്നാൾ മുടങ്ങാതെ ക്ഷേത്ര ദർശനം നടത്തി. മാർത്താണ്ഡവർമ്മയും എത്തി. ഏന്തെങ്കിലും കാരണത്താൽ ക്ഷേത്ര ദർശനത്തിന് രാജപ്രതിനിധിക്ക് എത്താൻ കഴിഞ്ഞില്ലെങ്കിൽ ക്ഷേത്രത്തിൽ പിഴ കെട്ടണം. മൂലംതിരുന്നാൾ രാജ പ്രതിനിധിയായതോടെ എന്നും വരവ് കുറഞ്ഞു. എങ്കിലും പതിവ് പോലെ രാവിലത്തെ സമയത്ത് ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി. ഇതിൽ പലദിവസവും രാജ പ്രതിനിധി എത്താറില്ല. ഇത് വലിയ പ്രതിഷേധവും സംഘർഷവും പോലും ഉണ്ടാക്കി. ഈ സാഹചര്യത്തിലാണ് സുപ്രീകോടതി നിയോഗിച്ച ഭരണ സമിതി കാര്യങ്ങൾ വിശദീകരിച്ച് സത്യവാങ്മൂലം നൽകുന്നത്. എന്നാൽ ക്ഷേത്രത്തിൽ രാജകുടുംബത്തിന്റെ അവകാശങ്ങൾ അംഗീകരിച്ച് നൽകണമെന്ന വാദവുമുണ്ട്.

അതിനിടെ ചന്ദനമെന്ന പേരിൽ സാധാരണ തടിയരച്ച് രാസവസ്തു കൊണ്ട് മഞ്ഞനിറം ചേർത്ത് നൽകുകയാണ് ഭരണ സമിതിയുടെ കാലത്ത് ചെയ്തതെന്ന് തെളിഞ്ഞിട്ടുണ്ട്. ചന്ദനം സർക്കാരിൽ നിന്ന് മാത്രമേ വാങ്ങാൻ പാടുള്ളൂവെന്നാണ് നിയമം. ചന്ദനം സൂക്ഷിക്കുന്നതിന് വനം വകുപ്പിന്റെ അനുമതിയും വാങ്ങിയിരുന്നില്ല. ചന്ദനം വാങ്ങിയതിൽ വൻ ക്രമക്കേടും നടത്തിയിട്ടുണ്ട്. ഇത് അന്വേഷിക്കണമെന്നും എക്‌സിക്യൂട്ടിവ് ഓഫീസർ ആവശ്യപ്പെട്ടു. കോടതി നിയമിച്ച എക്‌സിക്യൂട്ടിവ് കമ്മിറ്റി വന്ന ശേഷം മറയൂർ വനം റേഞ്ച് ഓഫീസിൽ നിന്ന് ചന്ദനം വാങ്ങി. ലൈസൻസും ലഭിച്ചു.

പാറ്റൂർ ഭൂമി ഇടപാടിൽ ആരോപിതനായ കെ.എൻ. സതീഷിനെ തത്സ്ഥാനത്ത് നിന്ന് നീക്കണമെന്ന് രാജകുടുംബം നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയിലാണ് സതീഷ് രാജകുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP